മലയാള സിനിമാ പ്രേഷകര്‍ക്ക് എന്നും ഹരവും ആവേശമായ ഏറെ പ്രിയങ്കരനായ നടനും ബിജെപി നേതാവും ആണ് സുരേഷ് ഗോപി. രാഷ്ട്രീയ എതിരാളികളുകളുടെ പകപോക്കലുകൾക്ക് മുന്നിൽ തൊട്ടു കൊടുക്കില്ലെന്ന് വാശിയിൽ തന്നെയാണ് സുരേഷ് ഗോപി ഇപ്പോഴും.
കണ്ടിട്ടുള്ളതില്‍ വെച്ച് പച്ചയായ മനുഷ്യന് എന്നാണ് സുരേഷ് ഗോപിയെ പല താരങ്ങളും വിശേഷിപ്പിക്കാറുള്ളത്. ഒരാൾക്ക് പോലും സുരേഷ് ഗോപിയെപ്പറ്റി മറ്റൊരു അഭിപ്രായം പറയാനുമില്ല. എത്ര തിരക്കാണെങ്കിലും കുടുംബത്തിന് വലിയ പ്രാധാന്യം നല്കുന്ന കുടുംബസ്ഥൻ കൂടിയായ ഒരു നടൻ.
സുരേഷ് ഗോപി ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ ഒത്തിരി പ്രശംസ അര്‍ഹിക്കുന്നതാണ്. സുരേഷ് ഗോപിയെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ രാധികയും മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്. ഇപ്പോഴിതാ ജന്മനാ അന്ധനായ മണികണ്ഠന് താങ്ങായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി.
കിടന്നുറങ്ങാൻ സ്വന്തമായി ഒരു കിടപ്പാടമില്ലാത്ത മണികണ്ഠന്റെ അവസ്ഥ അറിഞ്ഞപ്പോള്‍ സഹായിക്കാനായി അവിടെയും എത്തിയിരിക്കുകയാണ് താരം. മണികണ്ഠന് വീട് വെക്കാനായി ആവശ്യമായ സ്ഥലം വാങ്ങുന്നതിലേക്ക് പണം നല്‍കുകയും ചെയ്തു. ഇരിങ്ങാലക്കുട പടിയൂരില്‍ നടന്ന പരിപാടിയില്‍ സുരേഷ് ഗോപി മണികണ്ഠന് ചെക്ക് കൈമാറി. കഷ്ടപ്പെടുന്നവര്‍ക്ക് താങ്ങായും തണലായും എത്തുന്ന താരത്തിന്റെ നല്ല മനസ്സിനെ വാഴ്ത്തുകയാണ് മലയാളികള്‍ ഒന്നടങ്കം.