Connect with us

Hi, what are you looking for?

Kerala

‘പിണറായിയെ ആര് മൈൻഡ് ചെയ്യാൻ? പോകാൻ പറ!’ തേച്ചൊട്ടിച്ച് കെ കെ ശൈലജ

കെ കെ ശൈലജ – പിണറായി വിജയൻ തർക്കം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. പിണറായി രണ്ടാം തിരഞ്ഞെടുപ്പ് കാലഘട്ടം മുതലേ നോട്ടമിട്ട വച്ചിരുന്നതാണ് ശൈലജയെ. സർവ്വാധിപധിയെ പോലെ വാഴാനാണ് പിണറായി ലക്‌ഷ്യം വച്ചത്. കണ്ണൂരുകാർ എത്ര പാർട്ടി കണ്ടതാണെന്നാണ് പക്ഷെ പിണറായിയുടെ വിരട്ട് കണ്ട ശൈലജ പറയുന്നത്. നല്ല നട്ടെല്ലുള്ള നേതാവാണെന്ന് പറയാതെ തരമില്ല. പിണറായിക്ക് റാൻ മൂളുകയല്ല ഇതുവരെ ശൈലജ ചെയ്തിട്ടുള്ളത്. അത് അവരുടെ ഓരോ പ്രസ്താവനകളും കണ്ടാൽ മനസിലാകും.

പാർട്ടിയെ ആണ് ശൈലജ എന്ന വ്യക്തിത്വം ഇപ്പോഴും ബഹുമാനിക്കുന്നത്. പാർട്ടി അച്ചടക്കം പാലിക്കേണ്ടത് കൊണ്ടാണ് പലപ്പോഴും മൗനം പാലിച്ചിരുന്നത്. മറ്റുള്ളവർ പിണറായിയുടെ സകല വിഡ്ഢിത്തരത്തിനും ഓശാന പാടുമ്പോൾ തനിക്കതിനു നേരമില്ലെന്ന് തന്റെ മൗനത്തിലൂടെയായിരുന്നു മനസിലാക്കി കൊടുത്തിരിക്കുന്നത്. അത് പിണറായിക്ക് പലപ്പോഴും മനസിലായിട്ടുള കാര്യവുമാണ്. ശൈലജയ്ക്ക് എതിരെയുള്ള മട്ടന്നൂരിലെ പ്രസംഗവും ഇപ്പോൾ ഏറെ വിവാദമായി മാറി. എന്നാൽ ഇതിനെ കുറിച്ചും ശൈലജ ടീച്ചർക്ക് പറയാനുള്ളതു തന്നെ ആര് മൈൻഡ് ചെയ്യുന്നു പിണറായി എന്ന രീതിയിൽ പറയാതെ പറഞ്ഞുകൊണ്ടാണ്. സത്യത്തിൽ ഒന്ന് പോടാ പുല്ലേ എന്ന് തന്നെയാണ് ഇതിനു മറുപടി പറഞ്ഞിരിക്കുന്നത്. മാതൃഭൂമി പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ടീച്ചർ ഇത് പറഞ്ഞിരിക്കുന്നത്. 5 പ്രസക്ത ചോദ്യങ്ങൾ അതിനുള്ള ഉത്തരങ്ങൾ. അവ ഓരോന്നും കുറിക്ക് കൊള്ളുന്നവ. ആ ചോദ്യോത്തരങ്ങൾ ഇങ്ങനെയാണ്.

1 .യോഗത്തിന്റെ അധ്യക്ഷ കൂടുതൽ സമയമെടുത്ത് സംസാരിച്ചതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്താകാം അദ്ദേഹത്തിന് അങ്ങനെ തോന്നാൻ കാരണം?

ഉ. മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത് തെറ്റിദ്ധാരണകൊണ്ടാകാമെന്നാണ് വിചാരിക്കുന്നത്. യോഗത്തിൽ 15 മിനിറ്റോളമാണ് ഞാൻ സംസാരിച്ചത്. തുടർന്ന് മൂന്ന് മന്ത്രിമാർ സംസാരിക്കുകയും ചെയ്തു. എന്റെ പ്രസംഗംകൊണ്ട് പരിപാടി വൈകിയിട്ടില്ല. സ്ഥലം എം.എൽ.എ. ആകുമ്പോൾ മണ്ഡലത്തിൽ നടപ്പാക്കുന്ന കാര്യങ്ങളും ആവശ്യങ്ങളുമൊക്കെ പറയണമല്ലോ.
2 .മറ്റിടങ്ങളിലെ ജനപങ്കാളിത്തംകണ്ട നിലയ്ക്ക് മട്ടന്നൂരിലേത് വലിയ പരിപാടിയാണെന്നു തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതേപ്പറ്റി എന്തുതോന്നുന്നു?
ഉ. ചിരിച്ചുകൊണ്ട് തമാശരൂപേണയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. പരിപാടിക്ക് എന്തെങ്കിലും പോരായ്മയുള്ളതായി ആരും പറഞ്ഞിട്ടില്ല. മികച്ചരീതിയിലുള്ള ജനപങ്കാളിത്തമാണ് നവേകരളസദസ്സിലുണ്ടായത്.
3 ,മട്ടന്നൂർ മണ്ഡലത്തിലെ നവകേരള സദസ്സിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?
ഉ. പ്രതീക്ഷിച്ചതിലുമപ്പുറം വൻതോതിലുള്ള പങ്കാളിത്തമാണ് നവകേരളസദസ്സിലുണ്ടായത്. രാവിലെ മുതൽത്തന്നെ ആളുകളെത്താൻ തുടങ്ങിയിരുന്നു. ശ്രദ്ധേയമായ പരിപാടിയാണ് മട്ടന്നൂരിൽ നടന്നത്.
4 ,മുഖ്യമന്ത്രിയുടെ പരാമർശം വിഷമമുണ്ടാക്കിയോ?
ഉ. ഒരു വിഷമവുമില്ല. പരിപാടിക്കുശേഷം ഒട്ടേറെപ്പേർ വിളിച്ച് ഇതേക്കുറിച്ച് ചോദിച്ചു. അപ്പോഴാണ് ഇക്കാര്യങ്ങളെപ്പറ്റി കൂടുതൽ ആലോചിക്കുന്നതുതന്നെ. മുഖ്യമന്ത്രി കാര്യമായാണ് വേദിയിൽ പറഞ്ഞതെന്ന് വിചാരിക്കുന്നില്ല.
5 .മുഖ്യമന്ത്രിയുടെ പ്രസംഗത്തിനുശേഷം അദ്ദേഹത്തോട് ഇതേക്കുറിച്ച് സംസാരിച്ചോ?
ഉ. ഇല്ല. പിന്നീട് അതിനൊന്നുമുള്ള സമയമുണ്ടായിട്ടില്ല. ഇത് വലിയ കാര്യമായി എടുക്കുന്നില്ല.

