Connect with us

Hi, what are you looking for?

Kerala

പിണറായി ഉല്ലാസയാത്രയിൽ,15 ലക്ഷം ജീവിതങ്ങളോട് നെറികേട്

സംസ്ഥാന മുഖ്യമന്ത്രി പിണറായി പിണറായി വിജയൻ കുടുംബസമേതം സർക്കാർ പരിപാടികളൊക്കെ റദ്ദാക്കി ഉല്ലാസ യാത്രയിലാണ്. ഇൻഡോനേഷ്യ, സിംഗപ്പുർ, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മുഖ്യൻ നായകനായി അരങ്ങേറുന്ന ഉല്ലാസ യാത്ര നടക്കുന്നത്. ഇതിനായി ചിലവഴിക്കുന്നത് ഖജനാവിലെ പണമോ? അതോ സ്വന്തം പണമോ എന്ന് അറിവായിട്ടില്ല. ഏതായാലും മുഖ്യൻ അതി ഗംഭീര ട്യൂറിൽ തന്നെയാണ്.

മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയും കൊച്ചുമകനുമുണ്ട്. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണ വിജയനും അഞ്ച് ദിവസം മുമ്പ് വിദേശത്തേക്ക് യാത്ര തിരിച്ചിരുന്നു. യുഎഇയിലേക്കായിരുന്നു ആദ്യ യാത്ര. ഇന്നലെ അവർ ഇരുവരും ഇന്തോനേഷ്യയിലേക്കെത്തി. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള സ്വകാര്യ യാത്രയെന്നാണ് ആഭ്യന്തര മന്ത്രാലയത്തെ മുഖ്യമന്ത്രിയും മന്ത്രി റിയാസും അറിയിച്ചിരിക്കുന്നത്. എന്നാൽ സംസ്ഥാന ഗവർണറെ മുഖ്യന്റെ ടൂർ വിവരം അറിയിച്ചിട്ടില്ല.

മുഖ്യന്റെ ടൂർ തകർക്കുമ്പോൾ സെക്രട്ടേറിയറ്റിൽ ഗതികിട്ടാതെ 15 ലക്ഷം ജീവിതങ്ങളെ കെട്ടി വെച്ചിരിക്കുകയാണ്. സെക്രട്ടേറിയറ്റിൽ ഗതികിട്ടാതെ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയലുകളാണ്. ‘ഇപ്പം ശരിയാക്കി തരാമെന്നു’ പറഞ്ഞത് കേട്ട് വഞ്ചിക്കപെട്ടവരുടെതാണ് ഈ ഫയലുകൾ. അതിനാലാണ് പറഞ്ഞത് 15 ലക്ഷം ജീവിതങ്ങളെ കെട്ടി വെച്ചിട്ടാണ് പിണറായി മുഖ്യന്റെ ഉല്ലാസ യാത്ര നടക്കുന്നത്. പ്രസംഗിക്കുമ്പോൾ വീമ്പിളക്കുന്ന തള്ളിനു പിണറായി ഒരു കുറവും വരുത്താറില്ല. തള്ളി വിടുമ്പോൾ അങ്ങ് ഗോകർണ്ണത്ത് എത്തും വരെ പിണറായി തള്ളാറുണ്ട്. എന്നാൽ സംഗതി മിക്കതും നടക്കാറില്ല.

