Connect with us

Hi, what are you looking for?

Exclusive

‘കറുത്തചെകുത്താന്‍’എസ്പി നന്ദകുമാര്‍നായര്‍ സിബിഐയില്‍ നിന്ന് പടിയിറങ്ങുന്നു

സിബിഐ എസ്പി നന്ദകുമാരന്‍ നായര്‍ ഒടുവില്‍ പടിയിറങ്ങുന്നു. ഒരുപാട് കുറ്റകൃത്യങ്ങളുടെയും തെറ്റുകളുടെയും പാപഭാരമേന്തിയാണ് സര്‍വ്വീസില്‍ നിന്നും നന്ദകുമാരന്‍ നായര്‍ വിരമിക്കുന്നതെന്ന് ക്രൈം പറഞ്ഞാല്‍ ആര്‍ക്കും നിഷേധിക്കാനാകില്ല. കറുത്ത ചെകുത്താന്‍ എന്ന് ക്രൈം വിശേഷിപ്പിച്ച നന്ദകുമാറിന്റെ ചരിത്രം ഓര്‍മ്മിപ്പിക്കാതെ പോകാനാകില്ല. സിബിഐയെ നശിപ്പിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാലും തെറ്റ് പറയാനാകില്ല.

സിസ്റ്റര്‍ അഭയ കൊലപാതകക്കേസ്, വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം, പെരിയ ഇരട്ടക്കൊല, കവിയൂര്‍ കേസ്, ക്ഷീലാ കൊലക്കേസ്, അപ്രാണി കൃഷ്ണകുമാറിന്റെ കൊലപാതകം, തുടങ്ങി നിരവധി കേസുകളുടെ അന്വേഷണം നടത്തിയ നന്ദകുമാറിന്റെ ക്രിമിനല്‍ ബുദ്ധി അത്ര ചെറുതല്ലായിരുന്നു. സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികളെ ചുരുങ്ങിയ 18 ദിവസത്തിനുള്ളില്‍ പിടികൂടിയതു മാത്രമേ എടുത്തു പറയേണ്ടതായിട്ടുള്ളൂ. അഭയ കേസില്‍ കൈയ്യടി വാങ്ങിയ നന്ദകുമാരന്‍ നായര്‍ അന്വേഷിച്ച ബാക്കി എല്ലാ കേസുകളിലും പ്രതികളോടൊപ്പം ചേര്‍ന്ന് കേസ് അട്ടിമറിക്കുകയായിരുന്നുവെന്ന് തന്നെ പറയേണ്ടിവരും. എന്നാല്‍, അഭയ കേസ് കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ കഴിവിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ആ കേസ് തെളിയിക്കിപ്പെട്ടത്.

അഭയ കേസ് തെളിയിക്കുവാന്‍ കഴിയാത്തത് കൊണ്ട് അന്വോഷണം അവസാനിപ്പിക്കുവാന്‍ സി.ബി.ഐ 16 വര്‍ഷത്തിനിടയില്‍ മൂന്ന് പ്രാവശ്യം കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്തപ്പോഴാണ് നന്ദകുമാറിന്റെ മാസ് എന്‍ഡ്രി അന്ന് ഉണ്ടായത്. സി.ബി.ഐ തോല്‍വി സമ്മതിച്ചയിടത്തുനിന്നാണ് നന്ദകുമാര്‍ വീണ്ടും തുടങ്ങിയത്. 2008 നവംബര്‍ 1 ന് നന്ദകുമാരന്‍ നായര്‍ അന്വോഷണം ഏറ്റെടുത്ത്, ചുരുങ്ങിയ 18 ദിവസത്തിനുള്ളില്‍ അഭയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ചരിത്രം തിരുത്തി കുറിച്ച ഉദ്യോഗസ്ഥനാണ് നന്ദകുമാരന്‍ നായര്‍ എന്നുപറയുമ്പോഴും പല കേസുകളിലും അദ്ദേഹം ചെയ്തുകൂട്ടിയ പാതകങ്ങള്‍ ഒഴിവാക്കാനാകില്ല.
തിരുവനന്തപുരം സി.ബി.ഐ ക്രൈം സ്‌പെഷ്യല്‍ യൂണിറ്റ് എസ്.പി യും, മുംബൈ സി.ബി.ഐ ക്രൈം സ്‌പെഷ്യല്‍ യൂണിറ്റ് എസ്.പി യായും, ഒരേസമയം കഴിഞ്ഞ രണ്ട് വര്‍ഷമായി, പ്രവര്‍ത്തിച്ചു വരികയായിരുന്നു നന്ദകുമാരന്‍ നായര്‍. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയാണ് നന്ദകുമാരന്‍ നായര്‍.