ഇതിൽ ഏറ്റവും ഒടുവിലത്തെ ചോദ്യം അത് തന്നെയാണ് പ്രസക്തം ഇതൊന്നും വലിയ കാര്യമായി എടുക്കുന്നില്ല. പിന്നെ മട്ടന്നൂരിൽ വലിയ പരിപാടിയാണ് നടന്നത്. പക്ഷെ ശൈലജയുടെ പ്രസംഗം കഴിഞ്ഞപ്പോഴേ കുറെ ഭാഗം ജനം പുറത്തേക്ക് പോയി എന്നതാണ് വാസ്തവം. കാരണം അവർക്ക് പാർട്ടി എന്നാൽ അവരുടെ ശൈലജ ടീച്ചർ ആണ്. അത് കഴിഞ്ഞേ ബാക്കി എന്തുമുള്ളു.

മട്ടന്നൂരിലെ നവകേരള സദസ്സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അപമാനിച്ചത് മട്ടന്നൂരിലെ മുഴുവന്‍ പ്രവര്‍ത്തകരേയുമാണെന്ന് പാര്‍ട്ടി വിലയിരുത്തല്‍. പ്രസംഗിച്ച സ്ഥലം എംഎല്‍എ കെ.കെ. ശൈലജയെ വേദിയില്‍ത്തന്നെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയുടെ പേരില്‍ പരാതികളും ഭിന്നാഭിപ്രായങ്ങളും ശക്തമായിരിക്കുകയാണ്.

”നിങ്ങളെ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന അധ്യക്ഷയ്‌ക്കു നിങ്ങളെ കണ്ടപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കണമെന്ന് തോന്നി. സമയം കുറച്ചു കൂടുതലായി” എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. മാത്രമല്ല, കെ.കെ. ശൈലജയുടെ ഭര്‍ത്താവായ മുന്‍ മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ഭാസ്‌കരന്‍, മുഖ്യമന്ത്രിയുമായി നടത്തിയ സ്വകാര്യ സംഭാഷണത്തില്‍ സംസാരിച്ച വിവരങ്ങള്‍ പരസ്യമായി വേദിയില്‍പറഞ്ഞ മുഖ്യമന്ത്രിയുടെ നടപടിയും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ടണ്ട്. മറ്റ് മണ്ഡലങ്ങളില്‍ ഉള്ളത്ര ആളുകള്‍ മട്ടന്നൂരിലില്ലെന്നും ഇത് വലിയ പരിപാടിയായി തോന്നുന്നില്ലെന്നുമായിരുന്നു മറ്റൊരു വിമര്‍ശനം.

മട്ടന്നൂരിൽ ശൈലജ ടീച്ചറുടെ പ്രസംഗം സംബന്ധിച്ച് ചിലർക്ക് ചില താൽപര്യമുണ്ടെന്നും ‘ആ കളി അധികം വേണ്ട’ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതൊന്നും ശൈലജ ടീച്ചറുടെ അടുത്ത് ചെലവാകില്ല. മട്ടന്നൂരിൽ സർക്കാർ പരിപാടി നടത്തുമ്പോൾ ജനങ്ങൾ ഒഴുകിയെത്തും. അതുകണ്ടു ഹരം കയറിയാണ് ശൈലജ ടീച്ചർ തന്റെയടുത്തു വന്നു സംസാരിച്ചത്.

കാര്യങ്ങൾ സമയാസമയത്ത് തുറന്നു പറയുന്നയാളാണു താൻ. മട്ടന്നൂരിൽത്തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വടകരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ കെ ശൈലജ യ്ക്കെതിരായ പരാർമശം വിവാദമായതിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി. തന്‍റെ പ്രസംഗം കൊണ്ട് പരിപാടി വൈകിയിട്ടില്ല എന്ന ശൈലജയുടെ വിശദീകരണത്തിന് പിന്നാലെയാണ് പിണറായിയുടെ ആക്ഷേപം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...