Connect with us

Hi, what are you looking for?

Cinema

രാംലീല’യിലെ പ്രണയ രംഗങ്ങളും ആ നീണ്ട ചുംബനവും ഒറിജിനല്‍ ആണ് – രണ്‍വീര്‍

സഞ്ജയ്‌ ലീല ഭന്‍സാലി സംവിധാനം ചെയ്ത ‘രാംലീലയിലാണ് രണ്‍വീര്‍ സിംഗ് – ദീപിക പദുകോണ്‍ എന്നിവര്‍ ആദ്യമായി സ്ക്രീനില്‍ ഒന്നിക്കുന്നത്. ഒരു പ്രണയ കഥ പറയുന്ന ചിത്രമായിരുന്നു ടൈറ്റില്‍ കഥാപാത്രങ്ങളായി ഇവര്‍ എത്തിയ ഈ ചിത്രം. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ രണ്‍വീറും ദീപികയും പ്രണയത്തിലാവു കയായിരുന്നു. തുടര്‍ന്ന് 2018ല്‍ ഇവർ വിവാഹിതരായി.

എങ്ങനെ പ്രണയം തുടങ്ങിയതെന്നും ‘രാംലീല’യിലെ പ്രണയ രംഗങ്ങള്‍ അവര്‍ക്ക് എന്ത് കൊണ്ട് സ്പെഷ്യല്‍ ആണ് എന്നും ഇരുവരും അടുത്തിടെ കരണ്‍ ജോഹറിന്‍റെ ‘കോഫീ വിത്ത്‌ കരണ്‍’ പരിപാടിയില്‍ തുറന്നു പറയുകയുണ്ടായി. സഞ്ജയ്‌ ലീല ഭന്‍സാലിയുടെ വീട്ടില്‍ വെച്ചായിരുന്നു ദീപികയെ ആദ്യമായി രണ്‍വീര്‍ സിംഗ് കാണുന്നത്. കണ്ടപ്പോള്‍ തന്നെ തനിക്ക് പ്രണയം തോന്നി എന്ന് വെളിപ്പെടുത്തിയ രണ്‍വീര്‍ ‘രാംലീല’യിലെ പ്രണയ രംഗങ്ങള്‍ ഒറിജിനല്‍ ആണ് എന്നും പറഞ്ഞിരിക്കുന്നു.

‘അതിലെ ‘അംഗ് ലഗാ ദേരേ’ എന്ന ഗാനത്തില്‍ ഒരു നീണ്ട ആസ്വദിക്കാവുന്ന ചുംബനമുണ്ട്. അതിന്‍റെ അവസാനം ഞങ്ങള്‍ നില്‍ക്കുന്നതിനടുത്തെ ജനാലയുടെ കണ്ണാടിയില്‍ ഒരു ഇഷ്ടിക വന്നു വീഴുന്നതും ജനാല പൊട്ടുന്നതുമായിരുന്നു ആ രംഗം. ഞങ്ങള്‍ കൊണ്ട് പിടിച്ച പ്രണയത്തിലായിരുന്നു അപ്പോൾ. ഷോട്ട് തുടങ്ങി, ഞങ്ങളുടെ ചുംബനവും തുടങ്ങി. പക്ഷേ ഇഷ്ടിക വീണിട്ടും ഷോട്ട് കട്ടായിട്ടും ആ ചുംബനം മാത്രം നിര്‍ത്തിയില്ല. കാരണം ഞങ്ങള്‍ അതൊന്നും അറിഞ്ഞില്ല, സ്വയം മറന്നു പോയി,’ രണ്‍വീര്‍ സിംഗ് പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...