തിരുവനന്തപുരം . പൊന്നില്‍ കുളിക്കാൻ യോഗ്യത ഉള്ളവളായി രുന്നിട്ടും സുരേഷ് ഗോപിയുടെ മകള്‍ ലളിതമായ ആഭരണങ്ങളില്‍ ഒതുങ്ങിയത്തിൽ ലോകമാകെ ഈ വിവാഹം കണ്ട മലയാളികള്‍ ആകെ അത്ഭുത പെട്ടു. സുരേഷ് ഗോപി പോലുള്ള ഒരു സെലിബ്രിറ്റിയുടെ മകളുടെ വിവാഹം ഇത്ര സിംപിള്‍ ആയി നടത്തുമോ? എന്നാണ് സമൂഹ്യ മാധ്യങ്ങളിൽ ആകെ ഉയരുന്ന ചോദ്യം.
മകളുടെ വിവാഹത്തിലും ലാളിത്യം കണ്ടു സുരേഷ് ഗോപി മാതൃക ആയിരിക്കുകയാണ്. ഓറഞ്ച് നിറമുള്ള സാരിയാണ് വിവാഹദിന ത്തിൽ താരപുത്രി അണിഞ്ഞത്. സാരിക്ക് ഇണങ്ങുന്ന ഒരു ചോക്കറും ജിമിക്കി കമ്മലും രണ്ട് വളകളും മാത്രമാണ് ഭാഗ്യ ആഭരണമായി ഉപയോഗിച്ചിരുന്നത് എന്നതാണ് ശ്രദ്ധേയം. കിലോക്കണക്കിന് സ്വർണം തൂക്കി കൊടുക്കാൻ കഴിവുള്ള സെലിബ്രിറ്റിയുടെ മകളുടെ വിവാഹം ഇത്ര സിംപിള്‍ ആയി സുരേഷ് ഗോപി നടത്തുകയായിരുന്നു. സഹായങ്ങൾ ചോദിച്ച് എത്തുന്നവരെ ഒരാളെ പോലും വേദനയോടെ മടക്കിവിടാത്ത മനസിന് ഉടമയാണ് സുരേഷ് ഗോപി.
ഒരു താരപുത്രി ഇത്രയേറെ സിംപിൾ ലുക്കിൽ വിവാഹത്തിന് പ്രത്യക്ഷപ്പെടുന്നത് ഒരുപക്ഷെ ഇത് ആദ്യമാകും. അതുകൊണ്ട് തന്നെ ഭാഗ്യ ആരാധകർക്കും ഒരു അത്ഭുതമായി. താലികെട്ടിന് ഒരു ചോക്കറും ഓഡിറ്റോറിയത്തിൽ നടന്ന മറ്റ് ചടങ്ങുകളിൽ രണ്ട് മാലയും രണ്ട് വളകളും മാത്രമാണ് ഭാഗ്യ ധരിച്ചിരുന്നത്. സെലിബ്രിറ്റി വിവാഹങ്ങളിലെ ആഢംബരം ആഭരണങ്ങളിലും ചടങ്ങുകൾ നടക്കുന്ന മണ്ഡപത്തിലും പ്രതിഫലിച്ചില്ല എന്നതാണ് എടുത്ത് പറയേണ്ടത്. എല്ലാ അര്‍ത്ഥത്തിലും തികച്ചും സിംപിളായിറ്റായിരുന്നു സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം നടന്നത്.