Connect with us

Hi, what are you looking for?

Exclusive

കേരളത്തിലെ പ്രളയത്തിന് കാരണം ക്ലൗഡ്‌ബേസ്റ്റ്..! വരാനിരിക്കുന്നത്?

കേരളത്തില്‍ തുടര്‍ച്ചയായി പ്രളയം ഉണ്ടാകുന്നതിന്റെ കാരണം മേഘവിസ്‌ഫോടനവും കാലവര്‍ഷ വ്യതിയാനത്തില്‍ സംഭവിച്ച ഘടനാപരമായ മാറ്റവുമാണെന്ന് പഠനം. 2018ലും 2019ലും ഉണ്ടായ വെള്ളപൊക്കത്തിന്റെ കാരണം വ്യക്തമാക്കുന്നത് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫെറിക് റഡാര്‍ റിസര്‍ച്ചിലെ എസ് അഭിലാഷും പി വിജയകുമാറും അടങ്ങുന്ന 10 അംഗം നടത്തിയ പഠനത്തിലൂടെയാണ്. ഇന്ത്യയുടെ പശ്ചിമതീരത്ത് കാലവര്‍ഷ മേഘങ്ങളില്‍ കണ്ടെത്തിയ ഘടനപരമായ മാറ്റങ്ങള്‍ വെള്ളപൊക്കത്തിന് ഇടയാക്കിയതായും ഇത് കേരളത്തിലും ആവര്‍ത്തിക്കുമെന്ന് പഠനം വ്യക്തമാക്കുന്നുണ്ട്..

അധികമഴയും പശ്ചിമഘട്ടത്തിലെ മനുഷ്യനിര്‍മിതമായ ഇടപെടലുകളുമാണ് 2018ലെ വെള്ളപൊക്കത്തെ കൂടുതല്‍ അപകടകരമാക്കിയതെന്നാണ് പഠനം തെളിയിക്കുന്നത്. വെതര്‍ ആന്‍ഡ് ക്ലൈമറ്റ് എക്‌സ്ട്രീമിന്റെ ഏറ്റവും പുതിയ പതിപ്പില്‍ പ്രസിദ്ധീകരിച്ച പഠനം 2019ലെ വെള്ളപൊക്കം ഇടത്തരം മേഘവിസ്‌ഫോടനത്തിന്റെ ഫലമാണെന്ന് വിലയിരുത്തുന്നു. ഉത്തരേന്ത്യയില്‍ ഉണ്ടാകാറുള്ള ഈ പ്രതിഭാസം കേരളത്തില്‍ പൊതുവെ സംഭവിക്കാറില്ലെങ്കിലും ലോകത്ത് അനുഭവപ്പെടുന്ന കാലാവസ്ഥ വ്യതിയാനം കേരളത്തിലും ആവര്‍ത്തിക്കാനിടയുണ്ടെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. 2019ലേതിനെക്കാള്‍ അപകടകാരിയായി മാറിയത് 2018ലെ വെള്ളപ്പൊക്കമായിരുന്നു. അധികമഴയും പശ്ചിമഘട്ടത്തിലെ മനുഷ്യനിര്‍മിതമായ ഇടപെടലുകളുമാണ് 2018ലെ വെള്ളപൊക്കത്തെ കൂടുതല്‍ അപകടകരമാക്കിയതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

ഉത്തരേന്ത്യയില്‍ ഉണ്ടാകാറുള്ള ഈ പ്രതിഭാസം കേരളത്തില്‍ പൊതുവെ സംഭവിക്കാറില്ലെങ്കിലും ലോകത്ത് അനുഭവപ്പെടുന്ന കാലാവസ്ഥവ്യതിയാനം കേരളത്തിലും ആവര്‍ത്തിക്കാനിടയുണ്ടെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, ഇടുക്കി വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞത് ആശ്വാസകരമായിരിക്കുന്നു. 24 മണിക്കൂറിനുള്ളില്‍ 0.16 അടി മാത്രമാണ് ഇടുക്കിയില്‍ ജലനിരപ്പ് കൂടിയത്. നിലവില്‍ 2371.68 അടിയാണ് ജലനിരപ്പ്. മൂലമറ്റത്തെ വൈദ്യുതി ഉല്‍പ്പാദനം 15.422 ദശലക്ഷം യൂണിറ്റായി കുറച്ചിട്ടുണ്ട്. 12.793 മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 0.6 മില്ലിമീറ്റര്‍ മഴ ലഭിച്ചു. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തെക്കാള്‍ 37.32 അടി കൂടുതലുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നുയ

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വെള്ളിയാഴ്ച രാവിലെ ആറിന് 136.35 അടിയിലെത്തിയിരുന്നു. വൃഷ്ടി പ്രദേശങ്ങളില്‍ മഴ പൂര്‍ണമായും മാറിയതോടെ ജലനിരപ്പില്‍ നേരിയ കുറവുണ്ട്. 24 മണിക്കൂറിനിടെ അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 1396 ഘനയടി വീതം വെള്ളം ഒഴുകിയെത്തുന്നു. തമിഴ്‌നാട് സെക്കന്‍ഡില്‍ 1867 ഘനയടി വീതം വെള്ളം കൊണ്ടുപോകുന്നുമുണ്ട്. ഇത് ശേഖരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടില്‍ 69 അടി വെള്ളമാണുള്ളത്. 71 അടിയാണ് അണക്കെട്ടിന്റെ സംഭരണശേഷി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...