Connect with us

Hi, what are you looking for?

Exclusive

കേരളത്തിലെ ഭര്‍തൃമതികളായ സ്ത്രീകളുടെ ഒളിച്ചോട്ടം വര്‍ധിക്കുന്നു കാരണം ഇതാണ്

പറയാന്‍ പോകുന്നത് ഒരുപാട് പുതുമയുള്ള വിഷയമല്ല എന്നാല്‍ ഇത് നിങ്ങളെ ഒന്ന് ഞെട്ടിക്കുകയും കൂടാതെ ഒന്നിരുത്തി ചിന്തിപ്പിക്കുകയും ചെയ്യുന്ന വാര്‍ത്തയാണ്. മഹാമരിയായ കോറോണ എന്തെല്ലാം നാശങ്ങളാണ് ലോകത്തില്‍ വിതച്ചിരിക്കുന്നത്. പലരുടെയും കുടംബ ജീവിതം തകര്‍ത്തതില്‍ വലിയ ഒരുപങ്കാണ് കോവിഡിനുള്ളത് അത് എന്താണന്ന് അല്ലേ… പറഞ്ഞത് സത്യമാണെന്ന് ഇനി പറയാന്‍ പോകുന്ന കണക്കുകള്‍ കേട്ടാല്‍ ബോധ്യപ്പെട്ടു കൊള്ളും.

ലോക്ഡൗണ്‍ ആയതിനു ശേഷം തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് സോഷ്യല്‍ മീഡിയയിലും മറ്റും കൂടുതല്‍ സമയം ചിലവഴിക്കാന്‍ നമ്മളില്‍ പലര്‍ക്കും സമയം ലഭിച്ചിരുന്നു എന്നാല്‍ പലരും അതിലെ ചതിക്കുഴികള്‍ മനസിലാക്കാറില്ല എന്ന് മാത്രം.

ഈ ലോക്ഡൗണ്‍ കാലത്ത് കേരളത്തിലെ വനിതാ ജയിലില്‍ റിമാന്‍ഡിലായ സ്ത്രീകളില്‍ അധികവും കുഞ്ഞുങ്ങളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് അന്യപുരുഷന്‍മാരുടെ കൂടെ ഇറങ്ങി പോയവരാണ്. സാധരണഗതിയില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് അന്യ പുരുഷന്റെ കൂടെ പോകുന്ന സ്ത്രീക്ക് എതിരെ അത്ര ശക്തമായി കേസെടുക്കാന്‍ ഒന്നും പോലീസിന് കഴിയാറില്ല. മാത്രമല്ല സുപ്രീം കോടതി വിധി കൂടി വന്നതോടെ കൂറച്ച് കൂടി ധൈര്യവുമായി. എന്നാല്‍ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോകുന്നവര്‍ക്കെതിരെ നിയമ നടപടി എടുക്കാന്‍ പോലീസിന് കഴിയും. ഇത്തരത്തില്‍ കേസെടുത്ത് റിമാന്‍ഡില്‍ കഴിയുന്നത് 4,5 10 പേരല്ല മറിച്ച 100 ലധികം യുവതികള്‍. ഇവരുടെ ഒക്കെ പ്രായമാകട്ടെ 35 വയസ്സിന് ചുവടും.

ഈ അടുത്ത് കേരളത്തിനെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു കൊല്ലത്ത് നടന്നത് ഫേസ് ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി രേഷ്മ എന്ന യുവതി ഇല്ലാതാക്കിയത് തന്റെ ചരകുഞ്ഞിനെയായിരുന്നു. എന്നാല്‍ കള്ള കാമുകന്റെ പേരില്‍ ഫേസ് ബുക്കില്‍ ഐഡി ഉണ്ടാക്കി രേഷ്മയെ ചതിച്ചത് മറ്റ് രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇതെല്ലാം കേട്ട് ഒന്നാകെ ഞെട്ടിയിരുന്നു മലയാളികള്‍
ലോക്ഡൗണ്‍ കാലത്ത് കേരളത്തിലെ കുടുംബങ്ങളില്‍ മാനസിക സംഘര്‍ഷവും പിരിമുറുക്കവും ഏറി വരുന്നതായി വിദഗ്ദ മനശാസ്ത്രഞ്ജര്‍ പറയുന്നു.

