Connect with us

Hi, what are you looking for?

Cinema

ആ നടന്റെ പകയിൽ ഞാൻ സിനിമ ലോകം വിട്ടു, സംഭവം മറക്കാനാവില്ല, നടി വിചിത്രയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

തൊണ്ണൂറുകളിൽ തമിഴ് സിനിമയില്‍ ഗ്ലാമർ വേഷങ്ങളിൽ നിറഞ്ഞു നിന്ന താരമായിരുന്നു നടി വിചിത്ര. ഏഴാമി‌ടം, ഗന്ധർവരാത്രി തുടങ്ങിയ മലയാള സിനിമകളിലും വിചിത്ര അഭിനയിച്ചിട്ടുണ്ട്. സിനിമാ രംഗത്തുനിന്നും അപ്രത്യക്ഷയാകാൻ കാരണം താൻ നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ച് അനുഭവമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ താരം. 2001ൽ ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമാ ഫീൽഡിലേക്ക് ഇനിയില്ലെന്ന തീരുമാനം വിചിത്ര എടുക്കാൻ കാരണമായത്. ബിഗ് ബോസ് റിയാലിറ്റി ഷോക്ക് ഇടയിലാണ് നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഉണ്ടായത്. അന്നത്തെ സംഭവം മനസ്സിലെ ഉണങ്ങാത്ത മുറിവായി വിചിത്ര കാണുകയാണ്.

‘2001ലാണ് ഈ സംഭവം നടക്കുന്നത്. അന്തരിച്ചുപോയ ഒരു നടനാണ് ഈ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ സിനിമയെക്കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ വലിയ ധാരണ എനിക്ക് ഇല്ലായിരുന്നു. മലമ്പുഴയിലായിരുന്നു ഷൂട്ട്. എന്റെ ഭാവി ഭർത്താവിനെയും അവിടെ വച്ചാണ് പരിചയപ്പെട്ടത്. അദ്ദേഹം അവിടെയായിരുന്നു ജോലി ചെയ്തു വന്നിരുന്നത്. ഔട്ട്ഡോർ ഷൂട്ടിങ് ആയതിനാൽ മലമ്പുഴയിലെ ഒരു ഹോട്ടലിലായിരുന്നു താമസം. അവിടെ വച്ചാണ് മറക്കാനാകാത്ത സംഭവം ഉണ്ടാകുന്നത്. കാസ്റ്റിങ് കൗച്ച് എന്നൊക്കെ നിങ്ങളും കേട്ടിട്ടുണ്ടല്ലോ? ആ ബുദ്ധിമുട്ട് ഏറ്റവുമധികം നേരിടേണ്ടി വന്ന സിനിമയായിരുന്നു എനിക്കത്.

‘വലിയൊരു നടനായിരുന്നു നായകൻ. അന്ന് ഞാൻ താമസിക്കുന്ന ഹോട്ടലിൽ ചില അറ്റകുറ്റപ്പണികൾ നടക്കുകയാണ്. എന്റെ ഭാവി ഭർത്താവായിരുന്നു ആ ഹോട്ടലിലെ മാനേജർ. ത്രീ സ്റ്റാറിൽ അപ്ഗ്രേഡ് നടക്കുന്നതിനാൽ എല്ലാവർക്കും പാർട്ടി ഉണ്ടെന്നും നിങ്ങളെല്ലാം വരണമെന്നും അദ്ദേഹം പറഞ്ഞു. അപ്പോഴാണ് നായകനെ ഞാൻ പരിചയപ്പെടുന്നത്. പേരുപോലും ചോദിക്കാതെ ആദ്യം ചോദ്യം, ‘നിങ്ങൾ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ടോ?’ ഉണ്ടെന്നു പറഞ്ഞതും, റൂമിലേക്ക് വരാനാണ് ആവശ്യപ്പെട്ടത്. ഞാൻ ആരെന്നോ എന്തെന്നോ പോലും ചോദിച്ചില്ല. എനിക്കത് ഭയങ്കര ഷോക്ക് ആയിപ്പോയി.’

