Connect with us

Hi, what are you looking for?

Kerala

സ്കൂൾ കലോത്സവത്തിൽ കിരീടത്തിനായി കണ്ണൂരും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ

കൊല്ലം . 62-ാമത് സ്കൂൾ കലോത്സവത്തിൽ കിരീടത്തിനായി കണ്ണൂരും പാലക്കാടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 484 പോയിന്‍റുകളുമായിമായി കണ്ണൂരാണ് ഇപ്പോൾ മുന്നിൽ നിൽക്കുന്നത്. ‌473 പോയിന്റുകളുമായി തൊട്ടു പിന്നിൽ പാലക്കാട് ഉണ്ട്. കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. നേരത്തെ പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പം നിൽക്കുകയായിരുന്നു.

ആതിഥേയരായ കൊല്ലത്തിന് നിലവിൽ 470 പോയിന്റുകളാണ് ഉള്ളത്. പാലക്കാടുമായി മൂന്നു പോയിന്റുകളുടെ വ്യത്യാസം മാത്രമാണ് കൊല്ലത്തിനുള്ളത്. 458 പോയിന്‍റുള്ള തൃശൂരും 448 പോയിന്‍റുള്ള എറണാകുളവും 445 പോയിന്‍റുള്ള മലപ്പുറവുമാണ് തുടർന്നുള്ള സ്ഥാനങ്ങളിലുള്ളത്. ഹൈസ്കൂൾ വിഭാഗത്തിൽ 246 പോയിന്റാണ് കണ്ണൂരിന് ലഭിച്ചത്. 242 പോയിന്‍റാണ് പാലക്കാട് സ്വന്തമാക്കിയിട്ടുള്ളത്.

പാലക്കാട് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്കൂൾ 121 പൊന്റുകളോടെ സ്‌കൂള്‍ തലത്തില്‍ മുന്നില്‍ നിൽക്കുകയാണ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 58 പോയിന്റുകളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 63 പോയിന്റുകളുമാണ് ബി.എസ്.എസ് ഗുരുകുലത്തിനുള്ളത്. ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃത കലോത്സവത്തില്‍ 25 പോയിന്റുകളുമായി ബി.എസ്.എസ് ഗുരുകുലം മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.

238 പോയിന്‍റുകളുമായി കണ്ണൂരാണ് ഹയർസെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത് ഉള്ളത്. 233 പോയിന്‍റ് വീതം പാലക്കാടിനും കോഴിക്കോടിനും ഉണ്ട്. ഇതുവരെ 54 ശതമാനം മത്സരങ്ങള്‍ ആണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. ജനവരി 5 നായിരുന്നു കലോത്സവം ആരംഭിക്കുന്നത്. കോഴിക്കോടായിരുന്നു കഴിഞ്ഞ തവണ കലോത്സവത്തിൽ കിരീടം ചൂടുന്നത്.

അതേസമയം, 44-ാമത് സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം ഞായറാഴ്ച വൈകിട്ട് ചിറ്റൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവത്തിൽ 129 പോയിന്റുമായി തൃശൂരും കോഴിക്കോടും മുന്നില്‍ നിൽക്കുകയാണ്. പാലക്കാടിന് 107 പോയിന്റ്.127 പോയിന്റുമായി മലപ്പുറം ജില്ലയാണ് രണ്ടാം സ്ഥാനതായുള്ളത്. 107 പോയിന്റുമായി പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തതാണ്.

സ്‌കൂള്‍തലത്തില്‍ 123 പോയിന്റുകളുമായി കൊടുങ്ങല്ലൂര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളാണ് മുന്നിലുള്ളത്. 115 പോയിന്റുകളുമായി കോഴിക്കോട് ടെക്നിക്കല്‍ ഹൈസ്‌കൂള്‍ തൊട്ടുപുറകിലാണ്. 109 പോയിന്റുമായി കോക്കൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളും 101 പോയിന്റുമായി ഷൊര്‍ണൂര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളും പിന്നിലുണ്ട്. വിവിധ വേദികളിലായി 28 മത്സര ഇനങ്ങളാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...