Connect with us

Hi, what are you looking for?

Kerala

MVR ന്റെ വിശ്വസ്തൻ കള്ളപ്പണക്കേസിൽ അറസ്റ്റിലാകുമോ?


കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള ബാങ്ക് വൈസ് പ്രസിഡന്റും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം കെ കണ്ണനെതിരെ ഇഡി അന്വേഷണം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എം കെ കണ്ണന് നോട്ടീസ് നല്‍കാൻ സാധ്യതയുണ്ട്. സിപിഐഎം സംസ്ഥാന സമിതി അംഗം കൂടിയാണ് എം കെ കണ്ണൻ. കരുവന്നൂര്‍ കേസില്‍ അറസ്റ്റിലുള്ള സതീഷ് കുമാറിനെ പരിചയപ്പെടുത്തിയത് എം കെ കണ്ണനാണെന്ന കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എം കെ കണ്ണനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്. വായ്പ നല്‍കുന്നതിനായി എം കെ കണ്ണന്‍ സതീഷ് കുമാറിനെ പരിചയപ്പെടുത്തിയതായി കെടുങ്ങല്ലൂര്‍ സ്വദേശിയുടെ പരാതിയിലുണ്ട്.
കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് ഉൾപ്പെടെ തൃശ്ശൂർ, എറണാകുളം ജില്ലകളിലെ ഒൻപത് ഇടങ്ങളിൽ ഇ.ഡി. പരിശോധന നടത്തുകയാണ്. പുലർച്ചെ കൊച്ചിയിൽനിന്നുള്ള ഇ.ഡി.യുടെ നാൽപ്പതംഗ സംഘമാണ് വിവിധയിടങ്ങളിലെ സർവീസ് സഹകരണ ബാങ്കുകളിലെത്തി പരിശോധന നടത്തുന്നത്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നിരവധി ബിനാമി ഇടപാടുകൾ നടന്നു എന്ന് ഇ.ഡി. കണ്ടെത്തിയതിന്റെ തുടർച്ചയായാണ് പുതിയ പരിശോധനകൾ.
സായുധ സേനാംഗങ്ങളുടെ അകമ്പടിയോടെ കൊച്ചിയിൽനിന്നെത്തിയ പത്തംഗ ഇഡി സംഘമാണ് കണ്ണന്റെ ബാങ്കിൽ റെയ്ഡ് നടത്തുന്നത്. കണ്ണനെ രാവിലെ വിളിച്ച് വരുത്തിയ ശേഷം സാന്നിധ്യത്തിലാണ് പരിശോധന. കരുവന്നൂർ കേസിൽ ഇഡി അറസ്റ്റ് ചെയ്ത സതീഷ് കുമാറിന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ അയ്യന്തോൾ ബാങ്കിലുള്ള നാല് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിരുന്നു. എം.കെ.കണ്ണന്റെ അറിവോടെയാണ് സതീഷ് കുമാർ കള്ളപ്പണം വെളുപ്പിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുതിയ തലത്തിലേക്ക നീളുന്നത്.തൃശൂർ ബാങ്കിലെ വെളപ്പായ സതീശന്റെ ഇടപാടുകൾക്ക് കണ്ണന്റെ അറിവുണ്ടെന്നാണ് ഇഡി നിഗമനം. എംവി രാഘവന്റെ വിശ്വസ്തനായിരുന്നു കണ്ണൻ. സിഎംപിയിൽ നിന്നും കുറച്ചു കാലം മുമ്പാണ് കണ്ണൻ സിപിഎമ്മിൽ തിരിച്ചെത്തിയത്.
1964 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്ന കണ്ണൻ 1986ലാണ് സി.എംപിയിൽ ചേരുന്നത്. 1998ൽ തൃശൂർ എംഎൽഎയായി. തൃശൂർ കോർപ്പറേഷൻ കൗൺസിലർ, തൃശൂർ അർബൻ ഡവലപ്പ്മെന്റ് അഥോറിറ്റി ചെയർമാൻ, സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ, തൃശൂർ ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു. തൃശൂർ സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ, തൃശൂർ ജില്ലാ സഹകരണ ആയുർവേദ ആശുപത്രി പ്രസിഡന്റ്, സി. ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്, സെൻട്രൽ കൗൺസിൽ അംഗം, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ്.
കെ. ആർ. അരവിന്ദാക്ഷന്റെ നിര്യാണത്തെ തുടർന്നാണ് സി.എംപി ജനറൽ സെക്രട്ടറിയായത്. സിപിഎമ്മുമായി അടുപ്പം പുലർത്തിയിരുന്ന കണ്ണൻ സംഘടനയെ സിപിഎമ്മിൽ ലയിപ്പിക്കാനുള്ള ചർച്ചയിലും സജീവമായിരുന്നു. ഇതിനിടെയാണ് കോടതിവിലക്ക് നിലനിൽക്കെ, സി.എംപി കണ്ണൻ വിഭാഗം സിപിഎമ്മിൽ ലയിച്ചത്. ഇതോടെ വീണ്ടും കണ്ണൻ സിപിഎമ്മിന്റെ മുഖമായി. തൃശൂർ പൂങ്കുന്നം സ്വദേശിയാണ് കണ്ണൻ.
നേരത്തേ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കരുവന്നൂരിൽ ഇടനിലനിന്ന് കിരൺ 30 കോടി രൂപ തട്ടിയതായി കണ്ടെത്തിയിരുന്നു. എന്നാൽ ഈ പണം എവിടെയെന്നത് ക്രൈംബ്രാഞ്ചിന് കണ്ടെത്താനായിരുന്നില്ല. നിലവിൽ ഇ.ഡി. കൊച്ചിയിലെ ബിസിനസുകാരനായ ദീപക് എന്നയാളുടെ വീട്ടിൽ റെയ്ഡ് നടത്തുന്നുണ്ട്. വിവിധ ഷെൽ കമ്പനികളുണ്ടാക്കി അഞ്ചരക്കോടി രൂപ ദീപക് വെളുപ്പിച്ചെന്നാണ് ഇ.ഡി. കണ്ടെത്തിയത്.
കിരണിന്റെ അടുത്ത സുഹൃത്തുകൂടിയാണ് ദീപക് സത്യപാലൻ. അതുകൊണ്ടുതന്നെ കിരൺ തട്ടിയ 30 കോടി രൂപയിൽ അഞ്ചരക്കോടി രൂപ വെളുപ്പിച്ചത് ദീപക് വഴിയാണെന്നാണ് ഇ.ഡി. നിഗമനം. അതിനിടെ കൊടുങ്ങല്ലൂർ ഭാഗത്തുള്ള രണ്ട് ബാങ്കുകളിലും വടക്കാഞ്ചേരി ഭാഗത്തുള്ള രണ്ട് ബാങ്കുകളിലും കോലേരി, കാഞ്ഞാണി ഭാഗങ്ങളിലെ ഓരോ ബാങ്കിലും കള്ളപ്പണ ഇടപാടുകൾ നടന്നതായി ഇ.ഡി.ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...