അന്ന് രാത്രി കതക് നല്ലപോലെ അടച്ച് ഉറങ്ങി. എന്നാൽ പിറ്റേദിവസം മുതൽ ഷൂട്ടിങ് സെറ്റിൽ എനിക്ക് പല പല പ്രശ്നങ്ങൾ ഉണ്ടായി. ഷോട്ട് ശരിയാകുന്നില്ല, രാത്രി എന്റെ ഹോട്ടൽ റൂമിൽ കതകിൽ അടിച്ചിട്ട് പോകുക. അന്ന് എന്റെ ഭാവി ഭർത്താവ് എന്നെ ശ്രദ്ധിക്കാൻ തുടങ്ങി. എന്തെങ്കിലും സഹായം വേണോ എന്നു ചോദിച്ചു. എനിക്ക് റൂം മാറ്റി തരണമെന്നു പറഞ്ഞു. അങ്ങനെ സിനിമാക്കാർ ആരും അറിയാതെ ഓരോ ദിവസവും വ്യത്യസ്ത റൂമുകളിലായിരുന്നു എനിക്കുള്ള താമസം.

എന്നെ ഒരു പാഠം പഠിപ്പിക്കണമെന്ന് അവർ തീരുമാനിക്കുക യായിരുന്നു. കാരണം അവർ ഉദ്ദേശിച്ച രീതിയിൽ എന്നെ ശല്യപ്പെടുത്താൻ കഴിയുന്നില്ല എന്നത് തന്നെ. എനിക്കെതിരെയുള്ള പകയായി അത് മാറി. വനത്തിനുള്ളിലായിരുന്നു അടുത്ത ദിവസത്തെ ഷൂട്ടിങ്. സ്റ്റണ്ട് മാസ്റ്റർ ഉണ്ട്. ഫൈറ്റേഴ്സ് എത്തി. ഒരു ഗ്രാമത്തിലെ പെൺകുട്ടിയായാണ് ഞാൻ അഭിനയിക്കുന്നത്. ഹീറോയും ഹീറോയിനും ഉണ്ട്. അവിടെ ഒരു കലാപം നടക്കുന്നതും ഫൈറ്റേഴ്സ് ഞങ്ങളെ ആക്രമിക്കുന്നതുമാണ് രംഗം. അത് ഷൂട്ട് ചെയ്യുന്നതിനിടെ എന്റെ ശരീരത്തിൽ അനാവശ്യമായി സ്പര്‍ശിക്കുന്നതുപോലെ തോന്നി. ആദ്യം ഓർത്തു യാദൃച്ഛികമായി സംഭവിച്ചതാണെന്ന്. എനിക്കതൊരു ഷോക്ക് ആയിരുന്നു. ഇതിനു മുമ്പ് ഒരുപാട് തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അന്നൊന്നും ഇതുപോലൊരു അനുഭവം എനിക്ക് ഉണ്ടായിട്ടില്ല.

രണ്ടാമത്തെ ടേക്കിലും ഇതു തന്നെ സംഭവിച്ചു. മൂന്നാമത്തെ ടേക്കിൽ അയാളുടെ കയ്യിൽ കയറി ഞാൻ പിടിച്ചു. അയാളെ പിടിച്ചുകൊണ്ട് വെളിയിലേക്ക് ചെന്നു. സ്റ്റണ്ട് മാസ്റ്ററിന്റെ അടുത്ത് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. സ്റ്റണ്ട് മാസ്റ്റർ എന്റെ കൈ അയാളിൽ നിന്നും മാറ്റി എന്റെ ചെകിട്ടത്ത് അടിക്കുകയാണ് ഉണ്ടായത്. എനിക്ക് എന്തു ചെയ്യണമെന്നുപോലും അറിയിലായിരുന്നു. ആരും എന്നെ പിന്തുണയ്ക്കാനോ സംസാരിക്കുകയോ ചെയ്തില്ല. ഞാൻ അതുപോലെ തന്നെ ആ സെറ്റിൽ നിന്നും പുറത്തേക്കുപോയി. അപ്പോൾ എന്റെ മാനസികവിഷമം പറഞ്ഞറിയിക്കാൻ പറ്റില്ല. എന്റെ സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു. ഇത് വെറുതെ വിടാൻ പാടില്ല, പരാതി കൊടുക്കണമെന്നു പറഞ്ഞു. യൂണിയനിൽ പരാതിപ്പെട്ടിട്ടും ആരും പിന്തുണച്ചില്ല. ഒരാൾ പീഡിപ്പിക്കപ്പെട്ടാൽ മാത്രമേ ശബ്ദം ഉയർത്തൂ എന്നത് തെറ്റായ ചിന്താഗതിയാണ്, ഷൂട്ടിങ് സെറ്റിൽ സ്ത്രീയെ തല്ലുന്നതും ക്രൈം തന്നെയാണ്. സ്റ്റണ്ട് യൂണിയനും നടപടി എടുത്തില്ല.

