തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര. മികച്ച സ്ക്രീൻ പ്രസൻസും സൂപ്പർ ലുക്കും താരത്തെ മറ്റാരേക്കാളും പലപടി മുന്നിലെത്തിക്കുന്നു. ആരാധകരുടെ കാര്യത്തിലാണെങ്കിലും താരമൂല്യത്തിലാണെങ്കിലും ഒരുപടി മുന്നിലാണ് നയൻതാരയുടെ സ്ഥാനം.
നയൻതാരയുടെ വ്യക്തിജീവിതവും ആരാധകർക്ക് എന്നും ഇപ്പോഴും പ്രിയപ്പെട്ടതാണ്. സംവിധായകൻ വിഘ്നേഷ് ശിവനൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്ന താരത്തിന് ഉയിർ, ഉലകം എന്നീ ഇരട്ടക്കുട്ടികളുണ്ട്. നയൻതാരയുടെ സുഹൃത്തും പ്രമുഖ കോറിയോഗ്രാഫറുമായ കലാ മാസ്റ്റര്‍ ഒരു അഭിമുഖത്തിൽ താരത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്. അമ്മ എന്ന നിലയിലുള്ള നയൻതാരയെ കുറിച്ച് കലാ മാസ്റ്റർ പറഞ്ഞതാണ് വൈറലായിരിക്കുന്നത്.
നയൻതാര എല്ലാവർക്കും ഒരു നടിയായിരിക്കാം. പക്ഷെ വ്യക്തിജീവിതത്തിൽ അവർ നല്ലൊരു വീട്ടമ്മയാണ്. ഭാര്യ, അമ്മ എന്നീ നിലകളിലെല്ലാം തന്റെ കടമകൾ വിട്ടുവീഴ്ചയില്ലാതെ നിർവഹിക്കുന്ന വ്യക്തിത്വം. വീട്ടുകാര്യങ്ങളൊക്കെ ഉത്തരവാദിത്തത്തോടെ നോക്കുന്ന ഒരു വീട്ടമ്മ. – കലാ മാസ്റ്റർ പറയുന്നു. സൂപ്പർ ഹിറ്റായ ജവാന്റെ ഷൂട്ടിങ്ങിനിടെ ഇരട്ടകുട്ടികളെയും കൊണ്ട് ചിത്രീകരണത്തിനുവന്ന നയൻതാരയെ കുറിച്ചും കലാ മാസ്റ്റർ പറയുകയുണ്ടായി. വീട്ടിൽ മറ്റാരും നോക്കാനില്ലാത്തതിനാലാണ് നയൻതാര തനിക്കൊപ്പം കുട്ടികളെയും കൊണ്ട് ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയതെന്നും കലാ മാസ്റ്റർ പറയുന്നു.
.
‘സെറ്റിലെത്തിയാൽ തന്റെ ജോലിയെ കുറിച്ചല്ലാതെ മറ്റൊന്നിനെ കുറിച്ചും അവർ ചിന്തിക്കാറേയില്ല’. താരത്തിന്റെ കഠിനാധ്വാനത്തെ കുറിച്ചു കലാ മാസ്റ്റർ പറയുന്നു. ഏറെ നാളത്തെ ഒരുമിച്ചുള്ള ജീവിതത്തിനുശേഷം 2022 ജൂണില്‍ ചെന്നൈയിൽ വച്ചാണ് സംവിധായകൻ വിഘ്നേഷ് ശിവനും നയൻതാരയും വിവാഹിതരാവുന്നത്. ഷാരുഖ് ഖാൻ, ദിലീപ്, എ ആർ റഹ്മൻ, സൂര്യ, രജിനികാന്ത് തുടങ്ങി വിരലിലെണ്ണാവുന്ന പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു അവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കകം ഇരുവരും വാടക ഗർഭധാരണത്തിലൂടെ അച്ഛനും അമ്മയുമാവുകയായിരുന്നു.