Connect with us

Hi, what are you looking for?

India

കാർഷിക നിയമങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു; വിശദ പഠനത്തിന് നാലം​ഗ സമിതിയെ രൂപീകരിച്ചു.

കർഷക സമര പോരാട്ടങ്ങൾക്കൊടുവിൽ രാജ്യത്തെ കാർഷിക നിയമ ഭേദ​ഗതി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒപ്പം തന്നെ കാർഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാൻ കോടതി നാലം​ഗ വിദ​ഗ്ധ സമിതിയെ നിയോ​ഗിച്ചു.

കർഷക സമര പോരാട്ടങ്ങൾക്കൊടുവിൽ രാജ്യത്തെ കാർഷിക നിയമ ഭേദ​ഗതി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒപ്പം തന്നെ കാർഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാൻ കോടതി നാലം​ഗ വിദ​ഗ്ധ സമിതിയെ നിയോ​ഗിച്ചു. ചീഫ് ജസ്റ്റിസ് എസ് ഐ ബോബ്ഡെ അധ്യക്ഷമായ ബഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ രാജ്യത്ത് കാർഷിക നിയമങ്ങൾ നടപ്പാക്കില്ല എന്ന് കൂടി കോടതി അറിയിച്ചു. മാത്രമല്ല കർഷകരുടെ ഭൂമി സംരക്ഷിക്കും, കരാർ കൃഷിക്കായി ഇടക്കാല ഉത്തരവിറക്കുമെന്നും കോടതി അറിയിച്ചു.

എന്നാൽ ഇന്ന് കർഷകരെ പ്രതിനിധീകരിക്കുന്ന മൂന്ന് അഭിഭാഷകർ കോടതിയിൽ ഹാജരായിരുന്നില്ല, അതിൽ ചീഫ് ജസ്റ്റിസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല ഹർജിയിൽ വാദം കേൾക്കവെ വിദ​ഗ്ധ സമിതി രൂപീകരിക്കുന്നതിൽ നിന്ന് തങ്ങളെ തടയാൻ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

പ്രശ്നം രമ്യമായി പരിഹരിക്കാമെന്ന് ആ​ഗ്രഹിക്കുന്നവർക്ക് സമിതിക്ക് മുമ്പാകെ വരാം. ആരേയും ശിക്ഷിക്കാൻ വേണ്ടിയല്ല ഇതെന്നും സമിതി റിപ്പോർട്ട് നൽകുന്നത് കോട​തി​ക്ക് ആ​യി​രി​ക്കു​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് പ​റ​ഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചില്ല എങ്കില്‍ സ്റ്റേ ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു.

നി​യ​മം പി​ന്‍​വ​ലി​ക്കാ​തെ വി​ദ​ഗ്ധ സ​മി​തി കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്നാ​ണ് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ അ​റി​യി​ച്ച​ത്. ര്‍ക്ക പരിഹാരത്തിന് ഇടപെടുന്ന സുപ്രീം കോടതിയോട് നന്ദിയുണ്ട്. എന്നാല്‍ നിയമത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ കോടതി രൂപീകരിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ലെന്നും കർഷകർ അറിയിച്ചു. പ്ര​ക്ഷോ​ഭം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ച​ര്‍​ച്ച​യ്ക്ക് വി​ളി​ക്ക​ണ​മെ​ന്നും ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Summary : Supreme Court stays agricultural laws; A fourth committee was formed for a detailed study.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...