Connect with us

Hi, what are you looking for?

Exclusive

കോവിഡ് വാക്‌സിനേഷൻ, ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ മാർഗരേഖ

കോവിഡ് വാക്‌സിനേഷൻ എല്ലാവരുടെയും അവകാശമാണ്. എന്നാൽ നിലനിൽക്കുന്ന പ്രതിസന്ധികൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അതിനു മുന്നോടിയായി വാക്‌സിനേഷൻ സംബന്ധമായ സംശയ നിവാരണത്തിനായി സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരാവുന്നതാണ്.
കോവിഡ്‌ വാക്സിനേഷന്‍ ആർക്കൊക്കെ, എപ്പോള്‍, എങ്ങിനെ എടുക്കണം എന്നതിനെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ ഗൈഡ്‌ലൈൻ ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ടു. അവയിലെ പ്രധാന നിർദ്ദേശങ്ങൾ താഴെപ്പറയുന്നു….

  1. കോവിഡ്‌ രോഗം വന്നു മാറിയ ആള്‍ക്ക് രോഗം നെഗറ്റീവ് ആയി മൂന്നു മാസം തികഞ്ഞ ശേഷമാണു വാക്സിന്‍ എടുക്കേണ്ടത്.
  2. കോവിഡ്‌ രോഗം വന്നു ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയ രോഗിക്ക് കോവിഡ്‌ മോണോക്ലോണല്‍ ആന്റിബോഡിയോ പ്ലാസ്മ തെറപ്പിയോ ലഭിച്ചിട്ടുണ്ടെങ്കിലും ഡിസ്ചാര്‍ജ് ആയി മൂന്നു മാസം കഴിഞ്ഞാണ് വാക്സിന്‍ നല്‍കേണ്ടത്.
  3. ആദ്യ ഡോസ് എടുത്ത ശേഷം പോസിറ്റീവ് ആയിക്കഴിഞ്ഞാലും രോഗം മാറി നെഗറ്റീവ് ആയി മൂന്നു മാസത്തിനു ശേഷമാണ് രണ്ടാമത്‌ ഡോസ്‌ വാക്സിന്‍ എടുക്കേണ്ടത്.
  4. സാരമായ രോഗം വന്നു ആശുപത്രിയില്‍ ആയിട്ടുള്ളവര്‍, അല്ലെങ്കില്‍ ഐസിയു അഡ്മിഷന്‍ വേണ്ടി വന്നിട്ടുള്ളവര്‍ എന്നിങ്ങനെയുള്ളവര്‍ വാക്സിന്‍ എടുക്കാന്‍ 4-8 ആഴ്ച കാത്തിരിക്കണം.
  5. വാക്സിന്‍ എടുത്ത ശേഷവും അത് പോലെ കോവിഡ്‌ നെഗറ്റീവ് ആയി പതിനാലു ദിവസത്തിനു ശേഷവും രക്തം ദാനം ചെയ്യാം.
  6. മുലയൂട്ടുന്ന അമ്മമാര്‍ക്ക് കോവിഡ്‌ വാക്സിന്‍ എടുക്കാവുന്നതാണ്.
  7. വാക്സിനെടുക്കുന്നതിനു മുന്‍പ് ആന്റിജന്‍ ടെസ്റ്റ്‌ ചെയ്യേണ്ടതില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...