വാളയാര്‍ കേസില്‍ സിബിഐ പ്രോസിക്യൂട്ടര്‍ക്കെതിരെ കുടുംബത്തിന്റെ അഭിഭാഷകന് രംഗത്തെത്തി. പ്രതികളുടെ നുണ പരിശോധന ഹര്‍ജി പെൺകുട്ടികളുടെ അമ്മ കോടതിയില്‍ എതിര്‍ത്തു എന്നായിരുന്നു സിബിഐ പ്രോസിക്യൂട്ടറുടെ വാദം. ഇത് പച്ചക്കള്ളമെന്ന് അഡ്വ. രാജേഷ് എം മേനോന് ചൂണ്ടിക്കാട്ടി. ഹര്‍ജി പെണ്‍കുട്ടികളുടെ അമ്മ എതിര്‍ത്തെന്ന് തെളിയിച്ചാല്‍ താന്‍ വക്കീല്‍ പണി അവസാനിപ്പിക്കാമെന്നും, അല്ലാത്തപക്ഷം സതീശന് പണി അവസാനിപ്പിക്കാന്‍ തയ്യാറുണ്ടോ എന്നും രാജേഷ് എം മേനോന് വെല്ലുവിളിച്ചു.
പെണ്‍കുട്ടികളുടെ അമ്മ നുണപരിശോധനയെ എതിര്‍ത്തെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അവരുടെ അഭിഭാഷകന് കോടതിയില്‍ നേരെ മറിച്ചാണ് വാദിച്ചതെന്നും കെപി സതീശന് പറഞ്ഞു. വാളയാര്‍ കേസില്‍ തൃശ്ശൂര്‍ സ്വദേശിയായ അഭിഭാഷകന് സിബിഐ പ്രോസിക്യൂട്ടര്‍ ആകുമെന്നും ഇക്കാര്യമാവശ്യപ്പെട്ട് സിബിഐ കത്തെഴുതിയതായും താനൊരിക്കലും വാളയാര്‍ കേസില്‍ പ്രോസിക്യൂട്ടര്‍ ആകില്ലെന്നും കെ.പി.സതീശന് പറഞ്ഞു.
എന്നാല്‍ കെ.പി സതീശന്റെ പ്രസ്താവന പച്ചക്കള്ളമാണെന്നും തെറ്റായ കര്യങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും രാജേഷ് എം മേനോന് ആരോപിച്ചു. രക്ഷിതാക്കളെ ഉള്‍പ്പെടെ കേസുമായി ബന്ധപ്പെട്ടവരെ നുണ പരിശോധനക്ക് വിധേയമാക്കണം എന്നായിരുന്നു നേരത്ത തന്നെ അമ്മയുടെ നിലപാട്. എന്തിനാണ് സതീശന് തെറ്റായ കാര്യങ്ങള്‍ പറയുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും രാജേഷ് എം മേനോന് കൂട്ടിച്ചേര്‍ത്തു.
You May Also Like
Sticky Post
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...
Sticky Post
എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...
Kerala
സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....
Sticky Post
ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്കുമാറും തമ്മിലുള്ള വാക്പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...