Connect with us

Hi, what are you looking for?

India

ഉപഭോക്താക്കളായ സർക്കാർ ഉദ്യോ​ഗസ്ഥർക്ക് ഇരട്ടി ഓഫറുകളുമായി ബി എസ് എൻ എൽ; ഫോൺബില്ലുകളിൽ പത്ത് ശതമാനം ഇളവ്

ലാന്‍ഡ് ഫോണിലും ബ്രോഡ്‌ബാന്റ് കണക്ഷനിലും മാത്രമുണ്ടായിരുന്ന ആനുകൂല്യം ഇപ്പോള്‍ അതിവേഗ ഇന്റര്‍നെ‌റ്റ് കണക്ഷനായ എഫ്.ടി.ടി.എച്ചിനും ലഭിക്കും.

ബി എസ് എൻ എൽ ഉപഭോക്താക്കളായ കേന്ദ്ര-സംസ്ഥാന സർക്കാർ ജോലിക്കാർക്കും ജോലിയിൽ നിന്നു വിരമിച്ചവർക്കും ഇരട്ടി ഓഫറുമായി ബി എസ് എൻ എൽ കമ്പനി രം​ഗത്തെത്തിയിരിക്കുന്നു. മുൻപ് ഫോൺബില്ലുകളിൽ നൽകിയിരുന്ന അഞ്ച് ശതമാനം ഇളവ് പത്ത് ശതമാനമായി ഇപ്പോൾ കമ്പനി വർദ്ധിപ്പിച്ചിരിക്കുകയാണ്. ലാന്‍ഡ് ഫോണിലും ബ്രോഡ്‌ബാന്റ് കണക്ഷനിലും മാത്രമുണ്ടായിരുന്ന ആനുകൂല്യം ഇപ്പോള്‍ അതിവേഗ ഇന്റര്‍നെ‌റ്റ് കണക്ഷനായ എഫ്.ടി.ടി.എച്ചിനും ലഭിക്കും.

നിലവിലുള‌ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല പുതുതായി വരുന്നവര്‍ക്കുകൂടിയും ഈ ആനുകൂല്യങ്ങളെല്ലാം ലഭിക്കുമെന്നും കമ്പനി അറിയിച്ചു. നിലവിൽ ആനുകൂല്യങ്ങൾ ലഭിക്കാത്ത ആളുകൾ അവർ ഇങ്ങനെയെയുള്ള ആനുകൂലിയങ്ങൾക്ക് അർഹരാണെന്ന് കാണിച്ചുകൊണ്ട് മതിയായ രേഖകള്‍ ബിഎസ്‌എന്‍എലില്‍ സമര്‍പ്പിച്ചാല്‍ മതിയാകും.

2008ല്‍ ആണ് ആദ്യമായി രാജ്യത്ത് ഫോമ്‍ ബില്ലിൽ 20 ശതമാനം ഇളവ് സമ്പ്രദായം കൊണ്ടുവന്നത്. പിന്നീട് 2013 ൽ ബില്ലിൽ 10 ശതമാനവും 2015 ൽ 5 ശതമാനവും കുറവ് കൊണ്ടുവന്നു. എന്നാൽ ഇപ്പോൾ ഈ ഇളവ് 10 ശതമാനമായി ഉയർത്തിയിരിക്കുകയാണ്. ജോലിയിൽ നിന്നും വിരമിച്ച് ആളുകൾക്ക് പെന്‍ഷന്‍ ബുക്കിന്റെ പകര്‍പ്പ് സമര്‍പ്പിച്ച്‌ ആനുകൂല്യത്തിന് അര്‍ഹത നേടാവുന്നതാണ്.

അതേസമയം കേരളത്തിലെ നോളഡ്‌ജ് ഇക്കോണമിയുടെ വളര്‍ച്ചയ്‌ക്ക് ബി.എസ്.എന്‍.എല്‍ 4ജി ആവശ്യമാണെന്ന് കേന്ദ്രത്തെ അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയ്‌ക്ക് കത്ത് നല്‍കിയിരിക്കുകയാണ്. ബിഎസ്‌എന്‍എലില്‍ നിന്നും 4ജി സേവനം നല്‍കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ഒരു മുഖ്യമന്ത്രി ആദ്യമായാണ് ഇങ്ങനെ കത്ത് നൽകുന്നത്.

നിലവില്‍ സംസ്ഥാനത്ത് 4ജി സേവനങ്ങള്‍ക്കായി 700 ബേസ് ട്രാന്‍സീവര്‍ സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനാണ് ബി.എസ്.എന്‍.എല്‍ ഒരുങ്ങുന്നത്. എന്നാൽ ഇത് സംസ്ഥാനത്ത് തീരെ പര്യപ്‌തമല്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

അണ്‍ലിമി‌റ്റഡ് കോള്‍ ഓഫറുകളില്‍ ഉണ്ടായിരുന്ന 250 മിനുട്ട് പരിധി ബി.എസ്.എന്‍.എല്‍ എടുത്തുകളഞ്ഞത് കഴിഞ്ഞയാഴ്‌ചയാണ്. നിശ്ചിത സമയത്തിന് ശേഷം വരിക്കാരുടെ പ്ലാൻ അനുസരിച്ച് ‌ കോള്‍ നിരക്ക് ഏര്‍പ്പെടുത്തിയത് ഇതോടെ ഇല്ലാതെയായി. തികച്ചും സൗജന്യമായാണ് അണ്‍ലിമി‌റ്റഡ് കോള്‍ ഓഫര്‍.

Summary : BSNL with double offers for Government employees; Ten percent discount on phone bills

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...