തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. സമ്മേളനം ഫെബ്രുവരി 27ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
വാർത്താ സമ്മേളനത്തിലൂടെ കെ സുരേന്ദ്രൻ തന്നെയാണ് ഈ വിവരം അറിയിച്ചത്. സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് പദയാത്രയുടെ സമാപന സമ്മേളനം നടക്കുക. മറ്റ് ചില ഔദ്യോഗിക പരിപാടികളിൽ കൂടി പ്രധാനമന്ത്രി പങ്കെടുത്തേക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനിയിട്ടില്ല. നേരത്തെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തിയിരുന്നത്.