Connect with us

Hi, what are you looking for?

India

പ്രവാസികളുടെ കാത്തിരിപ്പ് നീളും, ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് വിലക്ക് നീട്ടി ഒമാന്‍ !

ഒമാനിലേക്ക് തിരിച്ചു മടങ്ങാനായുള്ള പ്രവാസികളുടെ കാത്തിരിപ്പ് ഇനിയും നീളും. ഇന്ത്യയടക്കം 24 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഒമാന്‍ വീണ്ടും നീട്ടി. ജൂലായ് ഒന്‍പത് മുതല് അനിശ്ചിതകാലത്തേക്കാണ് വിലക്ക്.

കോവിഡ് തടയാനുള്ള നടപടികളുടെ ഭാഗമായാണ് വിലക്ക് നീട്ടിയതെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു. ഇന്ത്യക്കു പുറമെ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള പ്രവേശനത്തിനും വിലക്കുണ്ട്.

അതേസമയം, ഈജിപ്തിനെ വിലക്കുള്ള പട്ടികയല്‍ നിന്നും നീക്കിയിട്ടുണ്ട്. സിംഗപ്പൂര്‍ ഉള്‍പ്പെടെ എട്ടു രാജ്യങ്ങളെ പുതുതായി ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

ഇന്ത്യയില്‍ കോവിഡ് കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന്‌ കഴിഞ്ഞ ഏപ്രിലിലാണ് യാത്രാ വിമാനങ്ങള്‍ക്ക് ഒമാന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇരു രാജ്യങ്ങളിലും കേസുകള്‍ വര്‍്ധിക്കുന്നതിനനുസരിച്ച് വിലക്ക് നീണ്ടു.

നേരിട്ടുള്ള പ്രവേശനത്തിനാണ് വിലക്ക് നിലനില്‍ക്കുന്നത്. ഈ പാശ്ചാത്തലത്തില്‍ അര്‍മേനിയ വഴിയും മറ്റും ഒമാനിലെത്താനാണ് പ്രവാസികളുടെ ശ്രമം. എന്നാല്‍, ഇതിന് ഭാരിച്ച ചെലവാണ് എന്നതാണ് പ്രശ്‌നം. അവിടെ 14 ദിവസം ക്വാറന്റയ്‌നില് കഴിഞ്ഞവര്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

വിലക്കിന് മുന്‍പ് അവധിക്ക് നാട്ടിലെത്തിയവര്‍ തിരിച്ച് പോക്കിനെകുറിച്ച് ആശങ്കയിലാണ്. കുടുംബത്തെ ഒമാനിലാക്കി ചെറിയ അവധിക്ക് നാട്ടില് വന്നു കുടുങ്ങിയവരും, ബിസിനസ് അവതാളത്തിലായവരൂം ഇതില്‍പെടും. പലരുടെയും വിസ കാലാവധിയും അവസാനിക്കാറായി.

അതേസമയം തന്നെ മടങ്ങിപ്പോകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ കഴിയുന്ന പ്രവാസികളും നൂറുകണക്കിനാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...