വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ പ്രതികരണവുമായി നടി നവ്യ നായർ. കരുണ ഇല്ലാത്ത ഈ റാഗിങ് ദയവ് ചെയ്തു നിർത്തൂവെന്നും ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികളെന്നും നവ്യ നായർ ചോദിക്കുന്നു. യാതൊരു രാഷ്ട്രീയവുമില്ലാതെ ഒരമ്മ എന്ന നിലയിൽ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും നവ്യ നായർ ഫേസ്ബുക്കിൽ കുറിച്ചു.
നവ്യ നായരുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:
RIP Sidharth ..
എന്തൊക്കെ പ്രതീക്ഷകളോടെ ആണ് മക്കളെ നമ്മൾ പഠിക്കാൻ വിടുന്നത്.. കരുണ ഇല്ലാത്ത ഈ റാഗിങ് ദയവു ചെയ്തു നിർത്തൂ, ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികൾ .. ഞങ്ങൾ മാതാപിതാകൾക്ക് മക്കൾ ജീവനാണ് പ്രാണനാണ്, കൊല്ലരുതേ..
ഏറെ വേദനയോടെ ഒരു രാഷ്ട്രീയവുമില്ലാതെ, ഒരു അമ്മ എന്ന നിലയിൽ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു ..
NB ഈ പോസ്റ്റിന്റെ താഴെ സംഘി കമ്മി കൊങ്ങി എന്നൊക്കെ പറഞ്ഞ് പിറകെ വരരുത് എന്ന് അപേക്ഷ.