അടിമുടി വിമർശനങ്ങൾ ഉയരുന്നതിനിടയിലും ഒരു മികച്ച ചിത്രമെങ്കിൽ വിമര്‍ശനങ്ങള്‍ ഏറെയെങ്കിലും ബോക്സ് ഓഫീസില്‍ കുതിപ്പായിരിക്കുമെന്നു തെളിയിച്ച ചിത്രമാണ് ‘അനിമല്‍’. നിലവില്‍ 600 കോടിയിലേറെ കളക്ഷന്‍ അനിമല്‍ ചിത്രം ആഗോളതലത്തില്‍ നേടിയിരിക്കുകയാണ്. ചിത്രത്തില്‍ തൃപ്തി ദിമ്രി അവതരിപ്പിച്ച സോയ എന്ന കഥാപാത്രമാണ് ഇപ്പോള്‍ എവിടെയും ചർച്ച.
സോഷ്യല്‍ മീഡിയയില്‍ തൃപ്തിയും രണ്‍ബിറും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ചിത്രത്തില്‍ സോയ രണ്‍ബിറിന്റെ ഷൂ നക്കാന്‍ പോകുന്ന ഒരു രംഗമുണ്ട്. ഈ രംഗം ചെയ്തതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണിപ്പോൾ തൃപ്തി. രണ്‍ബിറിന്റെ രണ്‍വിജയ് എന്ന കഥാപാത്രം സോയയോട് തന്നോടുള്ള പ്രണയം എത്രയുണ്ടെന്ന് തെളിയിക്കാൻ തന്റെ ഷൂസ് നക്കാന്‍ ആവശ്യപ്പെടുകയാണ്. ഷൂസ് നക്കാനായി സോയ കുനിയുന്നതും, വിജയ് നടന്ന് അകലുന്നതുമാണ് ചിത്രത്തിലുള്ളത്.
അനിമലില്‍ സോയ എന്ന കഥാപാത്രം അങ്ങനെയാണെങ്കില്‍ താന്‍ നേരെ മറിച്ചാണ് എന്ന് പറയുകയാണ് തൃപ്തി. ‘സോയക്ക് അങ്ങനെ ചെയ്യാന്‍ തോന്നാം. പക്ഷെ എന്നോട് ആരെങ്കിലും അങ്ങനെ പ്രണയം തെളിയിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ചെയ്യില്ല. സോയക്ക് അവളുടെതായ കാരണങ്ങള്‍ പറയാനുണ്ടാവും.’ ‘നമ്മളില്‍ എല്ലാവരിലും നല്ല വശവും മോശം വശവുമുണ്ട്. നമുക്ക് ഒരു ഇരുണ്ട വശമുണ്ട്, ചിലപ്പോള്‍ അതില്‍ നമ്മള് പ്രതികരിക്കും. ജീവിതത്തില്‍ പ്രധാനപ്പെട്ടത് എന്തെങ്കിലും സംഭവിക്കുമ്പോഴേ അത് നടക്കു. അനുഭവങ്ങളാണ് നമ്മളെ രൂപാന്തര പ്പെടുത്തരുന്നത്.’ തൃപ്തി പറയുന്നു.