Connect with us

Hi, what are you looking for?

Cinema

ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും വേർപിരിയുകയാണോ? നടിയുടെ പോസ്റ്റുകൾ പറയുന്നതെന്ത്?

വിശ്വസുന്ദരി പട്ടം നേടിയ ഐശ്വര്യ റായ്ക്ക് ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒരുപോലെ പ്രശസ്തയും ആരാധക വൃന്ദവുമുണ്ട്.
ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ എന്ന് ലോക മാധ്യമങ്ങൾ എന്നും വിശേഷിപ്പിക്കുകയും ചേർത്ത് പിടിക്കുകയും ചെയുന്ന പേരാണ് ഐശ്വര്യ റായ്. മോഡലിംഗിലൂടെ കടന്നുവന്ന് പിന്നീട് വിശ്വസുന്ദരി പട്ടം നേടിയ ഐശ്വര്യ റായ്‌യുടെ ഓരോ വിശേഷങ്ങളും ആരാധകർ ഇപ്പോഴും ഏറ്റെടുക്കുക പതിവാണ്. ഇപ്പോഴിതാ ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും വേർപിരിയുന്നുവെന്ന റിപ്പോർട്ടുകളാണ് പ്രചരിക്കുകയാണ്.

ഇരുവരും വേർപിരിയുന്നതായുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ദീപാവലി, പൂജ പാർട്ടികളിൽ പോലും ഐശ്വര്യയും അഭിഷേകും ഒന്നിച്ച് എത്താതിരുന്നത് ചർച്ചകൾക്ക് ആക്കം കൂട്ടി. ഐശ്വര്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളും ചർച്ചയായി. അന്തരിച്ച പിതാവ് കൃഷ്ണരാജ് റായ്‌യുടെ ജന്മവാർഷികത്തിൽ മകൾ ആരാധ്യ, അച്ഛനൊപ്പം പോസ് ചെയ്യുന്ന പഴയ ഫോട്ടോകളാണ് ഐശ്വര്യ പങ്കുവെക്കുകയുണ്ടായത്.

‘ഏറ്റവും സ്നേഹമുള്ള, ദയയുള്ള, കരുതലുള്ള, ശക്തനും, ഉദാരമനസ്‌കനും, നീതിമാനുമായിരുന്ന എന്റെ പ്രിയപ്പെട്ട ഡാഡി, നിങ്ങളെ ഞാൻ എന്നും സ്നേഹിക്കുന്നു. നിങ്ങളെപ്പോലെ ആരും ഒരിക്കലും ഇനിയുണ്ടാകില്ല, ഞങ്ങൾ താങ്കളെ വല്ലാതെ മിസ് ചെയ്യുന്നു’ എന്ന കുറിപ്പോടെയായിരുന്നു ഐശ്വര്യയുടെ പോസ്റ്റ്’. ഭർത്താവ് അഭിഷേകിനൊപ്പമുള്ള ചിത്രങ്ങളൊന്നും അടുത്തിടെ ഐശ്വര്യ പങ്കുവെക്കാറില്ല. ഇത് സോഷ്യൽ മീഡിയയിലാകെ വലിയ ചർച്ചയാണ്.

‘പ്രിയപ്പെട്ട ഐഷ്.. എന്തുകൊണ്ടാണ് നിങ്ങൾ ആരാധ്യയ്ക്കും അഭിഷേകിനുമൊപ്പം ഫോട്ടോയൊന്നും പോസ്റ്റ് ചെയ്യാത്തത്. നിങ്ങളുടെ കുടുംബ ഫോട്ടോകൾ വളരെ കുറവാണ്, അതിനാൽ നിങ്ങൾ പിരിഞ്ഞുവെന്നാണോ അർത്ഥം.. ?’ അച്ഛനൊപ്പവും മറ്റ് സഹതാരങ്ങൾക്കൊപ്പവും ഉള്ള ചിത്രങ്ങൾ ഐശ്വര്യ അടുത്തിടെ പങ്കുവെച്ചിരുന്നു. ഇതിനെ തുടർന്നാണ് സംശയം പ്രകടമാക്കി നിരവധി കമന്റുകൾ വന്നു കൊണ്ടിരിക്കുന്നത്.

അമിതാഭ് ബച്ചന്റെ ജന്മദിനത്തിന് കുടുംബ ഫോട്ടോയിൽ നിന്നും ജയ ബച്ചൻ അടക്കം മറ്റ് കുടുംബ അംഗങ്ങളെ ഐശ്വര്യ ക്രോപ്പ് ചെയ്ത് ഒഴിവാക്കിയ ഫോട്ടോ ഇട്ടതും വാർത്തായി. കൂടാതെ പാരീസിൽ ഫാഷൻ വീക്കിൽ അടക്കം സജീവമായിരുന്നു ഐശ്വര്യ റായ്. അവിടെയല്ലാം എത്തിയത് മകൾ ആരാധ്യയ്ക്കൊപ്പമായിരുന്നു എന്നതാണ് ശ്രദ്ധേയം. ഇക്കാര്യങ്ങളും ആരാധകർക്കിടയിൽ ചർച്ചയാക്കിയിരിക്കുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...