കൊച്ചി . ഭർത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊന്നു. എറണാകുളം ചെമ്പറക്കി നാല് സെന്റ് കോളനി സ്വദേശിയായ രജീഷ് (30) ആണ് ഭാര്യ അനു (28)നെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. അനുവിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം.
ഭാര്യയെ രാജേഷിനു സംശയമായിരുന്നു എന്നാണ് പറയുന്നത്. സംശയത്തിന്റെ പേരിലാകാം കൊലപാതകമെന്ന് പോലീസ് പറഞ്ഞു. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ ആലുവയിൽ വെച്ച് പോലീസ് പിടികൂടി. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. 5 വർഷം മുമ്പാണ് ഇവർ വിവാഹിതരാവുന്നത്.