Connect with us

Hi, what are you looking for?

Exclusive

തലവെട്ടിമാറ്റല്‍ ഒരു ഫാഷന്‍, കെകെ രമയുടെ തല ആര് കൊണ്ടുപോയി?

പിണറായിയുടെ തല വെട്ടിമാറ്റിയാല്‍ പണി വടകരയിലും കിട്ടും. വടകര മണ്ഡലത്തില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ആര്‍എംപി സ്ഥാനാര്‍ത്ഥി കെ കെ രമയുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളിലെ തലവെട്ടി മാറ്റിയ നിലയില്‍.വടകരയിലെ തുരുത്തി മുക്ക്, നെല്ല്യാച്ചേരി എന്നിവിടങ്ങളിലാണ് ബോര്‍ഡുകളിലെ ഫോട്ടോകള്‍ വികൃതമാക്കിയിരിക്കുന്നത്. തലവെട്ടല്‍ ഇപ്പോള്‍ സ്ഥിരം പണിയായോ എന്നാണ് സംശയം. തിരഞ്ഞെടുപ്പിന് മുമ്പും ചിലയിടങ്ങളില്‍ സമാനമായ രീതിയില്‍ പോസ്റ്ററുകള്‍ വികൃതമാക്കിയിരുന്നു.

സിപിഎമ്മിനെതിരെ എന്നും രൂക്ഷവിമര്‍ശനങ്ങളുമായി രംഗത്തെത്താറുള്ളയാളാണ് കെകെ രമ. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പ് മത്സരത്തില്‍ കെകെ രമ മത്സരിച്ചത് ഒരു സഖാക്കള്‍ക്കും അത്രയങ്ങ് പിടിച്ചിട്ടില്ലായിരുന്നു. വടകരയില്‍ കെകെ രമ വിജയിക്കുമെന്ന പ്രവചനങ്ങള്‍ കൂടിയായപ്പോള്‍ സിപിഎമ്മുകാര്‍ക്ക് വെറിപൂണ്ടു കാണും. അതിന്റെ ഫലമാണ് ഈ തലവെട്ടി മാറ്റലെന്ന് നിസംശയം പറയാം. സംഭവത്തില്‍ നിയമപരമായി നീങ്ങുമെന്ന് ആര്‍എംപി അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ചോമ്പാല പൊലീസില്‍ പരാതി നല്‍കുകയും ചെയ്യും.

കൊലപാതകം എന്നത്, സിപിഎമ്മുകാരെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പ്രധാന ഭാഗമാണെന്ന് കെകെ രമ മന്‍സൂര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് പ്രതികരിച്ചിരുന്നു. ഇതിന് അറുതി വരണമെങ്കില്‍ കൊല ചെയ്യുന്നവരെ മാത്രമല്ല അത് ആസൂത്രണം ചെയ്യുന്ന ഉന്നത നേതാക്കളെയും വിലങ്ങുവച്ച് തുറുങ്കിലടയ്ക്കണം. ഒരു രാഷ്ട്രീയ സംഘര്‍ഷത്തിനിടയില്‍ അബദ്ധത്തില്‍ ഉണ്ടായ കൊലപാതകമല്ല ഇതെന്നും ഗൂഢാലോചന നടത്തി, പഴുതടച്ച്, കൊല്ലണമെന്നു കരുതിക്കൂട്ടിത്തന്നെ നടത്തിയതാണെന്നും കെകെ രമ തുറന്നടിച്ചു.

ഞാന്‍ വീണ്ടും പറയുന്നു, സിപിഎമ്മിന് സംഘടനാ പ്രവര്‍ത്തനത്തിന്റെ പ്രധാന ഭാഗമാണിത്. അത് തെറ്റാണെന്ന് അവര്‍ക്ക് തോന്നുന്നേയില്ല. അതുകൊണ്ടാണ് കൊല ചെയ്തവരെ എന്തു വില കൊടുത്തും അവര്‍ രക്ഷിക്കുന്നതും സംരക്ഷിക്കുന്നതും. കോടതി ശിക്ഷിച്ചവരെപ്പോലും ജയിലിലെത്തി നേതാക്കന്മാര്‍ സന്ദര്‍ശിക്കുന്നത് നിങ്ങള്‍ കണ്ടില്ലേ. അവരുടെ മനസ്സിനെ അങ്ങനെ സെറ്റ് ചെയ്തിരിക്കുകയാണെന്നും കെകെ രമ പറയുന്നു.

വോട്ട് ചോദിച്ച് നമ്മള്‍ ചെന്നപ്പോള്‍ എത്ര സൗഹൃദത്തോടെയാണ് സാധാരണ മനുഷ്യര്‍ ഇടപെട്ടത്. നമ്മളെ അറിയാത്തവര്‍ പോലും തല ഉയര്‍ത്തി ഒന്നു ചിരിക്കുകയെങ്കിലും ചെയ്യും. പക്ഷേ, സിപിഎം പ്രവര്‍ത്തകര്‍ അവര്‍ പഴയ പരിചയക്കാരാണെങ്കില്‍ക്കൂടിഒരു ശത്രുവിനെ നോക്കുന്നതുപോലെയാണ് നമ്മളെ നോക്കുന്നത്. ഞാന്‍ ഉന്മൂലനം ചെയ്യപ്പെടേണ്ട ഒരു ശത്രു എന്നു തന്നെയാണ് അവരുടെ കണക്കുകൂട്ടല്‍.ഇത് പകയുടെ രാഷ്ട്രീയമാണ്. അവരുടെ രീതികളെ ആരെങ്കിലും എതിര്‍ത്താല്‍ അവര്‍ക്ക് പിന്നെ ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമില്ല. അതുകൊണ്ടാണ് 22 തികഞ്ഞിട്ടില്ലാത്ത ഒരു ചെറുപ്പക്കാരനെ വെട്ടിനുറുക്കിയതു കണ്ടിട്ട് ‘അയ്യോ’ എന്നു വിളിക്കുന്നതിനു പകരം ഇരന്നുവാങ്ങിയത് എന്ന് പറഞ്ഞത്. ടിപി വധക്കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരികയും അതിന്റെ പ്രധാന സൂത്രധാരനെ തുറുങ്കിലടയ്ക്കുകയും ചെയ്തിരുന്നെങ്കില്‍ മന്‍സൂറിന് ഈ ഗതി വരില്ലായിരുന്നുവെന്നും കെകെ രമ ഓര്‍മ്മിപ്പിച്ചു. കെകെ രമയുടെ ഈ വിമര്‍ശനങ്ങള്‍ സിപിഎമ്മുകാര്‍ക്ക് അത്ര പിടിക്കില്ലെന്നറിയാം. പോസ്റ്ററിലെ തലവെട്ടിയും പോസ്റ്റര്‍ നശിപ്പിച്ചും അവര്‍ ദേഷ്യം തീര്‍ക്കുക തന്നെ ചെയ്യും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...