Connect with us

Hi, what are you looking for?

Cinema

‘മമ്മൂട്ടി സാർ വളരെ സ്പെഷ്യലാണ്’ – ജ്യോതിക

ഒരുപാട് നടന്മാർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടിയോടൊപ്പം അഭിനയിച്ചത് സ്‌പെഷ്യലാണെന്ന് പ്രശസ്ത നടി ജ്യോതിക. വലിയൊരു നിലയിലാണെങ്കിലും അദ്ദേഹം പരീക്ഷണങ്ങൾ ചെയ്യാൻ തയ്യാറാകുന്നുണ്ടെന്നും കാതലിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ജ്യോതിക പറഞ്ഞു.

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതൽ എന്ന ചിത്രത്തിന്റെ റിലീസിനായി സിനിമാ ലോകം കാത്തിരിക്കുകയാണ്. ഈ മാസം 23നാണ് ചിത്രം പ്രദർശനത്തിനെത്തുക. പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള തന്റെ അനുഭവം വെളിപ്പെടുത്തുകയാണ് ജ്യോതിക. മമ്മൂട്ടി കമ്പനിയ്‌ക്കൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജ്യോതിക പറഞ്ഞു.

ജ്യോതിക പറഞ്ഞത് ഇങ്ങനെ: ‘മമ്മൂട്ടി കമ്പനിക്കൊപ്പം വർക്ക് ചെയ്യുന്നതിൽ വളരെ സന്തോഷമുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ഞാൻ കണ്ണൂർ സ്‌ക്വാഡ് കണ്ടത്. എന്ത് തരം സിനിമയാണ് അവർ നിർമ്മിച്ചിരിക്കുന്നത് എന്ന് അത്ഭുതം തോന്നി. ഒരു കാര്യം തുറന്ന് പറയുകയാണെങ്കിൽ ഒരുപാട് ഹീറോസിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. എന്നാൽ മമ്മൂട്ടി സാർ വളരെ സ്പെഷ്യലായി തോന്നി’.

‘അദ്ദേഹത്തിനൊപ്പം ഇരിക്കുന്നതുകൊണ്ട് വെറുതേ പറയുന്നതല്ല. ഇപ്പോൾ എത്തിനിൽക്കുന്ന ഘട്ടത്തിലും അദ്ദേഹം പരീക്ഷണങ്ങൾ ചെയ്യാൻ തയാറാകുന്നു. ഒരുപാട് വ്യത്യസ്തമായ സിനികൾ ചെയ്യുന്നു. ഇത്ര വലിയ ഘട്ടത്തിലെത്തിയിട്ടും പരീക്ഷണം ചെയ്യുന്നവരാണ് യഥാർത്ഥ ഹീറോ. ഈ സിനിമയിൽ എന്നെ കാസ്റ്റ് ചെയ്തതിന് വളരെ നന്ദി.’ ജ്യോതിക പറഞ്ഞിരിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...