Connect with us

Hi, what are you looking for?

Exclusive

സ്വര്‍ണ്ണക്കടത്തിന്റെ ക്രിമിനല്‍ ബുദ്ധി പി ജയരാജന്റേത്

സ്വര്‍ണ്ണക്കടത്തിന്റെ ക്രിമിനല്‍ ബുദ്ധി കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റേത് എന്നു പറഞ്ഞാല്‍ തള്ളികളയാനാകില്ല. കാരണം അത്തരമൊരു പ്രസ്താവനയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. പാര്‍ട്ടിയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്ന ലക്ഷക്കണക്കിന് യുവാക്കള്‍ അണിനിരക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്ന് പി ജയരാജന്‍ പറയുമ്പോള്‍ ഈ യുവാക്കളില്‍ അര്‍ജുന്‍ ആയങ്കിയും, ആകാശ് തിലങ്കേരിയും, കൊടിസുനി, മുഹമ്മദ് ഷാഫി ഒക്കെ ഉള്‍പ്പെടുന്നില്ലേ എന്നൊരു ചോദ്യം. ഇവരെയൊക്കെ ആദ്യം മുതല്‍ സപ്പോര്‍ട്ട് ചെയ്ത ഒരേയൊരു ആളാണ് പി ജയരാജന്‍. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി, കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി, ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ കൊടിസുനി, മുഹമ്മദ് ഷാഫി, കിര്‍മാണി മനോജ് തുടങ്ങിയവരെല്ലാം പിജെ ആര്‍മ്മിയുടെ ഭാഗമായിരുന്നുവെന്നാണ് പുറത്തുവന്നവിവരം.

ഇതിനിടെയാണ് പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റും എത്തുന്നത്. പാര്‍ട്ടിയോടൊപ്പമുള്ള വിരലിലെണ്ണാവുന്ന ചിലര്‍ ചെയ്ത തെറ്റിന്റെ പേരില്‍ പാര്‍ട്ടിയോട് ആത്മാര്‍ത്ഥത കാണിക്കുന്ന യുവാക്കളെയാകെ തള്ളിപ്പറയാന്‍ പാര്‍ട്ടി തയ്യാറല്ലെന്നാണ് ജയരാജന്‍ പറയുന്നത്.

പാര്‍ട്ടിയെ ആശയപരമായി മാത്രമല്ല കായികമായും ആക്രമിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ ശ്രമിച്ചിട്ടുണ്ട്.അത്തരം ഘട്ടങ്ങളിലെല്ലാം ജനങ്ങളെ അണിനിരത്തി ചെറുത്തുനിന്നിട്ടുള്ള പാര്‍ട്ടിയാണിത്. സി.പി.എം രൂപപ്പെട്ടതിനു ശേഷവും കോണ്‍ഗ്രസിന്റെയും ആര്‍.എസ്.എസിന്റെയും കായികാക്രമണങ്ങളെ പ്രതിരോധിച്ചിട്ടുണ്ട്.അതിന്റെ പേരില്‍ വലതുപക്ഷ മാധ്യമങ്ങള്‍ സി.പി.എമ്മിനെതിരെ അപവാദങ്ങള്‍ പ്രചരിപ്പിച്ചിട്ടുമുണ്ട്. വലതുപക്ഷ മാധ്യമങ്ങളില്‍ കവറേജ് കിട്ടാന്‍ ഭൂതകാലത്തെ തള്ളിപ്പറയാന്‍ സിപിഎം തയ്യാറല്ലെന്നും പി ജയരാജന്‍ പറയുന്നു.

വിരലിലെണ്ണാവുന്ന തെറ്റ് ചെയ്തവരെ എന്തുകൊണ്ട് നിങ്ങള്‍ മൂന്ന് വര്‍ഷം മുന്‍പ് തള്ളിപ്പറഞ്ഞില്ല എന്ന ചോദ്യമാണ് ചിലര്‍ ഉന്നയിക്കുന്നത്. ത്രികാലജ്ഞാനമില്ലെന്നാണ് മറുപടി.അരിവാള്‍ ചുറ്റിക നക്ഷത്രം ലോക്കറ്റായി ഉപയോഗിക്കുന്നവരെയെല്ലാം ക്വട്ടേഷന്‍ സംഘങ്ങളായി കുറ്റപ്പെടുത്താനാണ് ചിലര്‍ തയ്യാറാവുന്നതെന്നും ജയരാജന്‍ കുറ്റപ്പെടുത്തുന്നു.

പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ… ക്വട്ടേഷന്‍/കുഴല്‍പ്പണ മാഫിയക്കാരില്‍ ചിലരുടെ പേര് പറഞ്ഞു ഒറ്റപ്പെടുത്താനും ഇത്തരം സംഘങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്താനും മുന്നോട്ട് വന്ന സിപിഐഎമ്മിനെതിരെ എതിരാളികള്‍ നടത്തുന്ന നുണ പ്രചാരണങ്ങള്‍ അവസാനിക്കുന്നില്ല.മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്ത എല്ലാ തെറ്റുകള്‍ക്കെതിരെയും പ്രതികരിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം.അതാണ് കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിനെ തുടര്‍ന്ന് പാര്‍ട്ടി കൈക്കൊണ്ടത്.പാര്‍ട്ടിക്ക് ത്രികാലജ്ഞാനം ഉണ്ടാവണമെന്നാണ് ചിലര്‍ ശഠിക്കുന്നത്.എന്നുമാത്രമല്ല സിപിഐഎമ്മിന്റെ ഭൂതകാലത്തെ വേട്ടയാടാനും അവര്‍ ശ്രമിക്കുന്നു.

അധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ രാഷ്ട്രീയമാണ് പാര്‍ട്ടി കൈകാര്യം ചെയ്യുന്നത്.അതുകൊണ്ട് തന്നെ കോര്‍പ്പറേറ്റ് താല്‍പര്യക്കാര്‍ എല്ലായ്‌പ്പോഴും പാര്‍ട്ടിക്കെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടിട്ടുണ്ട്.പാര്‍ട്ടിയെ ആശയപരമായി മാത്രമല്ല കായികമായും ആക്രമിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ ശ്രമിച്ചിട്ടുണ്ട്.അത്തരം ഘട്ടങ്ങളിലെല്ലാം ജനങ്ങളെ അണിനിരത്തി ചെറുത്തുനിന്നിട്ടുള്ള പാര്‍ട്ടിയാണിത്.

അവിഭക്ത കമ്മ്യുണിസ്‌റ് പാര്‍ട്ടിയുടെ കാലത്തും അത്തരം ചെറുത്തുനില്‍പ്പുകള്‍ക്ക് മുന്‍പന്തിയില്‍ നിന്ന് നേതൃത്വം കൊടുക്കുകയുണ്ടായി.
അക്കാലത്ത് ഇങ്ങനെയുള്ള ചെറുത്ത്‌നില്‍പ്പുകള്‍ക്ക് നിന്ന ചിലരെ പില്‍ക്കാലത്ത് അവര്‍ ചെയ്ത തെറ്റിന്റെ പേരില്‍ അവിഭക്ത പാര്‍ട്ടി തന്നെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടുമുണ്ട്.അതെല്ലാം ചിലര്‍ മറന്നുപോവുകയാണ്.സിപിഐഎം രൂപപ്പെട്ടതിനു ശേഷവും കോണ്‍ഗ്രസ്സിന്റെയും ആര്‍എസ്എസിന്റെയും കായികാക്രമണങ്ങളെ പ്രതിരോധിച്ചിട്ടുണ്ട്.അതിന്റെ പേരില്‍ വലതുപക്ഷ മാധ്യമങ്ങള്‍ സിപിഐഎമ്മിനെതിരെ അപവാദങ്ങള്‍ പ്രചരിപ്പിച്ചിട്ടുമുണ്ട്.വലതുപക്ഷ മാധ്യമങ്ങളില്‍ കവറേജ് കിട്ടാന്‍ ഭൂതകാലത്തെ തള്ളിപ്പറയാന്‍ സിപിഐഎം തയ്യാറല്ല.
വിരലിലെണ്ണാവുന്ന തെറ്റ് ചെയ്തവരെ എന്തുകൊണ്ട് നിങ്ങള്‍ മൂന്ന് വര്ഷം മുന്‍പ് തള്ളിപ്പറഞ്ഞില്ല എന്ന ചോദ്യമാണ് ചിലര്‍ ഉന്നയിക്കുന്നത്.ത്രികാലജ്ഞാനമില്ലെന്നാണ് മറുപടി.അരിവാള്‍ ചുറ്റിക നക്ഷത്രം ലോക്കറ്റായി ഉപയോഗിക്കുന്നവരെയെല്ലാം ക്വട്ടേഷന്‍ സംഘങ്ങളായി കുറ്റപ്പെടുത്താനാണ് ചിലര്‍ തയ്യാറാവുന്നത്.

പാര്‍ട്ടിയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്ന ലക്ഷക്കണക്കിന് യുവാക്കള്‍ അണിനിരക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം.ആ പാര്‍ട്ടിയോടൊപ്പമുള്ള വിരലിലെണ്ണാവുന്ന ചിലര്‍ ചെയ്ത തെറ്റിന്റെ പേരില്‍ പാര്‍ട്ടിയോട് ആത്മാര്‍ത്ഥത കാണിക്കുന്ന യുവാക്കളെയാകെ തള്ളിപ്പറയാന്‍ പാര്‍ട്ടി തയ്യാറല്ല.മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഘടന ഒഴിവാക്കിയ അത്തരക്കാരുടെ പേരുപയോഗിച്ചാണ് ഇപ്പോള്‍ സിപിഐഎം വിരുദ്ധ പ്രചാരവേല.ബ്ലേഡ് മാഫിയ പ്രവര്‍ത്തനത്തിനെതിരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നിലപാട് കൈക്കൊണ്ട പാര്‍ട്ടിയാണ് സിപിഐഎം.

കോണ്‍ഗ്രസ്സ്/ആര്‍എസ്എസ് നേതൃത്വമാവട്ടെ ക്വട്ടേഷന്‍ സംഘങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്. ഇവരെല്ലാം ചേര്‍ന്നാണ് പാര്‍ട്ടി ഗ്രാമമെന്നും മറ്റും പേരുള്ള ഇല്ലാക്കഥകള്‍ പറഞ് കണ്ണൂര്‍ ജില്ലയിലെ സിപിഐഎമ്മിനെ കുറ്റപ്പെടുത്തുന്നത്.അവസരം മുതലാക്കാനും മാധ്യമശ്രദ്ധ നേടാനും ചില സുഹൃത്തുക്കളും രംഗത്ത് വന്നിട്ടുണ്ട്.തീര്‍ച്ചയായും ജനങ്ങള്‍ ഇക്കാര്യങ്ങളെല്ലാം തിരിച്ചറിയുമെന്നും പി ജയരാജന്‍ പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...