ആരാണ് ഈ നന്ദകുമാരന്‍ നായര്‍. കറുത്ത ചെകുത്താനും തട്ടിപ്പ് വീരനുമാണ് എസ്പി നന്ദകുമാരന്‍ നായര്‍ എന്നു തെളിയിക്കുന്ന ഒരു കേസാണ് കവിയൂര്‍ കേസ്. 2004 സെപ്റ്റംബര്‍ 27ന് രാത്രിയാണ് അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്യുന്നത്. അതില്‍ അനഘ എന്ന പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടുവെന്നാണ് കേസ്. അനഘ എന്ന 15 വയസ്സുകാരി നര്‍ത്തകിയും സുന്ദരിയുമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോഴാണ് അനഘ ബലാത്സംഗം ചെയ്യപ്പെട്ടിരുന്നുവെന്ന് തെളിയുന്നത്. കിളിയൂര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ലതാനായര്‍ എന്ന പിമ്പും സംഘവും ഈ പെണ്‍കുട്ടിയെ സിനിമാ നടിയാക്കാമെന്ന് പറഞ്ഞ് പല സ്ഥലത്തും കൊണ്ടുപോയിരുന്നുവെന്നാണ് അതുമായി ചുറ്റപ്പെട്ട് പുറത്തുവന്ന റിപ്പോര്‍ട്ട്. ഈ പെണ്‍കുട്ടിയെ പല സ്ഥലത്തും കൊണ്ടുപോയി കാഴ്ചവെച്ചുവെന്നാണ് കോടതി കണ്ടെത്തിയത്.കേസ് നന്ദകുമാരന്‍ നായറിന്റെ കൈകളിലെത്തിയതോടെ കഥമാറി.

