Connect with us

Hi, what are you looking for?

Cinema

തൃഷയ്‌ക്കെതിരായ പരാമർശത്തിൽ മാപ്പു പറയില്ലെന്ന് നടൻ മൻസൂർ അലി ഖാൻ

നടി തൃഷയ്‌ക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പു പറയില്ലെന്ന് ധാർഷ്ട്യത്തോടെ നടൻ മൻസൂർ അലി ഖാൻ. മാപ്പ് പറയാൻ താൻ ചെയ്ത തെറ്റ് എന്താണെന്നും തനിക്കെതിരെ ചിലർ രാഷ്ട്രീയം കളിയ്ക്കുകയാണെന്നും മൻസൂർ അലി ഖാൻ ചെന്നൈയിലെ തന്റെ വസതിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സിനിമയിലെ ബലാത്സംഗ രംഗങ്ങൾ യഥാർത്ഥമാണോ? കൊലപാതക ദൃശ്യങ്ങളിൽ ആരെയെങ്കിലും കൊല്ലുന്നുണ്ടോ? മൻസൂർ അലി ഖാൻ ചോദിക്കുന്നു. വിഷയത്തിൽ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട താര സംഘടനകൾക്കെതിരേയും മൻസൂർ ആഞ്ഞടിച്ചു. വിശദീകരണം ചോദിക്കാതെയാണ് തന്നോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടത്. നാല് മണിക്കൂറിനകം നോട്ടീസ് പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നാണ് താരസംഘടനകൾക്ക് താരം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

താൻ അക്കാര്യങ്ങൾ പറഞ്ഞത് തമാശ രൂപേണയാണെന്നാണ് മൻസൂർ പറയുന്നത്. നിരവധി മുൻനിര നായികമാർക്കൊപ്പമെല്ലാം ഞാൻ അഭിനയിച്ചിട്ടുണ്ട്. അവരെല്ലാവർക്കും തന്നെ തന്റെ സ്വഭാവത്തെ കുറിച്ച് നന്നായി അറിയാം. അഭിമുഖത്തിൽ തമാശയായിട്ടായിരുന്നു താൻ മറുപടി നൽകുന്നത്. ഇപ്പോൾ നടക്കുന്ന ഭീഷണികൾക്ക് മുന്നിൽ വഴങ്ങുന്നയാളല്ല ഞാൻ – മൻസൂർ പറഞ്ഞു.

പുറത്തിറങ്ങിയ വിജയ് ചിത്രം ലിയോയുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിലാണ് മൻസൂർ അലി ഖാൻ തൃഷക്കെതിരെ വിവാദ പരാമർശം നടത്തുന്നത്. തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ നടിക്കൊപ്പം കിടപ്പറ രംഗങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നായിരുന്നു മൻസൂർ പറഞ്ഞിരുന്നത്. തൃഷയ്‌ക്കൊപ്പം ബലാത്സംഗ സീൻ ഇല്ലാത്തതിൽ നിരാശയുണ്ടെന്നും മൻസൂർ പറയുകയുണ്ടായി.

‘എനിക്ക് വലിയ ആഗ്രഹമായിരുന്നു, ഉറപ്പായും തൃഷയുടെ ഒപ്പം ബെഡ് റൂം സീൻ കാണും എന്ന് പ്രതീക്ഷിച്ചു. ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് എടുത്തിട്ടതുപോലെ തൃഷയേയും ഇടാമെന്ന് കരുതി. 150 സിനിമകളിൽ ചെയ്യാത്ത ബലാത്സംഗ സീനൊന്നുമല്ലല്ലോ’. മൻസൂറിന്റെ പരാമർശത്തിനെതിരെ പ്രതികരിച്ച് തൃഷയും തുടർന്ന് രംഗത്ത് എത്തുകയായിരുന്നു.

‘മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാ ക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാൻ ഇടയായി. ഞാൻ അതിൽ ശക്തമായി അപലപിക്കുകയാണ്. ലൈംഗികത, അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്. ഇയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ സന്തോഷവതിയാണ്, എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പുവരുത്തും. അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്’ മൻസൂറിന്റെ പ്രസ്താവനയ്‌ക്കെതിരെ തൃഷ പറഞ്ഞിരുന്നു. സംഭവത്തിൽ മൻസൂറിനെതിരെ വനിതാകമ്മീഷൻ സ്വമേധയാ കേസെടുക്കു കയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...