Connect with us

Hi, what are you looking for?

Exclusive

ജലനിരപ്പ് ഉയരുന്നു, ഒരടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട്

ഇടുക്കിയില്‍ മഴ തുടരുന്നത് മൂലം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഒരടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കുമെന്നാണ് വിവരം. 2371.52 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. 2372 അടിയിലെത്തിയാല്‍ ആദ്യ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കും. ഇടുക്കിയിലെ ജലനിരപ്പ് 2380.50 അടിയായാലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക.
ഈ ലെവലില്‍ ജലനിരപ്പ് എത്തിയാല്‍ ജില്ലാ കളക്ടറുടെ അനുമതിയോടെ വെള്ളം തുറന്ന് വിടും. സംഭരണ ശേഷിയുടെ 65 ശതമാനം ജലം ഇപ്പോള്‍ ഡാമിലുണ്ട്. ജലനിരപ്പ് ഒരടി വര്‍ധിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും.

ഇപ്പോഴത്തെ കണക്കനുസരിച്ച് വെള്ളം തുറന്നുവിടേണ്ട ആവശ്യം ഉണ്ടാവില്ലയെന്നാണ് കെഎസ്ഇബിയുടെ അഭിപ്രായം. മൂലമറ്റത്ത് വൈദ്യുതോല്‍പ്പാദനം പൂര്‍ണ്ണതോതിലാക്കി ജലനിരപ്പ് നിയന്ത്രിക്കാനുള്ള ശ്രമം കെഎസ്ഇബി നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ജലനിരപ്പ് ഉയരാനുള്ള സാധ്യത കുറവാണെന്നും പറയുന്നുണ്ട്. സംഭരണ ശേഷിയുടെ 65 ശതമാനം വെള്ളമിപ്പോഴുണ്ട്. നിലവില്‍ പതിനഞ്ച് ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളമാണ് ഒഴുകിയെത്തുന്നത്. അഞ്ചു ദിവസം മുമ്പ് ഇത് 41 ദശലക്ഷം ആയിരുന്നു. പതിനൊന്ന് ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം മൂലമറ്റം പവര്‍ഹൗസില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനെടുക്കുന്നുണ്ട്.

മൂലമറ്റത്ത് വൈദ്യുതോല്‍പ്പാദനം പൂര്‍ണതോതിലാക്കി അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കാനുള്ള ശ്രമമാണ് കെഎസ്ഇബി നടത്തുന്നത്. അതിനാല്‍ ജലനരിപ്പ് ഒരടി ഉയരാന്‍ ദിവസങ്ങള്‍ വേണ്ടി വന്നേക്കും. ജൂലൈ 31 ന് പുതിയ റൂള്‍ കര്‍വ് വരുന്നതോടെ ബ്ലൂ അലര്‍ട്ട് ലെവല്‍ 2375 ആയി ഉയരുമെന്നതു കെഎസ്ഇബിക്ക് ആശ്വാസം നല്‍കുന്നുണ്ട്.

അതേസമയം മുല്ലപ്പെരിയാന്‍ അണക്കെട്ടിലെ ജലനിരപ്പ് 136.50 അടിയില്‍ തുടരുകയാണ്.ജലനിരപ്പ് കുറയ്ക്കാന്‍ വേണ്ടി തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നുണ്ട്.ഇതിനായി വൈഗയില്‍ നിന്നും കൂടുതല്‍ ജലം മധുര ഭാഗത്തേക്ക് തുറന്നു വിടുന്നുണ്ട്.വൈഗ അണക്കെട്ടിലെ ജലനിരപ്പ് 68.4 അടിക്ക് മുകളിലാണ്.സെക്കന്റില്‍ 1867 ഘനയടി വെള്ളമാണ് തമിഴ്‌നാട് ഇറച്ചില്‍പാലം വഴി വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നത്. നേരത്തെ സെക്കന്റില്‍ 900 ഘനടി വെള്ളമാണ് കൊണ്ടുപോയിരുന്നത്. സെക്കന്റില്‍ 2821 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...