അനഘയെ ബ്രാഹ്മണനായ സ്വന്തം പിതാവ് നാരായണ നമ്പൂതിരി ബലാത്സംഗം ചെയ്ത് കൊന്നുവെന്ന കള്ളക്കഥ ഉണ്ടാക്കുകയാണ് നന്ദകുമാരന്‍ നായര്‍ അന്ന് ചെയ്തത്.
യാതൊരു തെളിവുപോലും ഇല്ലാതെയാണ് കേസ് ഈ തരത്തില്‍ വരുത്തി തീര്‍ത്തത്. ഡിഎന്‍എ ടെസ്റ്റ് റിപ്പോര്‍ട്ട് പോലും തേച്ചുമാച്ചു കളയുകയാണുണ്ടായത്. എന്നാല്‍ ഇതില്‍ നടന്ന കള്ളക്കളി മനസ്സിലാക്കിയ ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാര്‍ കേസില്‍ ഇടപ്പെടുകയും തുടരന്വേഷണം കൊണ്ടുവരികയും നേരിട്ട് കേസ് വാദിക്കുകയും ചെയ്തു. തുടര്‍ന്ന് നന്ദകുമാര്‍ നായര്‍ ഫയല്‍ ചെയ്ത അന്വേഷണ റിപ്പോര്‍ട്ട് കോടതി തള്ളുകയായിരുന്നു. അനഘയെ ആര്‍ക്കൊക്കെ കൊണ്ടുപോയി കാഴ്ചവെച്ചുവെന്നുള്ള വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്ന് കോടതി ഉത്തരവിടുകയായിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് അനഘയുടെ സുഹൃത്തിന്റെ കത്ത് ഹൈക്കോടതി ജസ്റ്റിസ് ബസന്തിന് ലഭിക്കുന്നത്. ആ കത്തില്‍ പറഞ്ഞിരുന്നത്… കോടിയേരി ബാലകൃഷ്ണന്‍,മകന്‍ ബിനീഷ് കോടിയേരി, എംഎ ബേബി, മകന്‍ അശോക് ബേബി, ശ്രീമതി ടീച്ചറുടെ മകന്‍, സിനിമാ പ്രോഡ്യൂസര്‍ സജി നന്ത്യാട്, കോട്ടയം പോലീസ് സൂപ്രണ്ട് ഗോപിനാഥ്, ജോയ് ആലൂക്കാസ് തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമാ നടിയാക്കാമെന്ന് പറഞ്ഞ് ബലാത്സംഗം ചെയ്തുവെന്നാണ് കത്തില്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍, ഇത്രയും തെളിവുകള്‍ ലഭിച്ചിട്ടും രണ്ടാമതും ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ നന്ദകുമാര്‍ പറഞ്ഞത് അച്ഛന്‍ തന്നെയാണ് അനഘയെ പീഡിപ്പിച്ചത് എന്നാണ്. കൂടാതെ ക്രൈമിന്റെ ചീഫ് എഡിറ്റര്‍ കിളിയൂര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ലതാനായര്‍ എല്ലാം തുറന്ന് പറയാമെന്ന് അറിയിച്ചതിനെതുടര്‍ന്ന് ജയിലില്‍ പോയി കാണുകയായിരുന്നു. ജയില്‍ പോയി കണ്ട് കോടിയേരി ബാലകൃഷ്ണന്‍,മകന്‍ ബിനീഷ് കോടിയേരി, എംഎ ബേബി, മകന്‍ അശോക് ബേബി, ശ്രീമതി ടീച്ചറുടെ മകന്‍ ഇവരുടെയെല്ലാം പേര് പറയണമെന്ന് ആവശ്യപ്പെട്ടുവെന്നും തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്തതെന്നുമാണ് എസ്പി നന്ദകുമാരന്‍ നായര്‍ പറഞ്ഞത്.
ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്നുള്ള കള്ള റിപ്പോര്‍ട്ടാണ് എസ്പി നന്ദകുമാരന്‍ അന്ന് ഹാജരാക്കിയത്.

മരിക്കുന്നതിനുമുന്‍പ് ലതാനായരോട് നാരായണനമ്പൂതിരി ഒരു കാര്യം പറഞ്ഞിരുന്നത്രേ, പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയാണെങ്കില്‍ ആ കുട്ടി കന്യകയാണെങ്കില്‍ അലഞ്ഞു നടക്കുമെന്നും അങ്ങനെയായിരിക്കാം നാരായണനമ്പൂതിരി മകള്‍ അനഘയെ ബലാത്സംഗം ചെയ്തതെന്നുള്ള കള്ളക്കഥയാണ് നന്ദകുമാരന്‍ നായര്‍ ഉണ്ടാക്കിയെടുത്തത്. എന്നാല്‍, ലതാ നായരെ ജയിലില്‍ പോയി കണ്ട ഞങ്ങളുടെ ചീഫ് എഡിറ്റര്‍ എല്ലാം റെക്കോര്‍ഡ് ചെയ്യുകയുണ്ടായി. ഈ കോടതിയില്‍ ഹാജരാക്കിയതോടെ എസ്പി നന്ദകുമാറിന്റെ റിപ്പോര്‍ട്ട് കോടതി എടുത്തെറിയുകയാണുണ്ടായത്. ടിപി നന്ദകുമാറിനെതിരെ ഈ കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായി കോടിയേരി ബാലകൃഷ്ണന്‍,എംഎ ബേബി, ശ്രീമതി ടീച്ചറുമായി ഗൂഢാലോചന നടത്തി ക്രൈം ചീഫ് എഡിറ്റര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.എന്നാല്‍, സത്യം മനസ്സിലാക്കിയ സിബിഐ കോടതി ആ കേസ് തള്ളികളയുകയായിരുന്നു. മൂന്നാമതും കേസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് ജഡ്ജി രഘുവിന് മുന്‍പാകെയാണ്.

