Connect with us

Hi, what are you looking for?

Exclusive

സർക്കാരിനെ കുറ്റം പറയണ്ട ; ചാണ്ടി ഉമ്മന്റെ വിജയം അം​ഗീകരിക്കുന്നു : എം വി ഗോവിന്ദൻ

പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വിജയം അം​ഗീകരിക്കുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. സഹതാപ തരം​ഗം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ട്. എൽഡിഎഫിന് 42000 ൽ അധികം വോട്ട് നേടാനായി. രാഷ്ട്രീയ അടിത്തറയിൽ മാറ്റമില്ലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങ് തീരുന്നതിന് മുൻപ് നടന്ന തിരഞ്ഞെടുപ്പാണ്. സഹതാപം നല്ല രീതിയിൽ ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായി. എൽഡിഎഫിന് വോട്ട് കൂടാൻ കാരണം മികവുറ്റ സംഘടന പ്രവർത്തനമാണ്. സഹതാപ തരംഗത്തിനിടയിലും അടിത്തറ നിലനിർത്താൻ ആയത് അതുകൊണ്ടാണ്. ബി ജെ പി വോട്ടുകളിൽ ചോർച്ച ഉണ്ടായി. ബിജെപി വോട്ട് സഹതാപതരം​ഗത്തിന്റെ ഭാ​ഗമായി യുഡിഎഫിന് ലഭിച്ചിട്ടുണ്ട്.
പരാജയ കാരണം വിശദമായി പരിശോധിക്കും. ഫലം സർക്കാരിന് താക്കിതല്ല. അടിത്തറ ചോരാതെ കാക്കാനായി. ഉമ്മൻ ചാണ്ടിയുടെ വിജയം എന്ന് ചാണ്ടി ഉമ്മൻ തന്നെ പറഞ്ഞു. സഹതാപ തരംഗം ഉണ്ടെന്ന് അവർ തന്നെ പറയുന്നു. തരംഗത്തിന് മുന്നിൽ സർക്കാരിനെ പറഞ്ഞിട്ട് കാര്യമില്ല. സർക്കാരിന് എതിരായ വികാര പ്രകടനമല്ല തിരഞ്ഞെടുപ്പ് ഫലം. ഫലം നല്ല രീതിയിൽ പരിശോധിച്ച് മുന്നോട്ട് പോകും, അതല്ലേ വേണ്ടത് എന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. വിഷയത്തിലെ മുഖ്യമന്ത്രിയുടെ മൗനത്തെക്കുറിച്ച് ചോദിച്ചപ്പോൾ. മുഖ്യമന്ത്രി ജനങ്ങൾക്ക് ഇടയിലേക്ക് പോകും. ഇന്നത്തെക്കാൾ കുടുതൽ പോകും എന്നായിരുന്നു എം വി ​ഗോവിന്ദന്റെ മറുപടി.
എൽഡിഎഫ് എത്ര മാന്യമായിട്ടാണ് തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയത്. വ്യക്തിപരമായ കടന്നാക്രമണത്തിന് മുതിർന്നിട്ടില്ല. ഫലം ലോക് സഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള കണ്ണുതുറപ്പിക്കലാണ്. ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതുണ്ട്. ഭരണ വിരുദ്ധ വികാരം ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...