Connect with us

Hi, what are you looking for?

News

പുതിയ കോവിഡ് വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് : റഷ്യയില്‍ കോവിഡ് മരണം മൂന്നിരട്ടിയായി; ഇന്ത്യയില്‍ അതിതീവ്ര വൈറസ് ബാധിച്ചവരുടെ എണ്ണം 20 ആയി.

ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വേഗം പടരുന്നു.

ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വേഗം പടരുന്നു. 20 ല്‍ ഏറെ രാജ്യങ്ങളില്‍ ബ്രിട്ടനിലെ കോവിഡ് വകഭേദം ഇതിനകം സ്ഥിതീകരിച്ചിട്ടുണ്ട്. ഇന്ത്യ, ഇസ്രായേല്‍, ലെബനന്‍, സിങ്കപ്പൂര്‍, ജപ്പാന്‍, ഹോങ്കോങ്ങ്, ഒസ്‌ട്രേലിയ ദക്ഷിണ കൊറിയ, കാനഡ, പാക്കിസ്ഥാന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയടക്കമുള്ളയിടങ്ങളിലാണ് രോഗം കണ്ടെത്തിയത്. അടുത്തിടെ ബ്രിട്ടനില്‍ നിന്നും തിരിച്ചെത്തിയ നാലു പേര്‍ക്കാണ് കറാച്ചിയില്‍ രോഗം സ്ഥിതീകരിച്ചത്.

അതിവേഗം പടരുന്ന വൈറസിന്റെ വ്യാപനം തടയാന്‍ 50 ല്‍ അധികം രാജ്യങ്ങള്‍ ബ്രിട്ടനില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ബ്രിട്ടനില്‍ ദിനം പ്രതി അഞ്ചുലക്ഷത്തോളം പേരിലാണ് പരിശോധന നടത്തുന്നത്. ഒന്നിലധികം ആലുകള്‍ക്ക് കൂട്ടമായി പരിശോധന നടത്തുന്നതിന് സൈന്യത്തിന്റെ സഹായവും പ്രയോജനപ്പെടുത്തുന്നുണ്ട്. ദക്ഷിണാഫ്രിക്കയില്‍ പുതിയ കേസുകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ അവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യം അപകടകരമായ സ്ഥിതിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രസിഡന്റ് സിറില്‍ റാമ ഫോസ് പറഞ്ഞു.

റഷ്യയില്‍ കോവിഡ് മരണ സംഖ്യ മൂന്നിരട്ടിയായി.

റഷ്യയില്‍ കേവിഡ് ബാധിച്ച് മരിച്ച ആളുകളുടെ കണക്ക് നേരത്തെ പുറത്തുവിട്ടതിന്റെ മൂന്നിരട്ടി അധികമാണെന്ന് സ്ഥിതീകരണം. റഷ്യന്‍ ഉപപ്രധാനമന്ത്രി തത്യാന ഗോലികോവയാണ് ഇക്കാര്യം സമ്മതിച്ചത്. 55000 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ 189 ലക്ഷം പേര്‍ റഷ്യയില്‍ മരിച്ചിട്ടുണ്ടെന്നാണ് പുതിയ വിവരം. ഇതോടെ യുഎസിനും ബ്രസീലിനും ശേഷം ഏറ്റവും കൂടുതല്‍ കോവിഡ് മരണം റഷ്യയിലാണ്.

ഭീതി പടര്‍ത്തി പുതിയ കൊറോണ വൈറസ് ഇന്ത്യയിലും

രാജ്യത്ത് അതിതീവ്ര വൈറസ് ബാധിച്ചവരുടെ എണ്ണം 20 ആയി. 14പേരില്‍ കൂടി ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ ഉത്തര്‍പ്രദേശിലെ രണ്ടു വയസുകാരിയും രോ?ഗബാധിതരില്‍ ഉള്‍പ്പെടും. അതേസമയം കഴിഞ്ഞ ദിവസം ഇന്ത്യയില്‍ ആറു അതിതീവ്ര വൈറസ് കേസുകള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ കേസുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ അതീവ ജാഗ്രതയിലാണ് രാജ്യം.

Summary : New Kovid virus spreads to more countries: Kovid death triples in Russia; The number of people infected with the H5N1 virus in India has risen to 20.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...