അപ്പോഴും അനഘയെ ബലാത്സംഗം ചെയ്തത് അച്ഛന്‍ നാരായണനമ്പൂതിരി ആയിരുന്നുവെന്ന കള്ളകഥ തന്നെയായിരുന്നു പുതിയ റിപ്പോര്‍ട്ടിലും ഉണ്ടായിരുന്നത്.. ആ റിപ്പോര്‍ട്ട് കണ്ട കോടതി അന്ന് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചിരുന്നത്. നന്ദകുമാരന്‍ നായര്‍ എന്ന ഓഫീസര്‍ ക്രിമിനല്‍ ആണെന്നും അദ്ദേഹം കേസ് അന്വേഷിക്കാന്‍ യോഗ്യനല്ലെന്നും കോടതി നടപടികള്‍ ധിക്കരിക്കുകയാണെന്നും അച്ഛന്‍ നാരായണനമ്പൂതിരി മകളെ ബലാത്സംഗം ചെയ്തുവെന്ന് കെട്ടുക്കഥയുണ്ടാക്കുകായാണെന്നും വിധിയെഴുതുകയായിരുന്നു. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് നന്ദകുമാരന്‍ നായര്‍ ഇങ്ങനെ ചെയ്യുന്നതെന്ന് വിധിയെഴുതുകയായിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹത്തെ കേസില്‍ നിന്നും മാറ്റുകയും സ്ഥലം മാറ്റുക വരെ ചെയ്യുകയായിരുന്നു.

ഇതുപോലെ സമാനമായ സംഭവമായിരുന്നു മലബാര്‍ സിമന്റിലെ സത്യസന്ധനായ ശശീന്ദ്രന്റെ കൊലപാതകവും. അദ്ദേഹം രണ്ട് കുട്ടികളെ കെട്ടിത്തൂക്കി സ്വയം ആത്മഹത്യ ചെയ്തുവെന്നായിരുന്നു കേസ്. എന്നാല്‍, അങ്ങനെയൊരു മനസ്സിന് ഉടമയായിരുന്നില്ല ശശീന്ദ്രന്‍. ആരോ കൊന്ന് കെട്ടിത്തൂക്കിയ കേസ് നന്ദകുമാരന്‍ നായര്‍ ആത്മഹത്യ ആക്കുകയാണുണ്ടായത്. ആ കേസില്‍ ചാക്ക് രാധാകൃഷ്ണനെ പ്രതിയാക്കുകയാണുണ്ടായത്. ചാക്ക് രാധാകൃഷ്ണന്റെ വീട് റെയ്ഡ് ചെയ്തപ്പോള്‍ രണ്ട് കോടി രൂപയാണ് പിടിച്ചെടുത്തിരുന്നത്. എന്നാല്‍, 80 ലക്ഷം രൂപ മാത്രമാണ് റെക്കോര്‍ഡില്‍ കാണിച്ചിരുന്നത്. ബാക്കി പണം എസ്പി നന്ദകുമാരന്‍ തട്ടിയെടുക്കുകയാണുണ്ടായത്. ചാക്ക് രാധാകൃഷ്ണന്റെ ലോക്കറിന്റെ താക്കോലും നന്ദകുമാര്‍ കൈക്കലാക്കിയിരുന്നു. കോടിക്കണക്കിന് രൂപയും സ്വര്‍ണവും വജ്രവും ര്തനങ്ങളും ഇതിലുണ്ടായിരുന്നു. എന്നാല്‍, ഈ താക്കോല്‍ കോടതിയില്‍ ഹാജരാക്കുകയോ തിരിച്ചേല്‍പ്പിക്കുകയോ നന്ദകുമാരന്‍ നായര്‍ ചെയ്തിട്ടില്ല. പിന്നീട് ചാക്ക് രാധാകൃഷ്ണനെ രക്ഷപ്പെടുത്താന്‍ നന്ദകുമാര്‍ ശ്രമിച്ചു. അതിന്റെ ഭാഗമായി കോടതിയില്‍ ആറ് സിഡികളാണ് ഹാജരാക്കിയത്. ഇതില്‍ അഞ്ച് സിഡിയും ബ്ലാങ്കായിരുന്നു. ചാക്ക് രാധാകൃഷ്ണനില്‍ നിന്നും കൈക്കലാക്കിയ പണത്തിന് പ്രത്യുപകാരമായി ഇയാളെ രക്ഷപ്പെടുത്താനാണ് നന്ദകുമാരന്‍ നായര്‍ ശ്രമിച്ചത്. ഇതിനിടയില്‍ ശശീന്ദ്രന്റെ ഭാര്യയും അച്ഛനും ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയുമുണ്ടായി.

