Connect with us

Hi, what are you looking for?

Kerala

മന്ത്രിസഭ യോഗം പോലും മാറ്റി, ആരാണ് മുഖ്യന്റെ സ്പോൺസർ? എന്താണീ ഒളിച്ചോട്ടത്തിന്റെ ഡീൽ?

തിരുവനന്തപുരം . ആരാണ് ആ സ്പോൺസർ? എന്ന ചോദ്യമാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്. മുഖ്യമന്ത്രിയും കുടുംബവും വിദേശത്ത് തുടരുന്ന വിനോദ സഞ്ചാര യാത്രയുടെ അജ്ഞാത സ്‌പോണ്‍സറെ കണ്ടെത്താനുള്ള തിരക്കിലാണ് ഒരു വശത്ത് മാധ്യമങ്ങൾ. സംസ്ഥാനത്തെ നാഥനില്ലാതാക്കി ഉല്ലാസ യാത്രക്ക് പോയ മുഖ്യമന്ത്രിക്ക് വേണ്ടി ലക്ഷങ്ങൾ വാരിക്കോരി എറിയുന്ന ആ സ്‌പോൺസറെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് കേരളം.

ഒരു സംസ്ഥാന മുഖ്യമന്ത്രിക്കും കുടംബത്തിനും വേണ്ടി ലക്ഷങ്ങൾ ഒരു സ്പോൺസർ വെറുതെ അങ്ങ് ചിലവഴിക്കുമോ.? ഒരിക്കലുമില്ല. ഒരു ഉപകാരത്തിനു തീർച്ചയായും ഒരു പ്രതുപകാരം സ്പോൺസർ ഉറപ്പിക്കുകയോ അല്ലെങ്കിൽ പ്രതീക്ഷിക്കുകയോ ചെയ്യും. എന്ത് പരിപാടിയാണേലും സ്പോൺസർക്കും ഒരു നേട്ടം ഉണ്ടാവണം. ഏത് ബിസിനസ്സുകാരന്റെയും നിലപാടും കാഴ്ചപ്പാടും ആണത്. അപ്പോൾ മുഖ്യന്റെ സ്‌പോർസർഷിപ്പിനു പിന്നിലും ഒരു ഡീൽ ഉണ്ട്. അല്ലെങ്കിൽ പിന്നെ മുഖ്യമായ തീരുമാനങ്ങൾ എടുക്കേണ്ടിയിരുന്ന മന്ത്രി സഭ യോഗം പോലും വേണ്ടെന്നു വെക്കുമോ?

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനോട് ദല്ലാള്‍ നന്ദകുമാറിനോടുള്ള ചങ്ങാത്തം വേണ്ടെന്ന് താക്കീത് കൊടുത്ത പിറകെ അജ്ഞാതന്റെ സ്പോൺസർ ഷിപ്പിൽ മുഖ്യമന്ത്രിയും കുടുംബവും വിദേശത്ത് ഉല്ലാസ യാത്ര നടത്തുന്നത് പാര്‍ട്ടിക്ക് തന്നെ മാനക്കേടായിരിക്കുകയാണ്. മുഖ്യമന്ത്രി വിദേശത്തായതിനാല്‍ വ്യാഴാഴ്ച ഓണ്‍ലൈനായി നടക്കേണ്ടിയിരുന്ന മന്ത്രിസഭാ യോഗവും മാറ്റിയിരിക്കെ ഇതിനെ എന്തെന്നാണ് വ്യാഖ്യാനിക്കേണ്ടത്.

സംസ്ഥാനം കടുത്ത ഉഷ്ണ തരംഗത്തിൾ മുങ്ങി തപ്പുകയാണ്. കോടിക്കണക്കിന് രൂപയുടെ കാര്‍ഷിക വിളകള്‍ നശിച്ചു. തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തില്‍ മത്സ്യത്തൊഴിലാളികൾ ദുരിതക്കയത്തിൽ ഭയപ്പാടിലാണ്. വേനല്‍ മാറി കനത്ത മഴയ്‌ക്ക് സാധ്യതയെന്ന മുന്നറിയിപ്പ് വേറെ. ഖജനാവ് കാലിയായി ധനമന്ത്രി ദീർഘ നിശ്വാസം വിടുന്നു. അടുത്ത മാസം മുതല്‍ ശമ്പളത്തിനും നിത്യ ചെലവുകളും എങ്ങനെ എന്നറിയില്ല. പണം ഇല്ലാത്തതിന്റെ ദുരിതത്തിൽ നാടും നാട്ടുകാരും നട്ടം തിരിയുമ്പോഴാണ് മുഖ്യന്റെ ഒരു ഉല്ലാസ യാത്ര.

സംസ്ഥാനത്തിന്റെ കടുത്ത പ്രതിസന്ധിയെ ഓർത്ത് ആകുലപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥർ പോലും മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന വിനോദയാത്രയുടെ ചിത്രങ്ങള്‍ നോക്കി സത്യത്തിൽ ചിരിക്കുകയാണ്. വല്ലാത്ത ചങ്കെന്നു പറയുകയാണ്. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ട മന്ത്രിസഭാ യോഗം പോലും വേണ്ടെന്ന് വച്ചാണ് മുഖ്യ മന്ത്രിയുടെ 19 ദിവസത്തെ വിദേശ വിനോദ സഞ്ചാര യാത്ര. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനുള്ള ചുമതല പോലും ആർക്കും നൽകിയിട്ടില്ലെന്നാണ് ഇക്കാര്യത്തിൽ ശ്രദ്ധേയവും ഖേദകരവും.

