Connect with us

Hi, what are you looking for?

Exclusive

സിപിഎം ഭയപ്പെടുന്നതാരെ? മുതിര്‍ന്ന നേതാക്കള്‍ കുടുങ്ങുമെന്ന് വിഡി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതികളെ സി.പി.എം ഭയപ്പെടുകയാണെന്നും പ്രതികള്‍ അറസ്റ്റിലായാല്‍ മുതിര്‍ന്ന നേതാക്കള്‍ കുടുങ്ങുമെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറയുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന വ്യാപാരികളുടെ ആത്മഹത്യക്ക് കാരണക്കാര്‍ സര്‍ക്കാരാണ്. വട്ടിപ്പലിശക്കാര്‍ വീടുകളിലെത്തി സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നു. ലോക്ഡൗണ്‍ അശാസ്ത്രീയമായാണ് നടപ്പാക്കുന്നതെന്നും കടകള്‍ ഒരു ദിവസം തുറക്കുന്നത് വലിയ തിരക്കുണ്ടാക്കുന്നുവെന്നും സതീശന്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഇടപെട്ടുവെന്ന കസ്റ്റംസ് കമ്മീഷണറുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം സംബന്ധിച്ച് ഒരു വിവരവുമില്ല. സി.പി.എം- ബി.ജെ.പി ഒത്തുകളിയുടെ ഭാഗമാണിതെന്നും സതീശന്‍ ആരോപിച്ചു.ടി പി ആര്‍ നോക്കി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന രീതി ശാസ്ത്രീയമല്ലെന്നും ലോക്ഡൗണ്‍ മൂലം സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി താറുമാറായെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പണം മാറ്റി വെക്കുന്നില്ല. പെന്‍ഷന്‍ തുകയും മറ്റു ചെലവുകളും എങ്ങനെ പാക്കേജില്‍ ഉള്‍പ്പെടുത്തും. പാക്കേജ് പ്രഖ്യാപനം ആളുകളെ പറ്റിക്കാന്‍ ആണെന്നും വി ഡി സതീശന്‍ പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...