Connect with us

Hi, what are you looking for?

Cinema

‘ഒറിജിനൽ കമ്മ്യൂണിസ്റ്റുകാർ ഇഷ്ടപ്പെടുകയും വ്യാജർ അനിഷ്ടപ്പെടുകയും ചെയ്ത സിനിമ ചാവേർ’ OTT Release

കുഞ്ചാക്കോ ബോബന്‍, ആന്‍റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ‘ചാവേര്‍’ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ‘ഒറിജിനൽ കമ്മ്യൂണിസ്റ്റുകാർ ഇഷ്ടപ്പെടുകയും വ്യാജർ അനിഷ്ടപ്പെടുകയും ചെയ്ത സിനിമ ഇനി നിങ്ങളുടെ വീടിന്റെ അകത്തളങ്ങളിലും അതുകൊണ്ട് ആരും ഓടിയൊളിക്കേണ്ട. ശ്രദ്ധിക്കുക. വ്യാജർ ഇപ്പോൾ കമന്റ് ബോക്സിൽ ചുരുളിയിലെ ഡയലോഗ് കാച്ചും ,വായിച്ചു രസിപ്പിൻ’ – ചാവേറിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചുകൊണ്ട് ജോയ് മാത്യു ഫേസ് ബുക്കിൽ കുറിച്ചു.

രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജോയ് മാത്യു ഒരുക്കിയ തിരക്കഥയില്‍ ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിയേറ്റര്‍ റിലീസ് പിന്നാലെ നിരവധി ചര്‍ച്ചകള്‍ക്ക് വഴിവെച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ഉണ്ടായത്. നവംബര്‍ 24 മുതല്‍ സോണി പ്ലസ് ലൈവിലാണ് ചാവേര്‍ ഡിജിറ്റല്‍ പ്രീമിയര്‍ ആരംഭിക്കുന്നത്.

കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്. ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ്‌ ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, വി എഫ് എക്സ്: ആക്സൽ മീഡിയ, ഡിജിറ്റൽ പി ആർ അനൂപ് സുന്ദരൻ, ഡിസൈൻസ്‌: മക്ഗുഫിൻ, പി.ആർ.ഒ: ഹെയിൻസ്, ആതിര ദിൽജിത്ത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...