കോഴിക്കോട് . മൂന്ന് വയസുകാരിയെ വീട്ടിലെ കുളിമുറിയിലെ ബക്കറ്റിൽ കോഴിക്കോട് മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്രയിലാണ് സംഭവം. മരുതോണി സ്വദേശി ആൽബിന്റെയും ജോബിറ്റയുടെ മകൾ അനീറ്റയാണ് ദുരൂഹമായ സാഹചര്യത്തിൽ മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
കിടപ്പു മുറിയിൽ കുട്ടിയെ ഉറക്കി കിടത്തി അമ്മ വീട്ടുജോലികൾ ചെയ്യുകയായിരുന്നു. ഇടയ്ക്കു മുറിയിൽ എത്തുമ്പോൾ കുട്ടിയെ കാണ്മാനില്ലായിരുന്നു. പിന്നീട് വീട് മുഴുവൻ തിരയുന്നതിനിടയിലാണ് കുട്ടിയെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണങ്ങൾ നടത്തി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുകയാണ് പോലീസ്.