ഫയൽ തീർപ്പാക്കൽ യജ്ഞങ്ങൾ പലകുറി നടന്ന ശേഷമാണ് 15 ലക്ഷം ഫയലുകൾ ഗതികിട്ടാതെ കെട്ടിക്കിടക്കുന്നത്. ‘ഓരോ ഫയലും ഓരോ ജീവിതമാണെന്ന്’ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു വലിയ തള്ള് നടത്തിയിരുന്നതാണ്. കൃത്യമായി 14,78,​000 ഫയലുകളാണ് സെക്രട്ടേറിയറ്റിൽ ഗതികിട്ടാതെ കെട്ടിക്കിടക്കുന്നത് എന്ന് പറഞ്ഞാൽ ആരും അതിശയിക്കേണ്ട. എല്ലാ വകുപ്പുകളിലും ഫയലുകൾ ഓരോ ദിവസവും കൂടിക്കൊണ്ടേയിരിക്കുകയാണ്. റവന്യൂ, പൊതുഭരണം, ആരോഗ്യം, പൊലീസ്, തദ്ദേശ സ്വയംഭരണം, പൊതുവിദ്യാഭ്യാസം, പട്ടികജാതി – പട്ടികവർഗം, ഉന്നത വിദ്യാഭ്യാസം, എന്നീ വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ ഫയലുകൾ കെട്ടിക്കിടക്കുന്നത്.

നവകേരള സദസിന്റെ തയ്യാറെടുപ്പിനായി മന്ത്രിമാരുടെ ഓഫീസുകളും ജീവനക്കാരും തിരക്കിലായപ്പോൾ ഫയൽ നോട്ടം മന്ദഗതിയിലായെന്നാണ് ഇതേ പറ്റി ആക്ഷേപം ഉയർന്നപ്പോൾ ന്യായ വാദം പറഞ്ഞത്. സത്യത്തിൽ ഇതൊരു ശരിയായ കാരണമല്ല. നവകേരള സദസ് ഇതാദ്യമായാണ് നടത്തിയത്. അതിനു മുമ്പും ഫയലുകൾ തീർപ്പാകാതെ കെട്ടിക്കിടക്കുകയായിരുന്നു. ഫയലുകളിൽ തീർപ്പു കല്പിക്കാനുള്ള കാലതാമസത്തിനു പല പല കാരണങ്ങളാണ് ആരോപണമായി ഉയരുന്നത്.

ഫയൽ തീർപ്പാകുന്നത് വൈകിക്കുന്ന പ്രധാന കാരണങ്ങളിലാെന്ന് അധികാര കേന്ദ്രീകരണം തന്നെയാണ്. മറ്റൊന്ന് സെക്രട്ടറിയേറ്റിൽ മിക്ക വകുപ്പുകളിലും യൂണിയൻ നേതാക്കൾ പണിയെക്കുന്നില്ല എന്നതാണ്. ചില യൂണിയൻ നേതാക്കളും അവരുടെ പിമ്പുകളും മിക്ക ദിവസവും യൂണിയൻ പ്രവർത്തനങ്ങളുടെ തിരക്കിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സെക്രട്ടറിയേറ്റിൽ ഇവരെ കാണാനും താല്പര്യങ്ങൾക്കനുസൃതമായ ഫയലുകൾ നീക്കാനും വരുന്നവരുടെ കാര്യങ്ങൾ നടത്തി കൊടുക്കാൻ പോലും ഇവർക്ക് സമയം തികയുന്നില്ല.

കൃത്യമായി ഒപ്പിട്ടു മാസശമ്പളം ഉറപ്പാക്കാൻ ഇവർ മറക്കാറില്ല. പക്ഷെ മേശമേൽ കെട്ടിവെച്ചിരിക്കുന്ന ഫയലുകളിൽ കുടുങ്ങി കിടക്കുന്ന ജീവിതങ്ങൾക്ക് ശാപമോക്ഷം കൊടുക്കാൻ ഇവർ മിനക്കെടാറില്ല. അതിനവർക്ക് സമയവും ഇല്ല. ഫയലിനു പിറകെ നടക്കാൻ സ്വാധീനമുള്ളവർ ഉണ്ടെങ്കിൽ ദിവസങ്ങൾക്കുള്ളിൽ ഫയലിൽ തീർപ്പു കല്പിക്കപ്പെടുന്ന സംഭവങ്ങൾ മാത്രമാണ് യഥാസമയം നടക്കുന്നത്. എല്ലാ ഫയലുകളും ഏറ്റവും മുകൾനിരയിലെ ഉദ്യോഗസ്ഥർ കണ്ടിരിക്കണമെന്ന നിലവിലുള്ള രീതിയിൽ മാറ്റം ഉണ്ടാവാതെ നിലവിലുള്ള പ്രശ്നത്തിന് പരിഹാരം ഉണ്ടാവില്ല. സാമ്പത്തിക ബാദ്ധ്യത വരാത്ത പ്രശ്നങ്ങളിൽ താഴെത്തട്ടിൽത്തന്നെ ഫയലുകൾ തീർപ്പാക്കാനുള്ള അവകാശം ഉദ്യോഗസ്ഥർക്ക് നൽകണം.