ജോലിക്കും മറ്റും പോയികൊണ്ടിരുന്ന സ്തരീകള്‍ക്കെല്ലാം ഒരു ആശ്വാസം കിട്ടിയ നാളുകളായിരുന്നു ലോക്ഡൗണ്‍ പിരിയഡ് ഈ സമയങ്ങളില്‍ ഒഴിവു നേരങ്ങള്‍ അവര്‍ കൂടുതലായും ചിലവഴിച്ചത് സോഷ്യല്‍ മീഡിയകളില്‍ ആയിരുന്നു. ഇത്തരം സമൂഹ മാധ്യമങ്ങള്‍ വഴി സത്രീകള്‍ അപരിചിതരുമായി അടുക്കുന്നു. മുഖം കാണാത്ത സുഹൃത്തുകളുമായി തന്റെ ജീവിത സാഹചര്യങ്ങള്‍ എല്ലാം പങ്കു വെയ്ക്കുന്നു. എന്നാല്‍ പതിയെ ഇത് പിന്നീട് പ്രണയ ബന്ധത്തിലേക്ക് എത്തുന്നു. കുടുംബ ബന്ധങ്ങളിലെ താളപ്പിഴകള്‍ മുതലെടുക്കുകയാണ് മിക്കവരുടെയും തന്ത്രം. എന്നാല്‍ ഇതൊന്നും അറിയാതെ ചതിക്കുഴികളില്‍ വീണു പോകുന്ന സത്രീകളുടെ എണ്ണം ഏറെയാണ്.

ഇത് കൂടാതെ 18 വയസാകാന്‍ കാത്തു നിന്നുളള ഒളിച്ചോട്ടവും ഈ ലോക്ഡൗണ്‍ കാലത്ത് എറിയിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത.

ജുവനെന്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജയിലില്‍ കഴിയുന്ന 64 സ്ത്രീകളുടെ ജീവിത രീതിയും എന്തുകൊണ്ടും വ്യത്യസ്തമാണ്. എന്നാല്‍ ഞെട്ടിക്കു്ന്ന ഒരു വസ്തൂത മക്കളെ ശാരീരികമായി ഉപദ്രവിച്ച് പോക്‌സോ കേസുളില്‍ പെടുന്ന അമ്മമാരുടെ എണ്ണവും വര്‍ധിച്ചു വരുകയാണത്രേ…. ഇതില്‍ നിന്ന് എന്താണ് മനസിലാക്കേണ്ടത് അമ്മ മക്കള്‍ എന്ന പവിത്ര ബന്ധം തകരുകയാണോ എന്ന സംശയവും ഇവിടെ ഉയരുന്നുണ്ട്.

തിരുവനന്തപുരം അട്ടക്കുളങ്ങര ജയില്‍ 6 മാസത്തിനിടെ 35 സ്ത്രീകളാണ് കുട്ടികളെ ഉപേക്ഷിച്ച പേരില്‍ റിമാന്‍ഡിലായിരിക്കുന്നത്. തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ 13 കണ്ണൂര്‍ വനിതാ ജയിലില്‍16 സ്ത്രീകളുമാണ് റിമാന്‍ഡില്‍ കഴിയുന്നത്. വീടും വീട്ടുകാരെയും കുഞ്ഞുങ്ങളെയുമൊക്കെ ഉപേക്ഷിച്ച് എത്തുന്ന ഇത്തരക്കാരുടെ സ്ഥിതി പിന്നീട് ദയനീയമാകുകയാണ് ചെയ്യാറുളളത്. റിമാന്‍ഡിലാകുന്ന സ്ത്രീകളില്‍ പലരെയും ജാമ്യത്തിലെടുക്കാന്‍ പോലും ആരം എത്താറില്ല എന്നതാണ് വാസ്തവം. മുന്‍ വര്‍ഷത്തെക്കാള്‍ 10 ലധികം കേസുകളാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ലോക്ഡൗണ്‍ കാലത്തെ work at home സ്്ത്രീകളിലും പുരുഷന്‍മാരില്ും ഒരു പോലെ വീര്‍പ്പു മുട്ടലുകള്‍ ഉണ്ടാക്കുകയും അതു കൊണ്ട് തന്നെ സോഷ്യല്‍ മീഡിയകളും മറ്റും വഴി അന്യരുമായി അടുപ്പമുണ്ടാവുകയും ജീവിതം പിന്നീട് തകരുകയുമാണ് ചെയ്യുന്നത്.

സമൂഹമാധ്യമങ്ങളിലെ ചതിക്കുഴികള്‍ തിരിച്ചറിയാതെ പലരും വലിയ തെറ്റുകളിലേക്കാണ് പോകുന്നത്. കേരളത്തിലെ
ഈ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പറയുന്നത് ആരോഘ്യപരമായ കുടുംബ ബന്ധങ്ങള്‍ തകര്‍ന്നു കൊണ്ടിരിക്കുകയാണ് എന്നാണ്.

https://www.youtube.com/watch?v=pB1mB2D35lA

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...