Connect with us

Hi, what are you looking for?

Exclusive

തീവെട്ടിക്കൊള്ള, പാവപ്പെട്ടവര്‍ വഴിയാധാരമാകും:കെ സുധാകരന്‍

കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പിനെതിരെ രോഷാകുലനായി പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. 500 കോടി രൂപ നിക്ഷേപമുള്ള സഹകരണബാങ്കില്‍ 1000 കോടിയിലധികം തിരിമറിയാണ് നടന്നിട്ടുള്ളത്. ഇത് തീവെട്ടിക്കൊള്ളയാണെന്നും അങ്ങനെയങ്ങ് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സര്‍ക്കാര്‍ ഇതിന് ഉത്തരം പറയണമെന്നും സുധാകരന്‍ തുറന്നടിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. 500 കോടി രൂപ നിക്ഷേപമുള്ള തൃശ്ശൂര്‍ കരുവന്നൂര്‍ ബാങ്കില്‍ സഹകരണബാങ്കില്‍ 1000 കോടിയിലധികം രൂപയാണ് തിരിമറി നടത്തിയത്. ബാങ്കിന്റെ നിക്ഷേപത്തെ മാത്രമല്ല ആസ്തിയെപ്പോലും ബാധിക്കുന്ന അതീവ ഗുരുതരമായ ക്രമക്കേടാണ് നടന്നതെന്നും അദ്ദേഹം പറയുന്നു.

ബാങ്കിന് പ്രത്യേകമായുള്ള കണ്‍കറന്റ് ആഡിറ്റര്‍ പരിശോധിക്കുന്ന ബാങ്കിലാണ് ഈ തിരിമറി നടത്തിയിരിക്കുന്നത്. എന്നിട്ടും തട്ടിപ്പ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സിപിഎം നേതൃത്വത്തിന്റെ അറിവോടെ ഉദ്യോഗസ്ഥര്‍ നടത്തിയ സംഘടിതമായ കൊള്ളയാണിതെന്ന് സുധാകരന്‍ പറഞ്ഞു.കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കുക,സഹകരണമേഖലയെ പിരിച്ചുവിടാനുള്ള മോദി-അമിത്ഷാ ഗൂഢാലോചന അവസാനിപ്പിക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണ വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സഹകരണ ജനാധിപത്യ വേദിയുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.

ധര്‍ണ്ണ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. സഹകരണ പ്രസ്ഥാനത്തെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ലക്ഷ്യം ബാങ്കുകളിലെ നിക്ഷേപം അടിച്ചു മാറ്റലാണെന്നും മോദി ഗവണ്‍മെന്റ് ഭരണഘടനക്കെതിരായി സഹകരണ മേഖല കയ്യടക്കാന്‍ ശ്രമിക്കുകയാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

സിപിഎം നേതൃത്വത്തിന്റെ അറിവോടെ ഉദ്യോഗസ്ഥര്‍ നടത്തിയ സംഘടിതമായ കൊള്ളയാണിതെന്ന് സുധാകരന്‍ പറയുകയുണ്ടായി.കരുവന്നൂര്‍ ബാങ്കില്‍ സിപിഎം നേതൃത്വത്തിന്റെ ഇഷ്ടക്കാര്‍ക്ക് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് വായ്പ നല്‍കിയത്. സിപിഎം നിയന്ത്രണത്തിലുള്ള കേരളത്തിലെ ഒട്ടുമിക്ക ബാങ്കുകളിലും ഇതേ അവസ്ഥയാണുള്ളത്. ഇടതുപക്ഷത്തോട് കൂറുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ജനാധിപത്യ വിരുദ്ധമായിട്ടാണ് യുഡിഎഫ് നിയന്ത്രണത്തിലുള്ള ബാങ്കുകളുടെ ഭരണം സിപിഎം പിടിച്ചെടുക്കുന്നതെന്നും തുടര്‍ന്ന് ഭരണസ്വാധീനവും പാര്‍ട്ടി പിന്‍ബലവും ഉപയോഗിച്ച് സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതികള്‍ സാമ്പത്തിക തിരിമറിയും കൊള്ളയും നടത്തുവെന്നും സുധാകരന്‍ പറയുന്നു.

സാധാരണക്കാര്‍ക്ക് അത്താണിയാണ് സഹകരണ പ്രസ്ഥാനങ്ങള്‍.ആ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുമ്പോള്‍ വഴിയാധാരമാകുന്നത് പാവപ്പെട്ട ജനങ്ങളാണ്.ഇത് പിണറായി സര്‍ക്കാര്‍ ഓര്‍ക്കണമെന്നും സുധാകരന്‍ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...