Connect with us

Hi, what are you looking for?

Kerala

പിണറായി സർക്കാർ പെൻഷൻ പ്രായം ഉയർത്തും, അല്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധിയുടെ പാതാളത്തിൽ

തിരുവനന്തപുരം . സർക്കാർ ഖജനാവിലെ പ്രതിസന്ധി മറികടക്കാൻ സംസ്ഥാനത്ത് വീണ്ടും പെൻഷൻ പ്രായം ഉയർത്തുന്നതിനെ പറ്റി സർക്കാർ തലത്തിൽ ആലോചന. പെൻഷൻ പ്രായം കൂട്ടിയില്ലെങ്കിൽ കടുത്ത സാമ്പത്തിക പ്രതി സന്ധിയിൽ കൂപ്പു കുത്തിയേക്കുമെന്ന അവസ്ഥയിലാണ് ഇക്കാര്യത്തിൽ ആലോചന നടക്കുന്നത്.

25000ത്തോളം പേരാണ് 2024-05 സാമ്പത്തിക വർഷത്തിൽ സർക്കാർ ജോലിയിൽ നിന്നും വിരമിക്കുന്നത്. ഇവരിൽ 20000പേർ വിരമിക്കുന്നത് മെയ്‌ മാസത്തിലാണ്. വിരമിക്കുമ്പോൾ ഒരാൾക്ക് കുറഞ്ഞത് 40 ലക്ഷത്തോളം രൂപ സർക്കാർ നൽകണം. 20000 പേർക്ക് ഈ തുക നൽകാൻ ഏറ്റവും കുറഞ്ഞത് 8000 കോടിയാണ് വേണ്ടി വരുന്നത്. ഇതിനാലാണ് പെൻഷൻ പ്രായം ഉയർത്തി താൽക്കാലിക രക്ഷയെ പറ്റി സർക്കാർ ആലോചിക്കുന്നത്.

ഇപ്പോൾ കടമെടുത്താണ് കേരളത്തിന്റെ മുന്നോട്ടുള്ള പോക്ക്. ഏകദേശം 38000 കോടിയാണ് കടമെടുക്കാനുള്ള കേന്ദ്ര സർക്കാർ ഈ വർഷം അനുവദിക്കാനിറയ്ക്കുന്ന പരിധി. ഇതിൽ നിന്ന് പതിനായിരം കോടിയിലേറെ പെൻഷൻ ആനുകൂല്യം കൊടുക്കേണ്ടി വന്നാൽ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി നിലം പോത്തും.

പെൻഷൻ പ്രായം കൂട്ടിയില്ലെങ്കിൽ ഈ സാമ്പത്തിക വർഷം സർക്കാരിന് പിടിച്ചു നിൽക്കാൻ കഴിയാത്ത സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. ഇത് പിണറായി സർക്കാരിനെ തീർത്തും ആശങ്കയിലാക്കിയിട്ടുണ്ട്. നയപരമായ തീരുമാനമായതിനാൽ ഇടതു മുന്നണിയുടെ പിന്തുണയും അംഗീകാരവും ഇതിനു ലഭിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. പെൻഷൻ പ്രായം അറുപതാക്കിയാൽ സാമ്പത്തിക നില കൂടുതൽ ബലപ്പെടുത്താം. അതേസമയം, യുവാക്കളുടെ പ്രതിഷേധം ഇക്കാര്യത്തിൽ ശക്തമായിരിക്കും. അതിനാൽ പെൻഷൻ പ്രായം 58 ആക്കാനാണ് ആലോചിക്കുന്നത്. സർക്കാർ ജീവനക്കാർക്ക് പെൻഷൻ പ്രായം ഉയർത്തുമെന്ന പ്രതീക്ഷ ഉണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇതിനകം കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് സമയമുള്ളതിനാൽ യുവാക്കളുടെ പ്രതിഷേധം ഉണ്ടായാലും അത് പരിഹരിക്കാനാവുമെന്നാണ് കണക്ക് കൂട്ടൽ.