പൊലീസിൽ പിന്നീട് പരാതിപ്പെട്ടു. ഒരു വക്കീലിനെയും ചുമതല പ്പെടുത്തി. പക്ഷേ അതൊരു നാണം കെട്ട നടപടികളായിരുന്നു. എവിടെ തൊട്ടു, എങ്ങനെ തൊട്ടു എന്നൊക്കെയായിരുന്നു അവരുടെ ചോദ്യങ്ങൾ. അങ്ങനെ ആ കേസ് നീണ്ടുപോയി. എന്നെ പിന്തുണയ്ക്കാൻ അവിടെയും ആരും വന്നില്ല. ഈ സമയത്തൊക്കെ എന്റെ ഭാവി ഭർത്താവ് എനിക്കൊപ്പമുണ്ടായിരുന്നു. എനിക്കു വേണ്ടി തെളിവുകളുമായി ചെന്നൈ വരെ വന്നു. എന്റെ മനസ്സ് മുഴുവന്‍ ഭയമായിരുന്നു. ഞാൻ തകർന്നുപോയി. എന്റെ കരിയർ അവസാനിച്ചെന്ന് ഉറപ്പിച്ചു. എന്റെ കുടുംബത്തെ ഇനി എങ്ങനെ നോക്കും എന്നൊക്കെ ചിന്തിച്ചു. എനിക്കു വേണ്ടി ആരും വരാത്ത സിനിമാ ഫീൽഡിൽ ഇനി എന്തിന് ജോലി ചെയ്യണം? എന്നായി പിന്നീടുള്ള എന്റെ ചിന്ത.

‘ജോലി ചെയ്യുന്ന സ്ഥലത്ത് അർഹിക്കുന്ന ആദരവ് ലഭിച്ചില്ലെങ്കിൽ അവിടെ തുടരുന്നതിൽ അർഥമില്ല.’ എന്നാണു അപ്പോൾ ഭർത്താവ് പറഞ്ഞത്. അത് സത്യമാണ്. പത്ത് വർഷത്തിനിടയ്ക്ക് നൂറ് സിനിമകളിൽ പ്രവർത്തിച്ചു. സിനിമാ ഫീൽഡ് എന്റെ കുടുംബമാണെന്ന് വിശ്വസിച്ചു. അത് തെറ്റായിരുന്നു. അങ്ങനെ ഞാൻ സിനിമയിൽ നിന്നും അപ്രത്യക്ഷയായി. പിന്നീടൊരു ഷെല്ലിനുള്ളിലായിരുന്നു ജീവിതം. സ്വസ്ഥമായി കുടുംബത്തിനൊപ്പം ജീവിതം നയിച്ചു. എല്ലാം അറിഞ്ഞുകൊണ്ട് അദ്ദേഹം എന്നെ വിവാഹം കഴിച്ചു. അദ്ദേഹമാണ് എന്റെ ഹീറോ. മൂന്ന് ആൺകുട്ടികൾക്ക് ഞാൻ ജന്മം നൽകി – വിചിത്ര പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...