Connect with us

Hi, what are you looking for?

Exclusive

സര്‍ക്കാരിനെതിരെയുള്ള വാളാക്കേണ്ടെന്ന് ഇപി ജയരാജന്‍

ഗവര്‍ണര്‍ ആരിങ് മുഹമ്മദ് ഖാന്റെ ഉപവാസം സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് ഇപി ജയരാജന്‍. സാമൂഹ്യ പ്രതിബദ്ധതയുടെയും ജനസേവനത്തിന്റെയും മഹത്തായ സന്ദേശമാണ് ഗവര്‍ണര്‍ നല്‍കിയത്. സ്ത്രീധനത്തിന് എതിരെ ഉപവാസം അനുഷ്ഠിച്ച ഗവര്‍ണറെ പിന്തുണയ്ക്കുന്നുവെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.

ഇപി ജയരാജന്‍ പറയുന്നതിങ്ങനെ.. കേരളത്തിന്റെ ആദരണീയനായ ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ്ഖാന്‍ സ്ത്രീധനത്തിനെതിരെ നടത്തിയ ഉപവാസം സാമൂഹ്യ പ്രതിബദ്ധതയുടെയും ജനസേവനത്തിന്റെയും മഹത്തായ സന്ദേശമാണ് നല്‍കുന്നത്. ഈ കാലഘട്ടത്തിലും സമൂഹത്തില്‍ നിലനില്‍ക്കുന്ന നിരവധിയായ അനാചാരങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കും എതിരെ സിപിഐഎമ്മും ഇടതുപക്ഷ പാര്‍ട്ടികളും സര്‍ക്കാരും ശക്തമായ ബോധവല്‍ക്കരണം നടത്തിക്കൊണ്ടിരിക്കുകയാണ്. സ്ത്രീസുരക്ഷയ്ക്കും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കാനും ഫലപ്രദമായ നടപടികളാണ് നമ്മുടെ സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ സ്ത്രീധനം തടയാനുള്ള ഡൗറി പ്രോഹിബിഷന്‍ ഓഫീസര്‍മാരെ എല്ലാ ജില്ലകളിലും സര്‍ക്കാര്‍ നിയമിക്കുകയാണ്. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീധന പീഢനങ്ങള്‍ക്കെതിരേയും സ്ത്രീവിരുദ്ധ മനോഭാവത്തിനെതിരേയും സമൂഹ മനഃസാക്ഷിയെ ഉണര്‍ത്താനും ലിംഗനീതിക്കായുള്ള ഉയര്‍ന്ന മൂല്യബോധത്തിലേക്ക് നാടിനെ ഉയര്‍ത്താനും ലക്ഷ്യമിട്ട് ജൂലൈ ഒന്ന് മൂതല്‍ എട്ടുവരെ സിപിഐഎം സംഘടിപ്പിച്ച സ്ത്രീപക്ഷ കേരളം ക്യാമ്പയിനും ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയാണ് പാര്‍ട്ടിക്കും സര്‍ക്കാരിനും സമൂഹത്തില്‍ നിന്ന് ലഭിക്കുന്നതെന്നും ഇപി ജയരാജന്‍ പറയുന്നു.

നവോത്ഥാന കാലഘട്ടത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് സമൂഹത്തിലെ ദുരാചാരങ്ങള്‍ ഇല്ലാതാക്കാന്‍ സാമൂഹിക സാംസ്‌കാരിക സംഘടനകളും പുരോഗമനപരമായി ചിന്തിക്കുന്നവരും എല്ലാം കൂടുതല്‍ മുന്നോട്ടുവരികയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനും കൂടുതല്‍ ആളുകളെ സ്ത്രീപക്ഷ ചിന്തകളിലേക്ക് കൊണ്ടുവരാനും ഗവര്‍ണറുടെ പ്രവര്‍ത്തനം സഹായിക്കും. കേരളത്തിന്റെ ആകെ സാമൂഹിക പശ്ചാത്തലത്തെ പരിശോധിച്ചുകൊണ്ടാണ് അദ്ദേഹം ഈ നിലപാട് സ്വീകരിച്ചത്.

എന്നാല്‍ കേരളത്തിലെ പ്രതിപക്ഷം ഗവര്‍ണറുടെ പ്രവര്‍ത്തനം സര്‍ക്കാരിനെതിരെ തിരിക്കാനുള്ള ശ്രമത്തിലാണ്. നമ്മുടെ സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സ്ത്രീധനം എന്ന വിപത്തിനെ ആ രീതിയില്‍ കണ്ടുകൊണ്ട് സ്ത്രീധന സമ്പ്രദായത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയാല്‍ അത് പ്രതിപക്ഷത്തിനും സമൂഹത്തിനും ഗുണം ചെയ്യും. സ്ത്രീധനത്തിനും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് എതിരായും ഒരു പൊതുവികാരം ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഗവര്‍ണറുടെ നിലപാടിന് മറ്റു രീതിയിലുള്ള മാനങ്ങള്‍ കല്‍പിക്കുന്നവര്‍ ജനങ്ങളോടുള്ള പ്രതിബദ്ധത നഷ്ടപ്പെട്ടവരാണ്. അവസരവാദപരമായ നിലാപാടായിട്ട് മാത്രമേ ജനങ്ങള്‍ ഇതിനെ വിലയിരുത്തുകയുള്ളൂവെന്നും ജയരാജന്‍ പറയുന്നു.

കേരള സമൂഹത്തിന്റെ ആകെ പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രാചീന കാലം മുതല്‍ സ്ത്രീകള്‍ അനുഭവിച്ച് വരുന്ന ദുരിതങ്ങള്‍ ഇല്ലായ്മ ചെയ്ത് സമൂഹത്തില്‍ സ്ത്രീപക്ഷ മനസ്സ് സൃഷ്ടിച്ചെടുക്കാനുള്ള വലിയ സന്ദേശം നല്‍കുക എന്നതാണ് ഗവര്‍ണറുടെ നിലപാടില്‍ നിന്ന് മനസ്സിലാക്കാനാകുന്നത്. സ്ത്രീധനമെന്ന വിപത്തിനെതിരെ ഗാന്ധിയന്‍ രീതിയില്‍ ഉപവാസം അനുഷ്ടിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ നടപടി പ്രശംസനീയമാണെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...