ഇതുപോലെ മറ്റൊരു കൊലപാതകമായിരുന്നു ഡിവൈഎസ്പി ഹരിദത്തിന്റേത്. ആ ആത്മഹത്യയില്‍ അദ്ദേഹത്തിന്റെ കീഴിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരെയാണ് പ്രതിയാക്കിയിരുന്നത്. ഉയര്‍ന്ന ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താന്‍ വേണ്ടിയായിരുന്നു ഉണ്ണികൃഷ്ണന്‍, രാജന്‍ എന്നു പറയുന്ന ഉദ്യോഗസ്ഥരെ പ്രതിയാക്കിയത്. ഹൈക്കോടതിയില്‍ കേസ് പരിഗണിക്കവെ ജസ്റ്റിസ് ഭവദാസ് shame to cbi എന്നാണ് അന്ന് വിധിയെഴുതിയത്. നാണംകെട്ട പ്രവര്‍ത്തനമാണ് നന്ദകുമാരന്‍ നായര്‍ ചെയ്യുന്നതെന്നാണ് അന്ന് കോടതി വരെ പറഞ്ഞത്.

മറ്റൊരു കേസാണ് അപ്രാണി കൃഷ്ണകുമാറിന്റെ കൊലപാതക കേസ്. കൊടുംകുറ്റവാളികളായ ഗുണ്ടകള്‍ക്ക് വേണ്ടി മൊഴി നല്‍കാന്‍ സിജെഎംകോടതിയില്‍ പോയ ആളു കൂടിയാണ് നന്ദകുമാര്‍ നായര്‍. അന്നും കോടതി അദ്ദേഹത്തെ നിശിതമായി വിമര്‍ശിച്ചു. ഗുണ്ടകളുമയി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ഇതിലൂടെ തെളിഞ്ഞുവെന്ന് പറയാം.

തിരുവനന്തപുരത്ത് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തിലും പല ഗൂഢാലോചനയും നടത്തിയാളാണ് നന്ദകുമാര്‍ നായര്‍. ആ കൊലപാതകത്തിലെ പ്രതികളുമായി ചേര്‍ന്ന് പണം വാങ്ങി നന്ദകുമാര്‍ ആ കേസ് അട്ടിമറിക്കുകയാണുണ്ടായത്. ഇങ്ങനെ പോകുന്നു നന്ദകുമാറിന്റെ കൊടുംക്രിമിനല്‍ സ്വഭാവത്തിന്റെ അന്വേഷണ കഥ. അഭയ കേസ് മാറ്റി നിര്‍ത്തിയാല്‍ നന്ദകുമാര്‍ നായര്‍ അന്വേഷിച്ചിട്ടുള്ള എല്ലാ കേസുകളും ഇതുപോലെ അട്ടിമറിച്ചിട്ടുള്ളതാണ്. പണം, മദ്യം, പെണ്ണ്.. ഇതിനുവേണ്ടി ചെകുത്താന്റെ കുപ്പായമണിയാന്‍ ഒരു മടിയുമില്ലാത്ത ഒരു ഉദ്യോഗസ്ഥനായിരുന്നു നന്ദകുമാര്‍ നായര്‍. ഇത്രയും വികൃതമുഖത്തിന് ഉടമയായ നന്ദകുമാര്‍ നായര്‍ ചരിത്രത്തില്‍ അറിയപ്പെടുന്നത് സിബിഐയെ നശിപ്പിച്ച ഉദ്യോഗസ്ഥന്‍ എന്നുതന്നെയാണ്. അദ്ദേഹം പടിയിറങ്ങുമ്പോള്‍ സിബിഐക്ക് എന്തായാലും ഗുണം മാത്രമേ ഉണ്ടാകുകയുള്ളൂ.. ദോഷം ഒരിക്കലും ഉണ്ടാകില്ലെന്ന് കൂടി പറഞ്ഞ് അവസാനിപ്പിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...