Connect with us

Hi, what are you looking for?

Kerala

പരനാറികളുടെ കേരളം.. പൊളിച്ചടുക്കി ശക്തിധരൻ

പിണറായി വിജയൻറെ അൽ ഘേരളത്തെ പൊളിച്ചടുക്കി ജി ശക്തിധരൻ. പിണറായി ഭരിക്കുന്ന കേരളത്തെക്കാൾ ഭേദം രാജവാഴ്ചയായിരുന്നുവെന്ന് ശക്തിധരൻ ആത്മഗതം ചെയ്യുന്നു. മാഞ്ഞൂർ പഞ്ചായത്തിൽ പ്രവാസി വ്യവസായി ഷാജിമോൻ ജോർജ് നടത്തിയ സമരത്തെത്ത അടിച്ചമർത്താൻ പിണറായിയുടെ പോലീസ് സ്വീകരിച്ച കാടൻ രീതികളെ ചോയദ്യം ചെയ്യുകയാണ് ശക്തിധരണിവിടെ.
രാജവാഴ്‌ചയാണോ ഇതിലും ഭേദം എന്ന തലക്കെട്ടിൽ ശക്തിധരൻ കുറിച്ച വരികൾ ഇങ്ങനെ ..
മര്യാദ, മാന്യത തുടങ്ങിയ ആദരവുകൾ വളരെ ചെറിയ കാര്യങ്ങൾ ആണെങ്കിലും അത് കണ്മുൻപിൽ ഹനിക്കപ്പെടുന്നിടത്തു നമ്മുടെ മനസ്സിന് ഏൽക്കുന്ന ക്ഷതം ചെറുതല്ല. ജനാധിപത്യം നിലനിൽക്കുന്ന ഭരണ സംവിധാനത്തിന് കീഴിൽ പ്രവർത്തിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനത്തിൽ അത് നിർലജ്ജം ചവിട്ടിയരക്കുന്നതു കാണുമ്പോൾ ജനാധിപത്യവിശ്വാസികൾ പൊറുത്തെന്നുവരില്ല. പ്രതേകിച്ചും കവികളും സർഗ്ഗപ്രതിഭകളും അതിനെതിരെ ഉറച്ച ശബ്ദയർത്തും. എന്റെ അഭിപ്രായത്തിൽ മാഞ്ഞൂർ പഞ്ചായത്തിൽ ഇന്നലെ ഉണ്ടായ അസാധാരണമായ അസ്വാസ്ഥ്യം അതാണ് വിരൽചൂണ്ടുന്നത്. .
വൈക്കത്തു ഇണ്ടന്തുരുത്തി മനയിലെ ബ്രാഹ്മണ കിഴവൻ തന്നെയാണ് ഇപ്പോഴും നാട്ടിൽ വാഴുന്നത്? ഗാന്ധിജിയെ മനയിൽ കയറ്റാതെ ഓടിച്ച വിടൻ നമ്പൂതിരി! പ്രവാസി വ്യവസായി ഷാജിമോൻ ജോർജ്ജിനെ ഉടുതുണി വലിച്ചുപറിച്ചും കാക്കിപ്പടയെക്കൊണ്ട്‌ നിലത്തിട്ടു ഉരുട്ടിയും പന്താടികളിച്ചത് ഇണ്ടന്തുരുത്തി മനയിലെ യഥാർത്ഥ പിൻഗാമികൾ തന്നെയാണ്.
ആ ചെകുത്താന്മാരുടെ വിളയാട്ടം ചെറുക്കാൻ കരുത്തുള്ള ഒരു മുഷ്ടിയെങ്കിലും ഇന്നലെ അവിടെ ഇരയെ തുണയ്ക്കാൻ ഉയർന്നോ? ഇതാണ് ജനാധിപത്യത്തിന്റെ കപടമുഖം ?
പഞ്ചായത്തു അധികൃതരെ നേരിൽ കാണാൻ എത്തിയ ഷാജിമോൻ ജോർജ്ജിനെ എന്തുകൊണ്ട് ഒരു കസേരകൊടുത്തു ഇരുത്തി സംസാരിപ്പിക്കാതെ മനുഷ്യത്വമില്ലാത്തവിധം പോലീസിനെക്കൊണ്ട് പീഢിപ്പിച്ചു? .അവിടെ ഭരണം കയ്യാളിയ അമ്മച്ചിയുടെ മുന്നിൽ ഉടുതുണിയില്ലാതെയായിരുന്നോ ഷാജിമോൻ ജോർജ്ജ് നിന്നിരുന്നത്‌? അവർക്കെന്താ, ഷാജിമോൻ ജോർജ്ജ് അർദ്ധനഗ്നനായി നിലത്തു കിടന്നപ്പോൾ കണ്ണുപൊത്തിപ്പിടിക്കേണ്ടിവന്നോ? . മുന്നേമുക്കാൽ ചക്രത്തിന്റെ കിമ്പളം പറ്റുന്ന പ്രഭ്വിയുടെ നിഗളിപ്പ് അവിടെ കണ്ടപ്പോൾ എന്ത് കപട ജനാധിപത്യത്തിലാണ് നാം വാഴുന്നതെന്നു ചിന്തിച്ചുപോയി?.
