Connect with us

Hi, what are you looking for?

Cinema

‘മഡോണയെയും കിട്ടിയില്ല’ വീണ്ടും മൻസൂർ അലി ഖാന്റെ വിവാദ പരാമർശം

നടി തൃഷയ്ക്കെതിരെ മൻസൂർ അലി ഖാൻ നടത്തിയ പരാമർശം ഉയർത്തിയ വിവാദം ചില്ലറയല്ല. ലിയോയിൽ തൃഷയുമൊത്തുള്ള കിടപ്പറ രംഗം പ്രതീക്ഷിച്ചെന്നാണ് മൻസൂർ അലി ഖാൻ പറഞ്ഞിരുന്നത്.ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് എടുത്തിട്ടപോലെ തൃഷയേയും ഇടാമെന്ന് കരുതി, നടന്നില്ല’ ഇതിനു പിന്നാലെ രൂക്ഷ വിമർശനവുമായി നടി തൃഷയും രംഗത്ത് വന്നിരുന്നു.

മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ കണ്ടതായും, അതിനെ ശക്തമായി അപലപിക്കുന്നതായും ആണ് ഇതേ പറ്റി തൃഷ പറഞ്ഞത്. ഇത്തരത്തിൽ ലൈംഗകതയും അനാദരവും സ്ത്രീവിരുദ്ധതയും പ്രകടിപ്പിക്കാൻ മോശം സ്വഭാവമുള്ളവർക്കേ കഴിയൂവെന്നും തൃഷ എക്സിൽ കുറിക്കുകയായിരുന്നു.

സംഭവം വിവാദമായതിനു പിറകെ മറ്റൊരു പരാമര്‍ശവും ഇപ്പോൾ ചര്‍ച്ചയായിരിക്കുകയാണ്. ലിയോയുടെ വിജയാഘോഷ വേദിയില്‍ താരം പറ‍‍ഞ്ഞ വാക്കുകളാണ് ചർച്ചയായിരിക്കുന്നത്. ചിത്രത്തില്‍ സഹതാരങ്ങളായി അഭിനയിച്ച മൂന്ന് പേരെക്കുറിച്ചായിരുന്നു മന്‍സൂറിന്‍റെ വാക്കുകള്‍. അര്‍ജുന്‍, തൃഷ, മഡോണ എന്നിവരെക്കുറിച്ചായിരുന്നു അത്.

‘ആക്ഷന്‍ കിംഗ് അര്‍ജുന്‍. അദ്ദേഹത്തിനൊപ്പം ഫൈറ്റ് സീന്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതി. പക്ഷേ അത്തരം ഒരു സീന്‍ പോലും ലിയോയില്‍ ഉണ്ടായില്ല. ആക്ഷന്‍ കിംഗിന്‍റെ കൈ ഇരുമ്പ് മാതിരി ഇരിക്കും. കുറേ സിനിമകളില്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ചി ട്ടുണ്ട്. അദ്ദേഹത്തിനൊപ്പം ആക്ഷന്‍ ചെയ്താല്‍ 8 -10 ദിവസം എനിക്ക് ശരീരവേദന ആയിരിക്കും. പിന്നെ തൃഷ മാഡം. കൂടെ അഭിനയിക്കാനേ സാധിച്ചില്ല. ലോകേഷ് കനകരാജ് പടമല്ലേ, അടിയും ഇടിയുമൊക്കെയുള്ള പടമല്ലേ. പക്ഷേ അവര്‍ തൃഷയെ ഫ്ലൈറ്റില്‍ കൊണ്ടുവന്ന് ഫ്ലൈറ്റില്‍ കയറ്റിവിട്ടു. അതോ കിട്ടിയില്ല, ശരി. മഡോണയെ എങ്കിലും കിട്ടുമെന്ന് കരുതി. മഡോണ സെറ്റില്‍ വന്നപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി. ജോളിയായി കഴിയാമല്ലോ എന്ന് തോന്നി. പക്ഷേ അത് പെങ്ങള്‍ കഥാപാത്രം ആയിരുന്നു’, മന്‍സൂര്‍ പറഞ്ഞിരിക്കുന്നു.

മന്‍സൂറിന്റെ വാക്കുകള്‍ കേട്ട് മഡോണയുടെ ഭാവമാറ്റത്തെക്കു റിച്ചുള്ള കമന്‍റുകളും വീഡിയോയ്ക്കൊപ്പം വരുന്നുണ്ട്. മന്‍സൂറിന്‍റെ വാക്കുകളോടുള്ള അതൃപ്തിയും വിയോജിപ്പും മഡോണയുടെ മുഖത്ത് പ്രകടമാണെന്നാണ് എക്സില്‍ വരുന്ന കമന്റുകളിൽ തിരിച്ചറിയാ നാവുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...