Connect with us

Hi, what are you looking for?

Cinema

‘ഭർത്താവിന്റെ ദുർമന്ത്രവാദവും പീഡനവും കൊണ്ട് സഹികെട്ടു, ജീവിതം തന്നെ വഴിമുട്ടി’ – സീരിയൽ താരം ദിവ്യ

ഭർത്താവ് ദുർമന്ത്രവാദത്തിനായി നിർബന്ധിച്ചു പീഡിപ്പിക്കുന്നതായി സീരിയൽ താരം ദിവ്യ. തിരുവനന്തപുരം നേമം സ്വദേശിനിയായ സീരിയൽ നടി ദിവ്യ വെള്ളായണി സ്വദേശി ഭർത്താവ് അരുളിനും കുടുംബത്തിനും എതിരെയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

ദുർമന്ത്രവാദത്തിനായി തന്നെ നിരന്തരം പ്രേരിപ്പിക്കുന്നു. ആറു വയസ്സുകാരിയായ മകളെയും ഉപദ്രവിക്കുന്നു, നടി പറയുന്നു. ഭർത്താവിന്റെ ദോഷം മാറാനായി വിവാഹ മോചനം ആവശ്യപ്പെടുന്നു. സ്ത്രീധനം നൽകാത്തതിനാലാണ് അന്ധവിശ്വാസം മറയാക്കുന്ന ഈ പീഡനം തുടരുന്നത് – നടി ദിവ്യ പറഞ്ഞു.

‘ആറ് വർഷം മുൻപായിരുന്നു വിവാഹം. ഈ ആറ് വർഷക്കാലവും ദുർമന്ത്രവാദത്തിന്റേയും അനാചാരത്തിന്റേയും കാര്യം പറഞ്ഞ് ദിവസവും പ്രശ്‌നങ്ങളായിരുന്നു. ഒരുവിധത്തിലും ജീവിക്കാൻ പറ്റുന്നില്ല. എന്നെയും മകളേയും ഇതിനായി നിർബന്ധിക്കുന്നു. വഴങ്ങിയില്ലെങ്കിൽ ഉപദ്രവിക്കുന്നു.

പൂജ ചെയ്ത സാധനങ്ങൾ ഓരോന്ന് കഴിക്കാൻ തരുന്നു. മോളുടെ ദേഹത്തും ഓരോന്ന് പരീക്ഷിക്കാനും ഓരോ സ്ഥലത്ത് പൂജയ്ക്ക് കൊണ്ടുപോകാനും തുടങ്ങി. ഇതോടെ എന്റെ ഭർത്താവുമായി ഞാൻ വിട്ട് നിൽക്കുകയാണ്. അല്ലാതെ മറ്റു മാർഗങ്ങൾ ഇല്ല. ഭർത്താവിന്റെ വീട്ടുകാർക്ക് എന്നെയും മകളെയും എങ്ങനെയെങ്കിലും ഭർത്താവിൽ നിന്ന് വേർപ്പെടുത്തണമെന്നാണ് ആഗ്രഹം.’ നടി ദിവ്യ പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...