Connect with us

Hi, what are you looking for?

Kerala

റോബിന്റെ ലൈസൻസ് റദ്ദ് ചെയ്യാൻ ജെട്ടി രാജുവിന്റെ ആജ്ഞ !! എന്നാൽ കാണാമെന്ന് ഗിരീഷ് !!

എംവിഡിയുടെ തുടർച്ചയായ പ്രതികാര നടപടികൾ കൊണ്ട് തന്നെ റോബിൻ ബസിന് വലിയ ആരാധകരാണ് കേരളത്തിലുള്ളത്. ഇത് അറിഞ്ഞു കൊണ്ടു തന്നെ ഇരുട്ടിന്റെ മറവിൽ നടത്തിയ ഓപ്പറേഷനിലൂടെയാണ് വെള്ളിയാഴ്ച വെളുപ്പിന് ബസ് എംവിഡി പിടിച്ചെടുത്തത്. ബസിന്റെ പെർമിറ്റ് റദ്ദാക്കാനും ഡ്രൈവർമാരുടെ ലൈസൻസ് റദ്ദു ചെയ്യാനുമാണ് നടക്കുന്ന നീക്കം. ഒരാഴ്‌ച്ചയോളമായി നീണ്ടു നിന്ന വേട്ടയാടലിന് ഒടുവിലാണ് കർശന നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ് കടന്നത്.

വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് റോബിൻ ബസ് എം വിഡി.പിടിച്ചെടുത്തത്. വൻ പൊലീസ് സന്നാഹത്തോടെ എത്തിയാണ് ഉദ്യോഗസ്ഥർ ബസ് പിടിച്ചെടുത്തത്. ഹൈക്കോടതി ഉത്തരവ് മറികടക്കും വിധം തുടർച്ചയായി പെർമിറ്റ് ലംഘനം നടത്തിയെന്നുമാണ് ചൂണ്ടിക്കാട്ടുന്ന കാര്യം. ബസ് പത്തനംതിട്ട എ.ആർ. ക്യാമ്പിലേക്ക് മാറ്റിയതും പിന്തുണയുമായി നിരവധി പേർ വരാൻ സാധ്യതയുണ്ടെന്ന് മുന്നിൽ കണ്ടാണ്. തുടർച്ചയായി നിയമലംഘനം ആവർത്തിച്ചാൽ വാഹനം പിടിച്ചെടുക്കാൻ വ്യവസ്ഥയുണ്ടെന്നും എം വിഡി നടപടിയെ സാധൂകരിച്ചു കൊണ്ടു ചൂണ്ടിക്കാട്ടി. മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാരുമായി ട്രിപ്പ് നടത്താനുള്ള അനുമതി മാത്രമാണ് ഹൈക്കോടതി വിധിയിലൂടെ റോബൻ ബസിന് ലഭിച്ചിട്ടുള്ളതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഒരു പ്രത്യേക സ്ഥലത്ത് നിന്ന് ഒരുസംഘം ആളുകളെ കയറ്റുകയും മറ്റൊരു നിശ്ചിത സ്ഥലത്ത് യാത്രക്കാരെ ഇറക്കുകയും ചെയ്യണമെന്നാണ് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിൽ നൽകുന്ന നിർദ്ദേശം. എന്നാൽ, ഏത് പോയിന്റിൽ നിന്നും ആളുകളെ കയറ്റുന്നതിലൂടെ നിയമലംഘനം ആവർത്തിക്കുന്നുവെന്നതാണ് ബസ് പിടിച്ചെടുക്കാൻ കാരണം.

കോയമ്പത്തൂരിൽ നിന്ന് വ്യാഴാഴ്ച വൈകുന്നേരം പുറപ്പെട്ട വാഹനം പത്തനംതിട്ട ബസ് സ്റ്റാൻഡിൽ എത്തുന്നതിന് ഏകദേശം 250 മീറ്റർ മുൻപാണ് ഈ ബസ് പിടിച്ചെടുത്തത്. ജില്ലാ അതിർത്തിയിൽ നിന്ന് തന്നെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസിനെ പിന്തുടരുന്നുണ്ടായിരുന്നു. പിന്നീട് ബസ് സ്റ്റാൻഡിന് സമീപത്ത് എത്തിയതോടെ ബസ് പിടിച്ചെടുക്കുകയും സുരക്ഷിതമായ പാർക്കിങ്ങ് കണക്കിലെടുത്ത് പത്തനംതിട്ട എ.ആർ. ക്യാമ്പിലേക്ക് മാറ്റുകയുമായിരുന്നു.

