Connect with us

Hi, what are you looking for?

Cinema

അറസ്റ്റോളം എത്തിയപ്പോൾ മുട്ടിടിച്ച് തുഷയോട് മാപ്പ് പറഞ്ഞു മൻസൂർ അലിഖാൻ

‘ലിയോ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ തൃഷ അടക്കമുള്ള തമിഴ് നടിമാരെ ബന്ധപ്പെടുത്തി നടത്തിയ പരാമർശത്തിൽ അറസ്റ്റോളം എത്തിയപ്പോൾ മുട്ടിടിച്ച് തൃഷയോടടക്കം മാപ്പു പറഞ്ഞു നടൻ മൻസൂർ അലിഖാൻ. സ്ത്രീവിരുദ്ധപരാമർശത്തിന്റെ പേരിൽ നടൻ മൻസൂർ അലി ഖാൻ പോലീസിനുമുന്നിൽ ഖേദപ്രകടനം നടത്തി മൊഴി നൽകുകയായിരുന്നു. തൗസന്റ് ലൈറ്റ്‌സ് വനിതാ പോലീസ് സ്റ്റേഷനിൽ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരായ മൻസൂർ അലിഖാൻ, നടി തൃഷ അടക്കമുള്ളവരെ ബന്ധപ്പെടുത്തി താൻ നടത്തിയ പരാമർശം അവർക്ക് വേദനയുണ്ടാക്കിയതിൽ ഖേദിക്കുന്നുവെന്നാണ് മൊഴി നൽകിയത്.

സ്ത്രീവിരുദ്ധപരാമർശത്തിനു പിറകെ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്ന് പ്രതികരിച്ച അലിഖാൻ, ഒരിക്കലും മാപ്പുപറയില്ലെന്നാണ് ധാർഷ്ട്യത്തോടെ പറഞ്ഞിരുന്നത്. അറെസ്റ്റിന്റെ വക്കോളമെത്തുമ്പോഴാണ് ഇപ്പോൾ ഖേദപ്രകടനത്തിന് തയ്യാറായിരിക്കുന്നത്. ഇതിനിടെ മുൻകൂർ ജാമ്യംതേടി
മൻസൂർ ഹർജി നൽകിയിരുന്നെങ്കിലും, ജാമ്യം ലഭിക്കാനിടയില്ലെന്ന് അഭിഭാഷകർ പറഞ്ഞതോടെ അത് പിൻവലിച്ചിരുന്നു. വാദം കേൾക്കുന്നതിനുമുമ്പ് ഹർജി പിൻവലിച്ച മൻസൂറിന്റെ നടപടി കോടതിയുടെ വിമർശനത്തിനും ഇടയാക്കി.

തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ നടിക്കൊപ്പം കിടപ്പറ രംഗങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നായിരുന്നു മൻസൂർ അലിക്കാൻ പറഞ്ഞിരുന്നത്. തൃഷയ്‌ക്കൊപ്പം ബലാത്സംഗ സീൻ ഇല്ലാത്തതിൽ നിരാശയുണ്ടെന്നും മൻസൂർ പറയുകയുണ്ടായി. ‘എനിക്ക് വലിയ ആഗ്രഹമായിരുന്നു, ഉറപ്പായും തൃഷയുടെ ഒപ്പം ബെഡ് റൂം സീൻ കാണും എന്ന് പ്രതീക്ഷിച്ചു. ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് എടുത്തിട്ടതുപോലെ തൃഷയേയും എടുത്തിടാമെന്ന് കരുതി. 150 സിനിമകളിൽ ചെയ്യാത്ത ബലാത്സംഗ സീനൊന്നുമല്ലല്ലോ’. മൻസൂറിന്റെ പരാമർശത്തിനെതിരെ പ്രതികരിച്ച് തൃഷയും തുടർന്ന് രംഗത്തെത്തുകയായിരുന്നു.

നടന്മാരായ ചിരഞ്ജീവി, നിതിൻ, സംവിധായകൻ ലോകേഷ് കനകരാജ്, നടി മാളവിക മോഹനൻ, ​ഗായിക ചിന്മയി തുടങ്ങിയവരും തൃഷയ്ക്ക് പിന്തുണയുമായെത്തി. സംഭവത്തിൽ നടൻ മൻസൂർ അലി ഖാനെതിരേ ദേശീയ വനിത കമ്മിഷൻ സ്വമേധയാ കേസെടുക്കു കയും ഉണ്ടായി.

അതേസമയം, ഈ സംഭവത്തോടെ മൻസൂർ അലിഖാനെ തമിഴ് സിനിമ രംഗത്തെ നായിക നടിമാർ ഒന്നടങ്കം ഭയപ്പാടോടെയാണ് കാണുന്നത്. അത് കൊണ്ട് തന്നെ അവർ അഭിനയിക്കുന്ന സിനിമകളിൽ വില്ലൻ കഥാപാത്രത്തിനുള്ള സാധ്യതകളാണ് അമൻസൂറിന് അസ്തമിച്ചിരിക്കുന്നത്. തൃഷക്കെതിരെയുള്ള പരാമർശം പുതിയ അവസരങ്ങൾ നടന് ഇല്ലാതാക്കുന്നതായാണ് ചെന്നൈയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...