Connect with us

Hi, what are you looking for?

Exclusive

കുഞ്ഞനന്തന്‍ എകെജിയോടും ഇഎംഎസിനോടും ഒപ്പം ചരിത്രത്തില്‍..! ഒപ്പം ഷാഫിയുടെ പോസും…

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചനയില്‍ കോടതി വിചാരണ നടത്തി വ്യക്തമായ പങ്ക് തെളിയിക്കപ്പെട്ടതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട പ്രതിയാണ് പി കെ കുഞ്ഞനന്തന്‍. എന്നാല്‍, കുഞ്ഞനന്തനെ അന്ന് മുതല്‍ വീരപുരുഷനായാണ് സി പി എം കൊണ്ടാടുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നു പറയുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ എത്തുന്നത് ഇഎംഎസ്, എകെജി, കൃഷ്ണപ്പിള്ള തുടങ്ങിയ വീരപുരുഷന്മാരുടെ മുഖമാണ്. ഇവര്‍ക്കൊപ്പമാണ് ഇപ്പോള്‍ കുഞ്ഞനന്തന്‍ എന്ന ടിപി ചന്ദ്രശേഖരന്റെ കൊലയാളിയെ സിപിഎം പ്രതിഷ്ഠിച്ചിരിക്കുന്നതും. ഇതില്‍പ്പരം നാണക്കേട് കമ്യൂണിസ്റ്റ് പ്രസ്താനത്തിന് ഇനി വരാനുണ്ടോ. ഇപ്പോള്‍ സൂപ്പര്‍ മോഡല്‍ സ്മൃതി മണ്ഡപവും കേരളത്തില്‍ കുഞ്ഞനന്തന്‍ എന്ന ക്രിമിനലിന് സിപിഎം ഒരുക്കിയിരിക്കുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഒരു ആചാര്യനായും തത്ത്വചിന്തകനായും കുഞ്ഞനന്തന്‍ മാറുമെന്നതില്‍ ഒരു സംശയവുമില്ലെന്നുള്ള സൂചനയാണ് ഇപ്പോള്‍ കാണുന്ന കാഴ്ച.

ഇഎംഎസ്, എകെജി, ഗൗരിയമ്മ എന്നിവരെ പോലുള്ള ധീരപോരാളികള്‍ക്കൊപ്പമാണ് കുഞ്ഞനന്തനെ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിഷ്ഠിച്ചിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിച്ച ഒരാളെ വെട്ടിയരിയാന്‍ ഗൂഢാലോചന നടത്തിയതിനെ പാര്‍ട്ടി മഹത്വവത്കരിക്കുന്നുവെന്ന് വേണം പറയാന്‍. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കെട്ടിടങ്ങള്‍ക്കും ഭവനങ്ങള്‍ക്കും വരും കാലങ്ങളില്‍ കുഞ്ഞനന്തന്റെ പേരും വെക്കുമെന്നതില്‍ സംശയമില്ല. എല്ലാ വര്‍ഷവും കുഞ്ഞനന്തന്‍ ദിനം സിപിഎം ആചരിക്കുമെന്നാണ് സൂചന. ഇന്നലെയായിരുന്നു കുഞ്ഞനന്തന്റെ ചരമദിനം. കമ്യൂണിസ്റ്റ് പാര്‍ട്ടി സമുചിതമായി അത് ചരിക്കുകയും ചെയ്തു.

ഇപി ജയരാജനാണ് കുഞ്ഞനന്തന് തയ്യാറാക്കി സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്തത്. ജനഹൃദയങ്ങളില്‍ ജീവിച്ച നേതാവാണ് കുഞ്ഞനന്തനെന്നാണ് ജയരാജന്‍ പറഞ്ഞത്. വലതുപക്ഷ ഗൂഢാലോചനയുടെ ഇരയാണ് പികെ കുഞ്ഞനന്തനെന്നും വലതുപക്ഷ മാധ്യമങ്ങളും അദ്ദേഹത്തെ വേട്ടയാടിയെന്നും ഇപി ജയരാജന്‍ പറയുകയുണ്ടായി. എന്നിട്ടും അചഞ്ചലമായ കമ്യൂണിസ്റ്റ് നിശ്ചയദാര്‍ഢ്യത്തിലൂടെ പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ കുഞ്ഞനന്തനായെന്നും യുവതലമുറയ്ക്ക് മാര്‍ഗവെളിച്ചമാണ് കുഞ്ഞനന്തനെന്നും ഇപി ജയരാജന്‍ പറയുകയുണ്ടായി. ഇതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി, ക്രിമിനലുകളെ വീരപുരുഷന്മാരായി വാഴ്ത്തുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി. ഇവരെയാണ് ജനങ്ങള്‍ വോട്ട് നല്‍കി വീണ്ടും വിജയിപ്പിച്ചിരിക്കുന്നതും.

കെകെ രമ എന്ന സ്ത്രീയോട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കാണിക്കുന്ന അനീതി മനസാക്ഷിയുള്ള ഒരാള്‍ക്കും കണ്ടുനില്‍ക്കാന്‍ കഴിയില്ല. ഇതൊന്നുമല്ല യഥാര്‍ത്ഥ പ്രശ്‌നം, കുഞ്ഞനന്തന്‍ ഗൂഢാലോചനയാണ് നടത്തിയതെങ്കില്‍, കുറ്റകൃത്യം നേരിട്ട് നടത്തിയതിന് കോടതി ശിക്ഷിച്ച പ്രതിയാണ് ഷാഫി. ആ ഷാഫിയുടെ ഫോട്ടോയാണ് മറ്റൊരു ഞെട്ടിക്കുന്ന കാഴ്ച. കുഞ്ഞനന്തന്റെ സ്മൃതി മണ്ഡപത്തിന് മുമ്പില്‍ നിന്ന് ക്യാമറയ്ക്ക് പോസ് ചെയ്ത് നില്‍ക്കുന്ന ഷാഫിയുടെ ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്. കൊലപാതകികളെ വിഗ്രഹവത്കരിക്കുന്ന, കൊലയാളിക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന സി പി എം പൊതുസമൂഹത്തിന് നല്‍കുന്ന സന്ദേശം എന്താണ്? ഒന്നു മനസ്സിലാക്കി തന്നാല്‍ കൊള്ളാമായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...