Connect with us

Hi, what are you looking for?

Cinema

‘നല്ലൊരാളെ കിട്ടിയാൽ വിവാഹം കഴിക്കാൻ തയ്യാറാണ്’ – നന്ദിനി

കരുമാടിക്കുട്ടൻ, അയാൾ കഥയെഴുതുകയാണ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ചതിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് നന്ദിനി. തമിഴിലിലും നന്ദിനി നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. കൗസല്യ എന്ന പേരിലാണ് നടി കോളിവുഡിൽ അറിയപ്പെടുന്നത്. ചുരുങ്ങിയ കാലം കൊണ്ടാണ് നന്ദിനി സിനിമാ രംഗത്ത് ശ്രദ്ധ നേടുന്നത്. 43കാരിയായ നന്ദിനി ഇപ്പോഴും അവിവാഹിതയാണ്. വിവാഹിതയാകാത്തതിനെ കുറിച്ച് നന്ദിനി പറഞ്ഞത് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാണ്.

വിവാഹത്തിൽ നിന്നും തന്നെ പിൻവലിച്ചത് പ്രണയത്തകർച്ച യാണെന്നാണ് നന്ദിനി പറഞ്ഞിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നന്ദിനി ഇക്കാര്യം പറഞ്ഞത്. ‘വിവാഹം, പ്രണയം എന്നിവയെ കുറിച്ചെല്ലാം അഭിമുഖങ്ങളിലും മറ്റും ചോദ്യങ്ങൾ വരാറുണ്ട്. ബന്ധുക്കളോ സുഹൃത്തുക്കളോ അതേപറ്റി ചോദിക്കാറില്ല. ഞാൻ അതിനെ എല്ലാം കൂളായാണ് എടുക്കുന്നത്. വിവാഹിത ആകാത്തതും ഞാൻ കൂളായി ആണ് എടുക്കുന്നത്.’ നന്ദിനി പറയുന്നു.

‘നടക്കേണ്ടതാണെങ്കിൽ വിവാഹം എന്നത് നടന്നിരിക്കും. നല്ലൊരാളെ കിട്ടിയാൽ ഈ പ്രായത്തിലും വിവാഹം കഴിക്കാൻ തയ്യാറാണ്. തനിച്ച് ജീവിക്കുന്നതും നല്ല കാര്യമാണ്. എന്റെ പ്രണയം തകർന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ആ വേദനയോട് ഞാൻ പിന്നെ യോജിച്ചു തുടങ്ങി. അതിൽ നിന്നും തിരിച്ചു വരാൻ എനിക്ക് ഒത്തിരി സമയം വേണ്ടി വന്നു. വീട്ടുകാരും ഒത്തിരി സപ്പോർട്ട് ചെയ്തു. ഒടുവിൽ തിരിച്ചെത്തുക തന്നെ ചെയ്തു എന്നതാണ് സത്യം’ നന്ദിനി പറഞ്ഞിരിക്കുന്നു.

‘ആദ്യ കാലത്ത് കല്യാണം കഴിഞ്ഞാൽ സിനിമാ മേഖലയിൽ നിൽക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യം ആയിരുന്നു. അങ്ങനെ എക്സിന് പ്രായം കൂടി വന്നു. കാമുകനും ഞാനുമായി ആറ് വയസ് വ്യത്യാസമുണ്ട്. കാത്തിരിക്കാൻ പറ്റാതായി. അതുകൊണ്ട് ബ്രേക്കപ്പ് ആവുക ആയിരുന്നു. വേർപിരിയൽ തീരുമാനം രണ്ട് പേർക്കും ഗുണം ചെയ്തു. അല്ലെങ്കിൽ ഞാൻ സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വന്നേനെ’ നന്ദിനി പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...