മെയ്‌ മാസത്തിൽ പെൻഷൻ പ്രായം ഉയർത്തണമെങ്കിൽ ഉടൻ തീരുമാനം എടുക്കുകയാണ് വേണ്ടത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ളതിനാൽ ഇക്കാര്യത്തിൽ ഉടനടിയുള്ള നടപടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഇപ്പോൾ നിലവിലുണ്ട്. ജൂൺ നാലിന് വോട്ടെടുപ്പ് കഴിയും വരെ അതു തുടരും. നിർണ്ണായക നടപടികൾ ഇതുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പ് അതിനാൽ ആലോചിച്ചു വരുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടി ഇതിനായി കത്ത് നൽകിയതായ അനൗദ്യോഗിക റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല.

പെൻഷൻ പ്രായം ഉയർത്തിയില്ലെങ്കിൽ സർക്കാർ വലിയ പ്രതിസന്ധിയിലാവും എന്നാണ് ധനകാര്യ വകുപ്പിലെ ഉന്നതരുടെ നിലപാട്. എൻജിഒ യൂണിയന്റെ പല മുൻനിര നേതാക്കളും മെയ്‌ മാസത്തിൽ പെൻഷനാകാനിരിക്കുകയാണ്. ഇവർ എല്ലാം തന്നെ പെൻഷൻ പ്രായം ഉയർത്തുമെന്ന പ്രതീക്ഷയിലാണ്. വിരമിക്കേണ്ടവർ അത് കൊണ്ട് തന്നെ വിരമിക്കലുമായി ബന്ധപ്പെട്ട ഫയലുകൾ നീക്കാൻ തയ്യാറായിട്ടില്ല.

കിഫ്ബിയുടേയും മറ്റു ഫണ്ടുകളുടേയും കടമെടുക്കൽ കണക്ക് സംസ്ഥാന സർക്കാരിന്റെ പരിധിയിൽ ഉൾപ്പെടുത്തിയാൽ കേരളത്തിന് ഈ സാമ്പത്തിക വർഷം അനുദനീയമായ കടമെടുപ്പ് പരിധി 25000 കോടിയായി ചുരുങ്ങാനുള്ള സാധ്യതയാണ് കാണുന്നത്. അതിനാൽ പെൻഷൻ പ്രായം ഒന്നുകിൽ ഉയർത്തുകയോ അടുത്ത സാമ്പത്തിക വർഷം എല്ലാവരും വിരമിക്കുന്ന രീതിയായി ഏകീകരിക്കുകയോ ചെയ്യണമെന്നാണ് ധനകാര്യ വകുപ്പിലെ ഉന്നതർ നിർദേശിക്കുന്നത്.

ഇത്തരത്തിലെ ഒരു സാഹചര്യമാണ് ഉണ്ടാവുന്നതെങ്കിൽ 25000 കോടി മാത്രം കടമെടുത്ത് പെൻഷന് വേണ്ടി അതിൽ പകുതിയും കൊടുത്താൽ ഉണ്ടാവാവുന്ന പ്രതിസന്ധിയാണ് സർക്കാരിനെ കുഴപ്പിക്കുന്നത്. അതിനാലാണ് പെൻഷൻ പ്രായം ഉയർത്തി ഈ തുക വികസന ആവശ്യത്തിലേക്ക് മാറ്റുന്നതിനെ പറ്റി ആലോചന. സാമൂഹിക ക്ഷേമ പെൻഷൻ ഉൾപ്പടെ ഇനിയും മുടങ്ങുന്ന സാഹചര്യം തുടർന്നാൽ സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടം പറഞ്ഞു നിയമസഭാ തെരഞ്ഞെടുപ്പിനു വോട്ടു പോലും ചോദിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. യുവതീ – യുവാക്കൾക്ക് തൊഴിൽ നഷ്ട്ടം ഉണ്ടാകില്ലെന്ന ഉറപ്പു നൽകി എങ്ങനെയും പെൻഷൻ പ്രായം ഉയർത്തുന്നതിന് പറ്റി അതിനാൽ ആലോചിക്കുകയാണ് സർക്കാർ.

UPDATING…….

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...