Connect with us

Hi, what are you looking for?

Exclusive

അമേരിക്ക ഭയന്ന് വിറയ്ക്കുന്നു കോവിഡിന് പിന്നാലെ മറ്റൊരു വൈറസ്

വൈറസ് രോഗങ്ങള്‍ എന്നും ഭയപ്പെടുത്തുന്നതാണ്. കോവിഡ് വൈറസ് ലോകമെമ്പാടും വിതച്ച നാശനഷ്ടങ്ങള്‍ എത്ര വലുതാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. ഒന്നാം തരംഗവും രണ്ടാം തരംഗവും പിന്നീട്ട് മൂന്നാം തരംഗത്തിലേക്ക് കടക്കുകയാണ് കോവിഡ് വൈറസ്്. ലോകമെമ്പാടും കോവിഡിനെ തോല്‍പ്പിക്കാന്‍ കഴിയാതെ പാടുപെടുമ്പോഴാണ് മറ്റൊരു വൈറസ് വാര്‍്ത്ത അമേരിക്കയില്‍ നിന്ന് എത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് അമേരിക്ക. ശാസ്ത്രപരമായും ടെക്‌നിക്കല്‍ പരമായും ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിച്ചിരിക്കുന്ന രാജ്യം എന്നിട്ടു പോലും ആ അമേരിക്ക വരെ മുട്ടു കുത്തിയത് കോവിഡ് എന്ന വൈറസിനു മുന്നിലാണ് എന്നത് നമ്മള്‍ ഓര്‍ക്കണം. മാത്രമല്ല ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ചിരിക്കുന്നതും അമേരിക്കയിലാണ്.
കൂടാതെ ലോകത്താകമാനമുള്ള കോവിഡ് മരണത്തില്‍ ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയിട്ടുള്ളതും അമേരിക്കയിലാണ്.

അമേരിക്കയില്‍ ശ്വാസകോശത്തെ ബാധിക്കുന്ന മറ്റൊരു വൈറസ് പടര്‍ന്നു പിടിക്കുന്നതാണ് ഇപ്പോള്‍ ആശങ്ക വര്‍ധിപ്പിക്കുന്നത്. അതിവേഗം പടരുന്ന ആര്‍എസ് വി( respiratory syncytial virus) കുട്ടികളെയും പ്രായമായവരെയുമാണ് കൂടുതലായി ബാധിക്കുന്നതെന്നാണ പുറത്ത് വരുന്ന് റിപ്പോര്‍ട്ടുകള്‍.

ആര്‍എസ് വി ബാധിച്ചവര്‍ക്ക് പനിക്ക് സമാനമായ ലക്ഷണങ്ങളാണ് കാണിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ മാസം മുതലാണ് ആര്‍എസ് വി ബാധിച്ച കേസുകള്‍ വര്‍ധിച്ചത്. അതേസമയം കഴിഞ്ഞ മാസം കേസുകളില്‍ വലിയ വര്‍ധന ഉണ്ടായതായി സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂക്കൊലിപ്പ്, ചുമ, തുമ്മല്‍ എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍. തണുപ്പ് സമയത്താണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ വേനല്‍ക്കാലത്ത് രോഗം പടരുന്നത് ആദ്യമായാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനിടെ കുട്ടികളില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്. കോവിഡ് ബാധിച്ച് നിരവധി കുട്ടികളും കൗമാരക്കാരുമാണ് ചികിത്സ തേടി ആശുപത്രിയില്‍ എത്തുന്നത്.

കോവിഡിന് സമാനമായ ലക്ഷണങ്ങളാണ് ആര്‍ എസ് വിയും പ്രകടിപ്പിക്കുന്നത്. ഒന്നിന് പിറകേ ഒന്നായി രോഗങ്ങള്‍ ലോകത്തെ കീഴടക്കി കൊണ്ടിരിക്കുകയാണ്.

അതേസമയം കോവിഡ് കേസുകളും അമേരിക്കയില്‍ കൂടി വരുകയാണ് മൂന്നാം വകഭേദമായ ഡെല്‍റ്റ കൂടുതല്‍ പ്രശ്‌നങ്ങള്‍ ലോകത്ത് സൃഷ്ടിച്ചേക്കുമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന സൂചന.

വൈറസിന്റെ ഉറവിടമായ ചൈനയില്‍ കേസുകളുടെ എണ്ണം ഏറിവരുന്ന പ്രവണതയാണ് കാണിക്കുന്നത്. ഇത്യയിലെ സ്ഥിതിയും ഗുരുതരം തന്നെ. ഇന്ത്യയിലെ കേസുകളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തില്‍ നിന്നാണ്.

ആര്‍ എസ് വി വൈറസ് പോലെ കുട്ടികളെയാണ് ഡെല്‍റ്റ വകഭേദവും കൂടുതലായി ബാധിക്കാന്‍ സാധ്യത അത് കൊണ്ട് തന്നെ മുന്‍ കരുതല്‍ എടുക്കാനാണ് വിദഗ്ദര്‍ നല്‍കുന്ന ഉപദേശം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...