എന്നാൽ, ബസ് പിടിച്ചെടുക്കാൻ പാടില്ല എന്ന ഹൈക്കോടതി വിധിയുടെ ലംഘനമാണ് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയിരിക്കുന്നതെന്നാണ് റോബിൻ ബസുമായി ബന്ധപ്പെട്ട ആളുകൾ അറിയിച്ചിരിക്കുന്നത്. ബസിലെ നിയമലംഘനം ചൂണ്ടിക്കാട്ടി ബസിന്റെ ഉടമസ്ഥനെതിരേ മോട്ടോർവാഹന വകുപ്പ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനുപുറമെ, റോബിൻ ബസിലെ മൂന്ന് ഡ്രൈവർമാരുടെയും ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടിയും സ്വീകരിക്കുമെന്നാണ് സൂചനകൾ.

റോബിൻ ബസിന്റെ നിയമലംഘനങ്ങൾക്ക് കുടപിടിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, വ്ളോഗർമാർ എന്നിവർക്കെതിരേ നടപടി സ്വീകരിക്കുന്നതിനുള്ള നിയമസാധ്യതയും മോട്ടോർവാഹന വകുപ്പ് തേടുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി റോബിൻ ബസിനെതിരേ തുടർച്ചയായ നടപടികളാണ് കേരളത്തിലെയും തമിഴ്‌നാട്ടിലേയും മോട്ടോർവാഹന വകുപ്പ് ഉദ്യോസ്ഥർ സ്വീകരിച്ച് വരുന്നത്.

അതേസമയം റോബിൻ ബസ് സർക്കാരിനെ വെല്ലുവിളിക്കുന്നുവെന്ന് മന്ത്രി ആന്റണി രാജുവും വ്യക്തമാക്കി. ബസ് പിടിച്ചെടുത്തത് നിയമ നടപടിയുടെ ഭാഗമാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും മന്ത്രി പറഞ്ഞു. റോബിൻ ബസ് കോടതി ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് നിരത്തിലിറങ്ങുന്നത്. മോട്ടോർ വാഹനം വകുപ്പ് നിയമങ്ങൾ തുടർച്ചയായി ലംഘിക്കുന്നു. ഇതിനെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

റോബിൻ ബസിനെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹനവകുപ്പ് മുന്നോട്ട് പോകുകയാണ്. പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ച് ബസ് എംവിഡി പിടിച്ചെടുത്ത് പത്തനംതിട്ട എആർ ക്യാമ്പിലേക്ക് മാറ്റി. വാഹനത്തിന് എതിരെ മോട്ടോർ വാഹനവകുപ്പ് കേസെടുമെടുത്തിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടിയാണ് ബസ് പിടിച്ചെടുത്തത്. വൻ പൊലീസ് സന്നാഹത്തോടെയാണ് എംവിഡി ബസ് കസ്റ്റഡിയിലെടുത്തത്.

പത്തനംതിട്ടയിലെ റോബിൻ ബസിന്റേത് നിയമവിരുദ്ധ സർവ്വീസ് എന്ന് കെഎസ്ആർടിസി ഹൈക്കോടതിയിലും ആവശ്യപ്പെടുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ നടപടിക്കെതിരായ റോബിൻ ബസിന്റെ ഹർജിയിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി കോടതിയിൽ അപേക്ഷ നൽകി. കെഎസ്ആർടിസിക്കും, സംരക്ഷിത പെർമിറ്റുടമകൾക്കും മാത്രം സർവ്വീസ് നടത്താൻ അനുമതി ഉള്ള ദേശസാത്കൃത റൂട്ടിൽ റോബിൻ ബസ്സിനെ അനുവദിക്കരുതെന്ന് കെഎസ്ആർടിസി കോടതിയിൽ ആവശ്യപ്പെട്ടു. മുൻകൂർ ബുക്ക് ചെയ്ത യാത്രക്കാരുമായി രണ്ടാഴ്ച സർവ്വീസ് നടത്താൻ റോബിൻ ബസിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല അനുമതി നൽകിയിരുന്നു. പിന്നാലെയാണ് കെഎസ്ആർടിസി ഹൈക്കോടതിയിലെത്തിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...