Connect with us

Hi, what are you looking for?

Cinema

തമിഴ് ബിഗ് ബോസ് താരത്തെ വിമർശിച്ച വനിതാ വിജയകുമാറിനു നേരെ ആക്രമണം

ചെന്നൈ . തമിഴ് ബിഗ് ബോസ് താരത്തെ വിമർശിച്ച പിറകെ നടിയും റിയാലിറ്റി ഷോ മുൻ താരവുമായ വനിതാ വിജയകുമാറിനു നേരെ ആക്രമണം. സ്വകാര്യ ചാനൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ മൂന്നാം സീസണിലെ മത്സരാർഥിയാ യിരുന്ന വനിതയുടെ മുഖത്തു സാരമായി പരുക്കേട്ടുണ്ട്. നടി ചികിത്സ തേടി.

ബിഗ് ബോസ് സീസൺ അവസാനിച്ചതിൽ പിന്നെ സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന വനിതാ വിജയകുമാർ സ്വന്തമായി യുട്യൂബ് ചാനൽ തുടങ്ങി നിരവധി വിഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു. വനിതാ വിജയകുമാറിന്റെ മകൾ ജോവികയും ബിഗ് ബോസ് സീസൺ 7ൽ പങ്കെടുക്കുന്നുണ്ട്. ഇതേ ഷോയിൽ നിന്നു പുറത്തായ പ്രദീപ് ആന്റണിയെന്ന താരത്തെ ബിഗ് ബോസ് റിവ്യൂ എന്ന യുട്യൂബ് ചാനലിലൂടെ നടി വിമർശിക്കുകയാണ് ഉണ്ടായത്.

ഈ സംഭാവത്തോടെയാണ് വനിതാ വിജയകുമാറിനു നേരെ ആക്രമണമുണ്ടാകുന്നത്. സഹോദരിയുടെ വീട്ടിലെത്തി മടങ്ങിയ തന്റെ മുന്നിലെത്തിയ അജ്ഞാതൻ താൻ പ്രദീപിന്റെ അനുയായി ആണെന്നു പറഞ്ഞ് മുഖത്തടിച്ചെന്നും അപഹസിച്ചെന്നും വനിത സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്. മുഖത്തേറ്റ പരുക്കിന്റെ ചിത്രവും വനിത പങ്കുവച്ചിരിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...