Connect with us

Hi, what are you looking for?

Exclusive

കെകെ രമയ്ക്കു ലഭിച്ച കത്ത് :പിന്നില്‍ സുധാകരനോ? പി ജയരാജന്‍ പറയുന്നു

എംഎല്‍എ കെകെ രമയുടെ ഓഫീസിലെത്തിയ ഭീഷണിക്കത്തിനെതിരെ പ്രതികരിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. ആര്‍എംപി നേതാവ് വേണുവിനും രമയ്ക്കും ലഭിച്ച കത്തില്‍ പിജെ ആര്‍മി, റെഡ് ആര്‍മി എന്നീ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ടായിരുന്നു. ഇതിനുപിന്നാലെ പി ജയരാജനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. ഇതിനുപിന്നാലെയാണ് ജയരാജന്‍ പ്രതികരണവുമായി എത്തിയത്. രമയ്ക്ക് ലഭിച്ച ഭീഷണി കത്തിനു പിന്നില്‍ നിയമസഭാ സമ്മേളനത്തില്‍ വിഷയദാരിദ്ര്യം മൂലം പ്രയാസത്തിലായ യുഡിഎഫിലെ ഒരു ക്രിമിനല്‍ രാഷ്ട്രീയ നേതൃത്വമാണെന്ന് ജയരാജന്‍ പറയുന്നു. പി ജയരാജന്‍ ഉദ്ദേശിച്ച വിഷയ ദാരിദ്ര്യം എന്താണെന്ന് ഞങ്ങള്‍ക്ക് ഏതായാലും മനസ്സിലായില്ല. അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയും കൊടി സുനിയുമൊക്കെ ഈ അടുത്ത കാലത്ത് ചെയ്തു കൂട്ടിയ നൂലാമാലകള്‍ അഴിമച്ചു പുറത്തെടുക്കാന്‍ തന്നെ നിയമസഭാ സമ്മേളനം ഒരു രണ്ടാഴ്ച നീട്ടേണ്ടി വരും. പിന്നെയാണോ പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യം വന്നൂവെന്ന് പി ജയരാജന്‍ പറയുന്നത്.

കൊവിഡ് വീഴ്ചകളും ആയങ്കി-തില്ലങ്കേരി വിവാദങ്ങളെയും മായ്ച്ച് കളയാന്‍ ഇപ്പോള്‍ കുണ്ടറ പീഡനക്കേസ് വന്നതും നിയമസഭ ചര്‍ച്ചയ്ക്ക് കൊഴുപ്പു കൂട്ടുമെന്നുള്ളതുകൂടി ജയരാജന്‍ മനസ്സിലാക്കുന്നത് നല്ലതാകും. മരംമുറി കേസും പ്രതിപക്ഷം വിട്ടുകളഞ്ഞിട്ടില്ല.

സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് പി ജയരാജന്റെ ആവശ്യം. പി ജയരാജന്‍ പറയുന്നതിങ്ങനെ… വടകര എംഎല്‍എയുടെ പേരില്‍ ലഭിച്ചതായി പ്രചരിപ്പിക്കപ്പെടുന്ന ഭീഷണി കത്തിനെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നു.

പുതുതായി അവരോധിക്കപ്പെട്ട കെപിസിസി പ്രസിഡന്റ് വന്നപ്പോള്‍ കോണ്‍ഗ്രസ്സിലെ മറ്റൊരു ഗ്രൂപ്പ് നേതാവിന്റെ കുടുംബത്തെ തകര്‍ക്കുമെന്ന ഭീഷണിക്കത്ത് വന്നു എന്നതും ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്. ജനങ്ങള്‍ മറന്നുപോയ ഒരു കേസും അതിനെ കുറിച്ചുള്ള കള്ള കഥകളും ലൈവാക്കി നിലനിര്‍ത്താന്‍ നിയമസഭാ സമ്മേളനത്തില്‍ വിഷയദാരിദ്ര്യം മൂലം പ്രയാസത്തിലായ യുഡിഎഫിലെ ഒരു ക്രിമിനല്‍ രാഷ്ട്രീയ നേതൃത്വമാണ് ഈ ഭീഷണിക്കത്തിന്റെ പിന്നിലുള്ളതെന്നും സംശയിക്കണം.അവയെല്ലാം വെളിച്ചത്ത് കൊണ്ടുവരുന്ന നിലയിലുള്ള അന്വേഷണം നടത്തണമെന്നും അദ്ദേഹം പറയുന്നു.

രാഷ്ട്രീയ എതിരാളികളുടെ മക്കളെ തട്ടിക്കൊണ്ട് പോകാനും ഭീഷണിപ്പെടുത്താനും ആരാണ് ശ്രമിക്കാറുള്ളതെന്ന് ഈയിടെ പുറത്ത് വന്ന വാര്‍ത്തകള്‍ ആരും മറന്നുപോയിട്ടില്ല. പി ജയരാജന്‍ ഉദ്ദേശിച്ചത് കെ സുധാകരന്‍ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആ കഥയാണെങ്കില്‍ അതൊക്കെ ചീറ്റിപോയില്ലേ നേതാവേ എന്നു പറയാന്‍ ആഗ്രഹിക്കുന്നു.
കത്തിന് പിന്നില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണോ എന്ന സംശയവും പി ജയരാജന്‍ ഉന്നയിക്കാന്‍ മറന്നില്ല. പുതുതായി അവരോധിക്കപ്പെട്ട കെപിസിസി അധ്യക്ഷന്‍ വന്നപ്പോള്‍ കോണ്‍ഗ്രസ്സിലെ മറ്റൊരു ഗ്രൂപ്പ് നേതാവിന്റെ കുടുംബത്തെ തകര്‍ക്കുമെന്ന ഭീഷണിക്കത്ത് വന്നു എന്നാണ് ജയരാജന്‍ പറഞ്ഞിരിക്കുന്നത്. എന്തായാലും ജയരാജന്റെ സംശയം സുധാകരന്‍ കുറച്ച് മണിക്കൂറുകള്‍ കൊണ്ട് തന്നെ തീര്‍ത്തുതരുമെന്നുറപ്പാണ്. കുറച്ച് വെയ്റ്റ് ചെയ്താല്‍ മാത്രം മതി. നന്നായി വയറു നിറയെ കേട്ടിട്ട് പോയാല്‍ മാതി.

അതേസമയം, വധഭീഷണി വന്നതിന് പിന്നാലെ ഏര്‍പ്പെടുത്തിയ പൊലീസ് സുരക്ഷ തനിക്ക് വേണ്ടെന്ന് കെകെ രമ പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ സംരക്ഷണത്തില്‍ തനിക്ക് വിശ്വാസമില്ലെന്നാണ് കെകെ രമയുടെ പ്രതികരണം. മറിച്ച് ജനങ്ങളിലാണ് വിശ്വാസമെന്നും ഭീഷണിയെ നേരിടാനുള്ള കെല്‍പ്പുണ്ടെന്നും കെകെ രമ വ്യക്തമാക്കി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...