ഏതു വകുപ്പിലേക്കും അയയ്ക്കുന്ന ഫയലുകൾ നിശ്ചിത ദിവസം കഴിഞ്ഞ് തിരിച്ചയയ്ക്കാതിരുന്നാൽ അത് വൈകിപ്പിച്ച ഉദ്യോഗസ്ഥന് ഫൈൻ ചുമത്തുന്ന സമ്പ്രദായവും കൊണ്ടുവരികയാണ് വേണ്ടത്. മിക്ക സംസ്ഥാനങ്ങളിലും ഈ ഒരു സംവിധാനം ഇപ്പോൾ നിലവിലുണ്ട്. തീരുമാനമെടുത്താൽ ഉത്തരവാദിത്വം സ്വന്തം തലയിൽ വരുമോ എന്ന് ഭയന്ന് അനാവശ്യമായ ചോദ്യങ്ങൾ എഴുതി ഫയൽ മുകളിലേക്കും താഴേക്കും ‘ഷട്ടിൽ കളിക്കും’ പോലെ തട്ടിക്കളിക്കുന്നവർ ഏറ്റവും കൂടുതൽ ഉള്ളത് സെക്രട്ടറിയേറ്റിലാണ്.

ട്രേഡ് യൂണിയനുകൾ തെറ്റായ കാര്യങ്ങൾക്ക് പോലും നൽകുന്ന പിന്തുണയും സഹായവുമാണ് സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ രംഗം ഇപ്പോഴത്തെ പോലെ കുത്തഴിയാൻ കാരണമായിരിക്കുന്നത്. ജോലിചെയ്യാത്തവർക്കെതിരെ കർശന നടപടികളുമായി മുന്നോട്ടു പോയാൽ കെട്ടികിടക്കുന്ന ഫയലുകൾ പോലും തീർപ്പായി പറക്കും. അതിനു വിലങ്ങു തടിയാവുന്നത് പ്രത്യേകിച്ച് ഇടത് പക്ഷ യൂണിയനുകളാണ്. CPM ,CPI ഉൾപ്പടെ ഭരണപക്ഷ പാർട്ടികൾ നേതൃത്വം നൽകുന്ന യൂണിയനുകളാണ് സെക്രട്ടറിയേറ്റിൽ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നത്. ഭരണ സ്വാധീനമാണ് ഈ തെറ്റായ പ്രവണതക്ക് അവർ ദുരുപയോഗപ്പെടുത്തുന്നത്.

മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം രണ്ട് യജ്ഞങ്ങൾ നടന്നെങ്കിലും ഫയൽ മല ഇനിയും സെക്രട്ടറിയേറ്റിൽ തീർന്നിട്ടില്ല. ഇനി മൂന്നാമതൊരു യജ്ഞം നടത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി നടപടികൾ തുടങ്ങിയിരിക്കുകയാണ്. 2019 ലും 2022 ലും നടത്തിയ യജ്ഞങ്ങൾ ലക്ഷ്യം കണ്ടില്ലെന്നു മാത്രമല്ല,തീർത്തും പൊളിഞ്ഞു. മൂന്നാം യജ്ഞം ലക്ഷ്യം കൈവരിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് പതിനായിരങ്ങൾ. ഇതും തള്ളിമറിക്കുമോ എന്നും, ഫലം കാണുമോ എന്നും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...