കവി ഉമേഷ്‌ബാബു ആ ചർച്ചയിൽ ഇല്ലായിരുന്നെങ്കിൽ ഈ ജനാധിപത്യ ധ്വംസനം മറനീക്കപ്പെടുമായിരുന്നോ? എല്ലാവരും പ്രസക്തമായ പലകാര്യങ്ങളും ഉയർത്തിയെങ്കിലും മർമ്മപ്രധാനം ജനാധിപത്യത്തിനേറ്റ പ്രഹരം തന്നെയാണ്. ഇണ്ടന്തുരുത്തി മനയുടെ പ്രേതം മാഞ്ഞൂർ പഞ്ചായത്തിൽ ഇപ്പോഴും ചുറ്റിക്കറങ്ങുന്നു!. .രാജവാഴ്ച കടപുഴക്കിയെങ്കിലും സിംഹാസനത്തിൽ വാഴുന്നത് ഇണ്ടന്തുരുത്തി നമ്പൂതിരിയുടെ അവതാരങ്ങൾ തന്നെയാണ്. 1947 ൽ ഇന്ത്യ സ്വതന്ത്രമായെങ്കിലും കടുത്തുരുത്തിയിലെ മാഞ്ഞൂരിൽ ഇനിയും നേരം വെളുത്തിട്ടില്ല . ഇപ്പോഴും അർദ്ധരാത്രി!
പ്രവാസിയായ ഷാജിമോൻ ജോർജ്ജിന്റെ നാടകീയമായ
കിടപ്പുസമരം ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിച്ചെങ്കിലും കേരളത്തിലെ ഭരണവർഗ്ഗത്തിന്റെ കരണക്കുറ്റിക്ക് കിട്ടിയ കനത്തപ്രഹരമാണിത് . രാഷ്ട്രീയ നേതൃത്വത്തിനും ഉദ്യോഗസ്ഥവൃന്ദത്തിനും ലഹരിയായി മാറിയിരിക്കുന്ന കോഴ പണത്തോടുള്ള ആർത്തിയുടെ മുഖം മൂടി ഇവിടെ പൊളിഞ്ഞുവീണു. ലണ്ടനിൽ നിന്ന് വ്യവായ ഭ്രാന്തുമായി ഏതോ മോസസ്സ്‌ മാഞ്ഞൂരിലെ വാഗ്ദത്ത ഭൂമിയിലെ കനാൻ ദേശത്തു അയച്ച നിര്ഭാഗ്യവാന്റെ കഥയിലൂടെ . അത് ഇവിടെ അവസാനിക്കില്ല. ചായക്കോപ്പയിലെ കൊടുംകാറ്റായും തീരില്ല. ഒളിമ്പസ് പർവ്വതത്തിന്റ മുകളിൽ മേലനങ്ങാതെ തിന്നുകൊഴുത്തു വാഴുന്ന രാഷ്ട്രീയ നേതാക്കൾക്കു ഇനിയും മാഞ്ഞൂറുകളും ആന്തൂറുകളും ഉണ്ടായേപറ്റൂ.
പൊരിവെയിലിൽ ഒരു മനുഷ്യനെ പൊലീസ്‌ ബലപ്രയോഗത്തിലൂടെ തെരുവിലിട്ട് വലിച്ചിഴച്ചു ഭേദ്യം ചെയ്തതിനെ ഉമേഷ്ബാബുവിന്റെ നാവിൽ നിന്ന് രോഷം നുരഞ്ഞു പൊന്തും വരെ ആരും അക്കാര്യം ഉയർത്തിയിരുന്നില്ല എന്നതിൽ നമ്മളും സ്വയം വിമർശനം നടത്തേണ്ടതല്ലേ . 25 കോടി രൂപയുടെ നിക്ഷേപം ഉണ്ടാക്കിക്കൊടുത്ത പ്രവാസിയോടു ഒരു കസേരയിൽ ഇരുന്നു സംസാരിക്കാൻ അഭ്യർത്ഥിക്കാൻ പോലും ആരുമുണ്ടായില്ല.
ഇത്ര ദാർഢ്യം കാണിക്കുന്ന പഞ്ചായത്തു ഭരണനേതൃത്വത്തിലെ ഒരു അഹങ്കാരിയെയെങ്കിലും ചങ്കുറപ്പുള്ളവൻ അവിടെ വീഴ്ത്തുമെന്ന എന്റെ പ്രതീക്ഷ അസ്ഥാനത്തായിപ്പോയി, എങ്ങിനെയാണ് കേരളം ഇങ്ങിനെ ഷണ്ഢഡീകരിക്കപ്പെട്ടത്? എങ്ങിനെയാണ് ഏഷ്യാനെറ്റിലെ മാത്രം പത്രാധിപന്മാർക്കു ഇങ്ങിനെ ധൈര്യം കിട്ടുന്നത്? ഓരോ ദിവസവും പോരിനിറങ്ങുമ്പോൾ കുടുംബാംഗങ്ങളിൽ ഓരോരുത്തരെയായി നെഞ്ചോട് ചേർത്ത് നിർത്തി സ്വന്തം ശ്വാസം പങ്കിട്ടുകൊടുക്കുക .ഭയപ്പെടരുതേ എ ന്ന് ഉറപ്പ് കൊടുക്കുക. തിരിച്ചെത്തുമ്പോൾ ആകാശത്തു നിന്നു തീർച്ചയായും പൂന്തിങ്കൾ നമ്മെ തഴുകി ആശീർവദിക്കുന്നുണ്ടാകും.
. . മാഞ്ഞൂരിലെ പൗരസമൂഹത്തിന്റെ പിൻബലവും നിയമവ്യവസ്ഥയുടെ താങ്ങും ആർക്കാണെന്ന് ഇന്നലെ മനസിലായില്ലേ? ഇതാണ് ഇന്നത്തെ കേരളം? ദുഷിച്ച കേരളം. ചീഞ്ഞളിഞ്ഞ കേരളം. കെട്ട കേരളം. പരനാറികളുടെ കേരളം!

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...