ഒരു സി പി എം നേതാവ് വിദേശ യാത്ര നടത്തുകയാണെങ്കില്‍ പാര്‍ട്ടി അറിഞ്ഞിരിക്കും. ചെലവിനെക്കുറിച്ചു പാർട്ടിയിൽ മടങ്ങിയെത്തുമ്പോൾ വിശദീകരണം നൽകുകയും വേണം. എന്നാൽ പിണറായി വിജയൻ ആവട്ടെ വിദേശത്തേക്ക് പോകുന്നുവെന്നല്ലാതെ വ്യക്തമായ വിശദീകരണവും പാര്‍ട്ടിക്ക് നല്കിയിട്ടില്ല. എല്ലാം അറിഞ്ഞിരുന്നുവെന്ന ഇ.പി. ജയരാജന്‍ പറഞ്ഞിരിക്കുന്നത്, ബി ജെ പി നേതാക്കളുമായി നടത്തിയ ചർച്ചയിലേറ്റ അടിയുടെ രക്ഷക്കായി പറഞ്ഞ ഒരു രക്ഷ കവചം മാത്രമാണ്. എന്നാല്‍ സ്‌പോണ്‍സര്‍ ആരെന്ന ചോദ്യത്തിന് ഉത്തരമില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വായ തുറക്കുന്നില്ല. ഗോവിന്ദന്റെ നാവ് ഉല്ലാസയാത്രക്ക് പോയ പിണറായിയുടെ ബാഗിനുള്ളിൽ ഇരിക്കുകയാണ്.

പിണറായി ഇതിനകം 20 വിദേശ യാത്രകളാണ് നടത്തിയത്. ഇതെല്ലാം ഔദ്യോഗികമായിരുന്നു. കോടിക്കണക്കിന് രൂപ ചെലവഴിച്ചതല്ലാതെ കേരളത്തിന് ആ യാത്രകൾ കൊണ്ട് ചില്ലി കാശിന്റെ പ്രയോജനം ഉണ്ടായിട്ടില്ല. യാത്രകളുടെ പ്രയോജനം സംബന്ധിച്ച് ഊതി കാച്ചി വീർപ്പിക്കാൻ പി ആർ ഏജൻസികൾ പെടാപ്പാടു പെട്ടിട്ടും ഒരു ഫലവും നാടിനും നാട്ടുകാർക്കും ഉണ്ടായിട്ടില്ല.

ക്യൂബ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ജപ്പാന്‍, യുഎസ്എ, യുകെ, യുഎഇ, ജര്‍മനി, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലായിരുന്നു പിണറായി നേരത്തെ ചുറ്റി അടിച്ചിരുന്നത്. ഈ യാത്രകള്‍ക്കെല്ലാം വിനിയോഗിച്ച കണക്ക് സംബന്ധിച്ച് നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് പോലും മറുപടി പോലും ഉണ്ടായില്ല. അജ്ഞാതന്റെ സ്പോൺസർ ഷിപ്പിൽ ആവുമ്പോൾ ആരും ഒന്നും അറിയേണ്ടെന്നു കരുതിയാണ് ഇത്തവണത്തെ യാത്രക്കായി ആജ്ഞയാതനെ കൂട്ട് പിടിച്ചിരിക്കുന്നത്.

അതേസമയം, കോണ്‍ഗ്രസിന് വേണ്ടി വോട്ട് പിടിക്കേണ്ടി വരുമെന്ന ഇളിഭ്യതയിൽ പിണറായി ഒളിച്ചോടിയതാണെന്ന ആരോപണവും ഉയർന്നു കേൾക്കുന്നുണ്ട്. രാജ്യത്ത് സിപിഎമ്മിനുള്ള ഒരേയൊരു മുഖ്യമന്ത്രിയായ പിണറായി വിജയന് കോൺഗ്രസിന് വേണ്ടി വോട്ടു ചോദിക്കാൻ മടിയാണ്. കേരളത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും സിപിഎം ഉള്‍പ്പെടുന്ന ഇന്‍ഡി സഖ്യം നേതൃത്വം നല്കുന്ന ഉത്തരേന്ത്യയിലെ ലോക്‌സഭാ മണ്ഡലങ്ങളിലെ മത്സരങ്ങള്‍ നടക്കുമ്പോൾ ആണ് മുഖ്യന്റെ ഈ ഒളിച്ചോട്ടം. മറ്റ് സംസ്ഥാനങ്ങളില്‍ സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഒരേ വേദി പങ്കിട്ട് വോട്ട് തേടിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഉണ്ടായിരുന്നാല്‍ പിണറായിക്കും അവിടെയൊക്കെ പോയി കോണ്‍ഗ്രസിന് വേണ്ടി വോട്ട് ചോദിക്കേണ്ടി വരും. ഇതൊഴിവാക്കാൻ തന്ത്ര പൂർവം ഒരുക്കിയ ഒളിച്ചോട്ടമാണീ ഉല്ലാസയാത്ര.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...