Connect with us

Hi, what are you looking for?

Crime,

പ്രഭാത സവാരിക്കായി പോയ അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയത്ത് പ്രഭാത സവാരിക്കായി പോയ അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മീനടം നെടുംപൊയ്കയില്‍ പുതുവയല്‍ വട്ടുകളത്തില്‍ ബിനു മകന്‍ ശിവഹരി എന്നിവരെയാണ് മരിച്ച നിലയില്‍ കാണുന്നത്. പ്രഭാത സവാരിക്കിറങ്ങിയ ഇരുവരെയും സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ശിവഹരിയെ കൊലപ്പെടുത്തി പിതാവ് ബിനു ആത്മഹത്യ ചെയ്തതാകുമെന്നാണ് ഇപ്പോഴുള്ള പോലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരും പതിവായി പ്രഭാത സവാരിയ്ക്ക് പോകാറുണ്ടെന്ന് വീട്ടുകാര്‍ പറയൂന്നു. രാവിലെ ഏഴിന് പതിവുപോലെ ഇരുവരും നടക്കാനിറങ്ങി. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും ഇരുവരെയും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചിറങ്ങി.

കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവിനെയും മകനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിനു ഇലക്ട്രിക്കല്‍ ജോലി ചെയ്തു വരികയായിരുന്നു . ശിവഹരി മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മരണ കാരണം വ്യക്തമല്ല. ഇന്‍ക്വിസ്റ്റ് നടപടികള്‍ നടക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...