Connect with us

Hi, what are you looking for?

Exclusive

പാര്‍ട്ടിയെ വിശ്വസിക്കാന്‍ കൊള്ളില്ല, സിപിഎം വിട്ട് പ്രവര്‍ത്തകര്‍

പാര്‍ട്ടിക്കുള്ളില്‍ ഭിന്നത രൂക്ഷമായതോടെ പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയില്‍ പ്രാദേശിക നേതൃത്വത്തിന് ഞെട്ടലുണ്ടാക്കിക്കൊണ്ട് സിപിഎമ്മില്‍ നിന്നും നിരവധി പേര്‍ പടിയിറങ്ങി. ഭൂമാഫിയയുമായും ബ്ലേഡുകാരുമായുള്ള നേതാക്കളുടെ അവിശുദ്ധ ബന്ധത്തില്‍ പ്രതിഷേധിച്ച് 35 ഓളം പ്രവര്‍ത്തകരാണ് സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നത്. പെരിങ്ങോട്ടുശ്ശേരി മുന്‍ ലോക്കല്‍ സെക്രട്ടറി കെപി ശശികുമാറിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നത്.

സിപിഎം നേതാക്കള്‍ക്ക് ഭൂമാഫിയ, ബ്ലേഡ് പലിശക്കാര്‍, അഴിമതിക്കാര്‍ തുടങ്ങിയവരുമായി അവിശുദ്ധ ഇടപാടുകളുണ്ടെന്ന് പാര്‍ട്ടിവിട്ട പ്രവര്‍ത്തകര്‍ പറയുന്നു. പാര്‍ട്ടിവിടാനുള്ള തീരുമാനത്തിന് പിന്നില്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന ഏക പാര്‍ട്ടി സിപിഐ ആണെന്ന തിരിച്ചറിവാണെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കി. സിപിഎം നേതാക്കള്‍ അഴിമതിയ്ക്കൊപ്പം ഭൂമാഫിയയുടെ ഇടപാടുകാരുമായി മാറുന്നുവെന്നും പ്രാദേശിക നേതാക്കള്‍ ഇതെല്ലാം പലവട്ടം ചൂണ്ടിക്കാട്ടിയെങ്കിലും ഇതൊന്നും പരിഹരിക്കാന്‍ ജില്ലാ നേതൃത്വം ഇടപെട്ടില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു. സിപിഐയ്ക്ക് പൊതുസമൂഹത്തിന്റെ വിശ്വാസമാര്‍ജിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വിവിധ പാര്‍ട്ടികളില്‍ നിന്ന് നിരവധി ആളുകള്‍ വരും ദിവസങ്ങളില്‍ സിപിഐയിലേക്കെത്തുമെന്നും പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

അതേസമയം, കിറ്റെക്സ് എംഡി സാബു ജേക്കബിന്റെ ട്വന്റി 20യില്‍ പ്രവര്‍ത്തകരുടെ കൂട്ടരാജി. ട്വന്റി 20 മഴുവന്നൂര്‍ പഞ്ചായത്തിലെ 30ല്‍ അതികം പ്രവര്‍ത്തകരാണ് കുടുംബ സമേതം രാജിവച്ച് സിപിഐഎമ്മില്‍ ചേരുന്നത്. രാജിവച്ച പ്രവര്‍ത്തകര്‍ക്ക് ഇന്ന് സിപിഐഎം സ്വീകരണം നല്‍കുമെന്നാണ് വിവരം. എറണാകുളം മഴുവന്നൂര്‍ പഞ്ചായത്തിലെ 30ല്‍ അധികം കുടുംബങ്ങളാണ് 20-20യില്‍ നിന്ന് രാജിവച്ച് സിപിഐഎമ്മില്‍ ചേരുന്നത്. മോഹ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയ ട്വന്റി 20 പഞ്ചായത്തില്‍ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ പോലും നടപ്പിലാക്കാത്തതിനെ തുടര്‍ന്നാണ് രാജിയെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

അതേസമയം ട്വന്റി 20യുടെ വാര്‍ഡ് മെമ്പര്‍മാരെല്ലാം ഡമ്മികളാണെന്നും, പലര്‍ക്കും പഞ്ചായത്തിന്റെ പ്രവര്‍ത്തന രീതികളെ കുറിച്ച് ധാരണയില്ലെന്നും പ്രവര്‍ത്തകര്‍ക്ക് പരാതിയുണ്ട്. ട്വന്റി 20 ചെയര്‍മാന്‍ സാബു ജേക്കബ് ഏകാധിപതിയായാണ് പെരുമാറുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊട്ടിഘോഷിച്ച് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ ട്വന്റി 20 ക്ക് വന്‍ പരാജയമായിരുന്നു എറണാകുളം ജില്ലയില്‍ നേരിട്ടത്. നിലവില്‍ മുപ്പത് കുടുംബങ്ങളാണ് ട്വന്റി 20 വിടുന്നതെങ്കിലും വരും ദിവസങ്ങളില്‍ 150ല്‍ അധികം കുടുംബം രാജിവയ്ക്കുമെന്നും ഇവര്‍ പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...