Connect with us

Hi, what are you looking for?

Exclusive

കാര്‍ണാടകത്തിലേക്കാണോ ? എങ്കില്‍ ആര്‍ടിപിസിആര്‍ കരുതിക്കോളു! കനത്ത നിയന്ത്രണങ്ങളുമായി കര്‍ണാടക

കോവിഡ് മൂന്നാം ഘട്ടവും ഇന്ത്യയെ വലയ്്ക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വന്നതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് കര്‍ണാടക. രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയും കേസുമുള്ള കേരളത്തിന്റെ കാര്യത്തിലാണ് കര്‍ണാടക കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ന് മുതല്‍ കേരള അതിര്‍ത്തികളില്‍ കര്‍ണാടകം പരിശോധന ശക്തമാക്കും. ഇതിനായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചു കഴിഞ്ഞു. കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് 72 മണിക്കൂര്‍ മുമ്പെങ്കിലും എടുത്ത ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് നിബന്ധന. അതേസമയം വാക്‌സീന്‍ എടുത്തവര്‍ക്കും ആര്‍ടി പിസിആര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം.

അതിര്‍ത്തികള്‍ക്ക് പുറമേ റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കര്‍ശന പരിശോധനയുണ്ടാകും. എന്നാല്‍ ഏറ്റവും ബുദ്ധിമുട്ട് ഏറിയ കാര്യം ദിവസവും കര്‍ണാടകത്തില്‍ പോയി വരുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ 15 ദിവസത്തില്‍ ഒരിക്കല്‍ ആര്‍ടി പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നതാണ്. എന്നാല്‍ കേരളത്തില്‍ കൊവിഡ് വര്‍ധിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങളെന്ന് കര്‍ണാടക വ്യക്തമാക്കുന്നു. അതിനിടെ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് കാസര്‍കോട്ടേയ്ക്കുള്ള ബസ് സര്‍വീസ് നിര്‍ത്തി വച്ചു. സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ല.

അതിര്‍ത്തികളില്‍ പരിശോധന വര്‍ധിപ്പിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. ബെംഗ്ലൂരു ഉള്‍പ്പടെ റെയില്‍വേസ്റ്റേഷനുകളില്‍ പരിശോധനയ്ക്കായി ആരോഗ്യവകുപ്പിന്റെ കൂടുതല്‍ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ ബെംഗ്ലൂരുവിലടക്കം കോളേജുകള്‍ തുറന്നിരുന്നു. സ്‌കൂളുകള്‍ അടുത്തമാസം ആദ്യം മുതല്‍ തുറക്കാനാണ് തീരുമാനം.

അതേസമയം കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന അതീവ കര്‍ശനമാക്കി കര്‍ണാടക. വാക്‌സീന്‍ എടുത്തവര്‍ക്കും കൊവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. കേരളാ അതിര്‍ത്തിയില്‍ പരിശോധനക്കായി കൂടുതല്‍ പൊലീസിനെയും വിന്യസിച്ചു. ബംഗ്ലൂരു റെയില്‍വേ സ്റ്റേഷനില്‍ അടക്കം വ്യാപക പരിശോധനയാണ് നടക്കുന്നത്. എന്നാല്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എത്തിയവര്‍ക്ക് ഇവിടെ പരിശോധനക്ക് താല്‍ക്കാലിക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്നും പരിശോധിച്ച ശേഷമാണ് യാത്രക്കാരെ റെയില്‍വെ സ്റ്റേഷന് പുറത്തേക്ക് വിടുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...