Connect with us

Hi, what are you looking for?

Cinema

‘വഞ്ചകർ എന്നും വഞ്ചകരായി തുടരും, കാര്യമാക്കേണ്ട, തെളിവ് ഉടനെത്തും’ നടൻ ബാല

ഏത് കാര്യത്തിലായാലും തീർത്തും സ്വാഭാവികമായി പ്രതികരിക്കുന്ന ആളാണ് നടൻ ബാല. അത് കൊണ്ട് തന്നെ നടന് വിവാദങ്ങൾ ഒഴിഞ്ഞ നേരമില്ലെന്നു തന്നെ പറയണം. അടുത്തിടെ ഭാര്യ എലിസബത്ത് ബാലയുടെ ഒപ്പമില്ലാത്ത വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. എലിസബത്ത് ഇപ്പോൾ മറ്റൊരു നാട്ടിൽ ജോലി ചെയ്യുകയാണ്. ബാലയുടെ വീഡിയോകളിൽ ഒന്നിലും എലിസബത്തിനെ ഇപ്പോൾ കാണാനുമില്ല.

സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ചില വ്യക്തികളുമായി ബാല തർക്കത്തിലേർപ്പെട്ട വിവരം മുൻപേ ചർച്ചയായിരുന്നു. ആറാട്ടു വർക്കിയുമായുള്ള നടന്റെ ബന്ധവും വിമര്ശിക്കപ്പെട്ടിരുന്നു. നടന്റെ മുൻ വിവാഹബന്ധവും ചർച്ചകളായിരുന്നു. എന്നാൽ ഇപ്പോഴിതാ താൻ ചിലർക്കെതിരെ തെളിവ് പുറത്തുവിടുമെന്നാണ് ബാലയുടെ പുതിയ വെളിപ്പെടുത്തൽ.

സിനിമയിലെ പ്രതിഫലത്തിന്റെ പേരിൽ കുറച്ച് കാലം മുൻപ് നടൻ ഉണ്ണി മുകുന്ദനുമായി ബാല തെറ്റിയിരുന്നു. എന്നാൽ ബാല സുഖമില്ലാ തായി ആശുപത്രിയിൽ എത്തുമ്പോൾ ആദ്യം ഓടിയെത്തുന്നത് ഉണ്ണി മുകുന്ദൻ ആയിരുന്നു. ‘അമ്മ’ മീറ്റിംഗിൽ അവർ പിണക്കമില്ലാതെ ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നത് അതിനു ശേഷവും. പിന്നീടാണ് സോഷ്യൽ മീഡിയയിൽ പ്രശസ്തരായവരുമായി ബാല തെറ്റുന്നത്. ഈ സമയത്തെല്ലാം ഭാര്യ എലിസബത്ത് തുണയായി ബാലക്കൊപ്പം ഉണ്ടായിരുന്നു.

കുറച്ചു നാളുകൾക്ക് മുൻപാണ് എലിസബത്ത് ജോലി തേടി മറ്റൊരുനാട്ടിലേക്ക് പോകുന്നത്. അന്ന് മുതൽ ഇവർക്കിടയിൽ എന്തുപറ്റി എന്ന ചോദ്യം ഉയരുകയാണ്. രണ്ടുപേരുടെയും പോസ്റ്റുകളിൽ ആരാധകർ ഇക്കാര്യം അന്വേഷിക്കുന്നുണ്ടെങ്കിലും, ബാലയോ എലിസബത്തോ പ്രതികരിക്കാൻ തയാറായിട്ടില്ല. ഇവർക്ക് തമ്മിൽ എന്താണെന്ന ചോദ്യം സ്വാഭാവികമാണ്. ‘ഒന്നും ഇല്ലെന്ന’ മറുപടി ഇടാൻ രണ്ടു പേരും കൂട്ടാക്കിയിട്ടില്ല.

ഇതിനിടെയാണ്, മറ്റൊരു വിവാദത്തിനു തിരികൊളുത്തി കൊണ്ട് പോസ്റ്റുമായി ബാല എത്തിയിരിക്കുന്നത്. ‘വഞ്ചകർ എന്നും വഞ്ചകരായി തുടരും, കാര്യമാക്കേണ്ട. തെളിവ് ഉടനെത്തും. എന്റെ വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുക. ഞാൻ നിങ്ങളെല്ലാവരെയും സ്നേഹിക്കുന്നു’ എന്ന് ക്യാപ്‌ഷൻ കൊടുത്തിരിക്കുന്നതാണ് ബാലയുടെ വീഡിയോ പോസ്റ്റ്.

പണ്ടൊരിക്കൽ ഷൂട്ടിങ്ങിനിടെ ബാലയുടെ കണ്ണിനു പരിക്കേൽ ക്കുകയും കാഴ്ചയെ ബാധിക്കുകയുമുണ്ടായി. അത് പരിഹരിച്ചെ ന്നോണം കണ്ണ് ഡോക്‌ടർമാർക്ക്‌ വിഡിയോയിൽ ബാല നന്ദി പറയുന്നുണ്ട്. അതിനു ശേഷമാണ് മറ്റു കാര്യങ്ങളെ പാട്ടി ബാല സംസാരിക്കുന്നത്. ‘ചില കാര്യങ്ങളിൽ മിണ്ടാതിരിക്കുന്നതിനു കാരണമെന്തെന്ന് വച്ചാൽ, ഭക്ഷണം കഴിക്കുമ്പോൾ നമ്മൾ സ്നേഹത്തോടെ ഭക്ഷണത്തെ സമീപിക്കുന്നു. അതുപോലെ റോഡിലെ ചെളി എടുത്തിടാൻ പറ്റുമോ? ചിലർ പബ്ലിസിറ്റി ചെയ്യുന്നു, പച്ചക്കള്ളങ്ങൾ പറയുന്നു’ എന്ന് ബാല പറഞ്ഞിരിക്കുകയാണ്.

കമന്റിൽ ബാലയെ പലരും ഉപദേശിക്കുന്നുണ്ട്. ചില കൂട്ടുകെട്ടുകൾ ബാലക്ക് വേണ്ടെന്നുള്ള ഉപദേശം ചില നടത്തിയിട്ടുണ്ട്. മറ്റു ചിലർ ബാല ഇപ്പോൾ ആരോഗ്യത്തിൽ തീരെ ശ്രദ്ധിക്കുന്നില്ലെന്ന് അഭിപ്രായപ്പെടുന്നുണ്ട്. കരൾ മാറ്റിവച്ച ശേഷം ബാല വളരെ പെട്ടെന്നാണ് പൂർണ ആരോഗ്യവാനായി മടങ്ങിയെത്തുന്നത്. ജിമ്മിൽ വർക്ക്ഔട്ടും മുടക്കാറില്ല. സിനിമയിലേക്ക് ബാല തിരികെയെത്തുന്നത് എപ്പോഴെന്ന കാത്തിരിപ്പിലാണ് ബാലയുടെ ആരാധകർ എല്ലാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...